INFORMATION
നായകൾ ഇണചേരുന്ന വേളകളിൽ വേർപിരിയാൻ ആവാത്തതെന്ത് കൊണ്ട് ?
തെരുവിലൂടെ അലഞ്ഞ് തിരിയുന്ന നായകൾ ഇണചേർന്നതിന് ശേഷം കുറച്ചു സമയം വേർപ്പെടാനാവാതെ ബുദ്ധിമുട്ടുന്ന കാഴ്ച്ച ചിലർ ആകാംക്ഷയോടും ചിലർ ദയനീയതയോടെയും ഒരിക്കലെങ്കിലും വീക്ഷിച്ചിരിക്കാം
484 total views

നായകൾ ഇണചേരുന്ന വേളകളിൽ വേർപിരിയാൻ ആവാത്തതെന്ത് കൊണ്ട് ?
തെരുവിലൂടെ അലഞ്ഞ് തിരിയുന്ന നായകൾ ഇണചേർന്നതിന് ശേഷം കുറച്ചു സമയം വേർപ്പെടാനാവാതെ ബുദ്ധിമുട്ടുന്ന കാഴ്ച്ച ചിലർ ആകാംക്ഷയോടും ചിലർ ദയനീയതയോടെയും ഒരിക്കലെങ്കിലും വീക്ഷിച്ചിരിക്കാം. എന്നാ അറിവില്ലാത്ത ചിലർ അതിനെ വേർപിരിയിക്കാൻ വടിയെടുത്ത് ആട്ടുകയും പേടിപ്പിക്കുകയും ചെയ്യുന്നതും ഒരു പക്ഷേ നിങ്ങൾ കണ്ടിരിക്കാം.
ലൈംഗീക വേഴ്ച വേളയിൽ ആണ് നായയുടെ ജനനേന്ദ്രിയം പെൺ നായയുടെ ജനനേന്ദ്രിയത്തിൽ പ്രവേശിച്ചതിന് ശേഷം bulbus glandis വലുപ്പം വെക്കുകയും പെൺ നായയുടെ ജനനേന്ദ്രിയ പേശികൾ ചുരുങ്ങുകയും ചെയ്യുന്നതോടെയാണ് ഈ ‘കുടുങ്ങിയ ഘട്ടം’ ആരംഭിക്കുന്നത്. തൽഫലമായി, രണ്ട് പേശികളും വിശ്രമിക്കുന്നതുവരെ ആൺ നായയ്ക്ക് പെൺ നായയുടെ ജനനേന്ദ്രിയത്തിൽ നിന്ന് അതിന്റെ ജനനേന്ദ്രിയം മാറ്റാൻ സാധിക്കില്ല. ഈ ദൈർഘ്യം 5 മുതൽ 35 മിനിറ്റ് വരെ നീണ്ടേക്കാം.
ഇത് കാണുന്ന ചില സാമൂഹ്യദ്രോഹികൾ നായകളെ വേർപിരിയിക്കാൻ അല്ലെങ്കിൽ അവയെ ആട്ടിയോടിക്കാൻ ശ്രമിക്കാറുണ്ട്. സത്യത്തിൽ നിങ്ങൽ അവയെ ദ്രോഹിക്കുകയാണ്. വടിയോ മറ്റോ ഉപയോഗിച്ച് നിര്ബന്ധ പൂർവ്വം അവയെ വേർപിരിയിക്കാൻ ശ്രമിച്ചാൽ, ഭയം കാരണം ആ പേശികൾ വേഗത്തിൽ ചുരുങ്ങാൻ ഇടവരികയും തമ്മിൽ വേർപിരിയുകയും ചെയ്തേക്കാം. എന്നാൽ മിക്ക അവസരങ്ങളിലും നായയുടെ പേശികൾ പ്രവർത്തനരഹിതമാവുകയും ജനനേന്ദ്രിയം ഉപയോഗിക്കാൻ പറ്റാതെ ആവുകയും ചെയ്തേക്കാം. അവയുടെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയും വിരളമല്ല.
ഇണ ചേരൽ പ്രക്രിയ പൂർത്തിയായാൽ തനിയെ വേർപിരിയുന്ന അവയെ വലിയൊരു ഉപകാരം ചെയ്യുന്നത് പോലെയാണ് ചിലർ നിർബന്ധപ്പൂർവ്വം വേർപിരിയിക്കാൻ ശ്രമിക്കുന്നത്. ചെയ്യുന്നത് ഉപകാരമല്ല, ദ്രോഹമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. നായകൾ നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവയെ അവയുടെ വഴിക്ക് വിടുകയാണ് വേണ്ടത്. നന്മ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം ദ്രോഹമെങ്കിലും ചെയ്യാതിരിക്കുക.
485 total views, 1 views today