മരണപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി എന്തിനാണ് എപ്പോഴും കറുത്ത കണ്ണടയും, മഞ്ഞഷാളും അണിഞ്ഞിരുന്നത് ?⭐

അറിവ് തേടുന്ന പാവം പ്രവാസി

????കാറപകടത്തിൽ കണ്ണിനു ഗുരുതരമായി പരിക്കേറ്റ കരുണാനിധിക്ക് 12 ശസ്ത്രക്രിയകൾക്കു ശേഷമാണ് കാഴ്ചശക്തി വീണ്ടെടുത്തത്. അന്നു മുതലാണ് കറുത്ത കണ്ണട വെയ്ക്കാൻ തുടങ്ങിയത്. തന്‍റെ മുന്നില്‍ തടിച്ച് കൂടി നില്‍ക്കുന്ന തമിഴ് മക്കളെ ആവേശം കൊളളിച്ച കരുണാനിധിയുടെ ‘സ്പെഷ്യല്‍’ ആയിരുന്നു ആ കറുത്ത കണ്ണടയും , മഞ്ഞഷാളും. 1960-കളിലാണ് അപകടമുണ്ടാകുന്നത്.ഇടതുകണ്ണിന് പരിക്കേറ്റു. കണ്ണിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനായിരുന്നു കറുത്ത കട്ടിക്കണ്ണട വച്ചത്.

വെള്ള മുണ്ടും , ഷർട്ടും , മഞ്ഞ ഷാളും , കറുത്ത കണ്ണടയുമാണു കലൈജ്ഞർ സ്റ്റൈൽ.‘എന്‍ ഉയിരിനും മേലാന ഉടന്‍പ്പിറപ്പുകളേ..’ എന്നു പറഞ്ഞു പ്രസംഗം തുടങ്ങുമ്പോള്‍ ജനം ഇരമ്പും. ചിലപ്പോള്‍ ചിരിച്ചും , ചിലപ്പോള്‍ രോഷം കൊണ്ടും വലിയ ശബ്ദത്തില്‍ പ്രസംഗം കത്തിക്കയറും.പിന്നീട് തമിഴകത്ത് ആ കറുത്ത കണ്ണട വലിയ ഹിറ്റായി.46 വർഷം ധരിച്ച ആ കണ്ണട അവസാന കാലത്ത് അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി
വന്നു.ഭാരം കൂടിയ പഴയ ഫ്രെയിം ചെവിക്കും , നെറ്റിക്കും അധികസമ്മര്‍ദം സൃഷ്ടിക്കുന്നതിനാൽ മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു .പകരം ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പുതിയ കണ്ണട വെച്ചു. 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജർമനിയിൽ നിന്നും കണ്ണട വാങ്ങാനായത്.

പെരിയോറുടെ ഒപ്പമായിരുന്നപ്പോൾ കറുത്ത ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ജാതിക്കും , മതത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു ആ ‘കറുപ്പ് ചട്ടൈ’ വിപ്ലവം. താഴ്ന്ന ജാതിക്കാർ കഴുത്തിൽ ഷാൾ ചുറ്റരുതെന്ന അലിഖിത നിയമത്തിനെതിരെയുള്ള പ്രതിഷേധമായി പെരിയോറും അനുയായികളും ഷാളും ധരിച്ചു. അണ്ണാ ദുരൈയും , കരുണാനിധിയും പെരിയോറുമായി പിരിഞ്ഞു ഡിഎംകെ രൂപീകരിച്ചപ്പോഴും ആ പതിവ് തുടർന്നു. 1996ലാണു കരുണാനിധി പെട്ടെന്നൊരു ദിവസം ഷാളിന്റെ നിറം മഞ്ഞയാക്കിയത്.
ജ്യോൽസ്യൻമാർ പറഞ്ഞിട്ടാണെന്ന പ്രചാരണത്തെ താൻ നിരീശ്വരവാദിയാണെന്ന വാദം കൊണ്ട് അദ്ദേഹം പ്രതിരോധിച്ചെങ്കിലും

മഞ്ഞഷാൾ ധരിക്കാൻ ഉള്ള കാരണം ഗൗതമബുദ്ധനോടുള്ള കടപ്പാട് മൂലം ആണെന്ന് പിന്നീട് അദ്ദേഹം വിശദമാക്കി.ബുദ്ധന്റെ അംഗവസ്ത്രം ഒരു തുണ്ട് മഞ്ഞത്തുണിയാണെന്നും അതിനാലാണ് താനും അണിയുന്നതെന്നായിരുന്നു കരുണാനിധി വ്യക്തമാക്കിയത്.ജയയുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധസൂചകമായി 2012ൽ കരുണാനിധി വീണ്ടും കറുപ്പുടുത്തു, മഞ്ഞ ഷാളിനു പകരം, കഴുത്തിൽ വെള്ളത്തോർത്ത് ചുറ്റിയിട്ടു.

അദ്ദേഹവുമായി ബന്ധപ്പെട്ട് കൗതുകകരമായ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്.

⚡ ദക്ഷിണാമൂർത്തി എന്നായിരുന്നു യഥാർഥ പേര്.ബ്രാഹ്മണച്ചുവയുള്ളതിനാൽ പേരുമാറ്റി. ജൻമനാടായ തിരുക്കുവളൈ ഗ്രാമ ക്ഷേത്രത്തിലെ ദൈവത്തിൽനിന്നു കടംകൊണ്ടതാണ് കരുണാനിധി എന്ന പേര്.

⚡ അദ്ദേഹത്തിന്റെ പിതാവ് മുത്തുവേലരുടെ മൂന്നാമത്തെ ഭാര്യയിലാണ് കരുണാനിധി ജനിക്കുന്നത്. മുത്തുവേലരുടെ ആദ്യ രണ്ടു ഭാര്യമാരും സന്താനഭാഗ്യമില്ലാതെ മരിക്കുകയായിരുന്നു. ഗായകനായിരുന്ന മുത്തുവേൽ മകനെ സംഗീതം പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ഏകാഭിനയത്തിലും ,എഴുത്തിലുമായിരുന്നു ചെറുപ്പം മുതൽ കരുണാനിധിക്ക് കമ്പം.

⚡തിരുവാരൂരിലെ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ അടുത്തുള്ള കിണറ്റിൽ ചാടി മരിക്കുമെന്നു ഭീഷണിപ്പെടുത്തി പ്രവേശനം വാങ്ങിയെന്നും , ദ്രാവിഡ കഴകത്തിന്റെ യോഗം സംഘടിപ്പിക്കാൻ വീട്ടിൽനിന്ന് ആഭരണം മോഷ്ടിച്ചു കരുണാനിധി പണയം വച്ചതായും അണികൾക്കിടയിൽ കഥകളുണ്ട്.

⚡വാക്കുകൾകൊണ്ട് പൊരുതിയ മനുഷ്യനായിരുന്നു അദ്ദേഹം. 1986 ഡിസംബർ ഒൻപതിന് ഹിന്ദിക്കെതിരെ പ്രതിഷേധിക്കാൻ ഭരണഘടനാഭാഗം കരുണാനിധി കത്തിച്ചു. എന്നാൽ ഇതിന് 10 ആഴ്ച അദ്ദേഹത്തിന് കഠിനതടവ് അനുഭവിക്കേണ്ടിവന്നു.

⚡ ‘തൂക്ക് മേടൈ’ എന്ന നാടകത്തിന്റെ സമയത്ത് നടൻ എം.ആർ. രാധയാണ് കലൈഞ്ജർ എന്ന വിശേഷണം നൽകിയത്. കലാകാരൻ എന്നാണ് ഇതിനർഥം

⚡ഡിഎംകെ അധ്യക്ഷനായി കരുണാനിധിയെ തുടർച്ചയായ പതിനൊന്നാം തവണയും തിരഞ്ഞെടുത്തത് ചരിത്രമായി. 49 വർഷം പാർട്ടിയെ നയിച്ച കലൈജ്ഞറാണ് ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ.

⚡ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ തോല്‍ക്കാത്ത മഹാരഥന്‍. ഏറ്റവും അധികം തവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയായ നേതാവ് ,തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍.,ജാതി വിരുദ്ധതയുടെ മുന്നണി പോരാളി .അങ്ങനെയങ്ങനെ നീളുന്നു മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജറുടെ തമിഴക രാഷ്ട്രീയ, സാംസ്‌കാരിക ജീവിതം.

⚡ഡിഎംകെയുടെ ഔദ്യോഗിക ദിനപത്രമായി മുരശൊലിയെ വളര്‍ത്തിയതും , സിനിമയെ ഒരു രാഷ്ട്രീയ മാധ്യമം ആക്കിയ വ്യക്തിയും കരുണാനിധി ആണ് . ശിവാജി ഗണേശന്‍ എന്ന മഹാനടികരെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചതും , എംജിആറിനെ ഡിഎംകെയിലേക്ക് കൊണ്ടുവരുന്നതും കരുണാനിധി തന്നെ ആയിരുന്നു.

⚡സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി വാദിച്ചിരുന്ന അദ്ദേഹം എത്ര വിവാഹം കഴിച്ചിരുന്നു എന്നത് എന്നും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മൂന്ന് തവണയാണ് അദ്ദേഹം വിവാഹം കഴിച്ചത്. പത്മാവതി, ദയാലു അമ്മാള്‍, രാജാത്തി എന്നിവരായിരുന്നു ഭാര്യമാര്‍. ഒരേ സമയം ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്.

⚡ചേരി നിര്‍മ്മാര്‍ജ്ജന ബോര്‍ഡ് രൂപീകരിച്ച്, തമിഴ് മക്കളെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചതും ,മനുഷ്യന്‍ മൃഗത്തെ പോലെ വണ്ടി വലിക്കുന്ന സൈക്കിള്‍ റിക്ഷകള്‍ നിരോധിച്ചതും , കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ആക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും , മെട്രോ റെയിലിന്‍റെ തുടക്കക്കാരനും കലൈഞ്ജര്‍ തന്നെ.

 

Leave a Reply
You May Also Like

മറ്റ് വാഹനങ്ങളെപ്പോലെ വിമാനങ്ങൾക്കും ഹോണുണ്ട് , എന്തിനായിരിക്കും അത് ?

മറ്റ് വാഹനങ്ങളെപ്പോലെ വിമാനങ്ങൾക്ക് ഹോണും, താക്കോലും ഉണ്ടോ ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…

ഇസ്രയേലിലെ ബങ്കറും സുരക്ഷാ മുറികളും

ഇസ്രയേലിലെ ബങ്കറും, സുരക്ഷാ മുറികളും അറിവ് തേടുന്ന പാവം പ്രവാസി ഇസ്രയേലിൽ ഭൂരിപക്ഷം വീടുകളോടും ചേർന്ന്…

ബഹിരാകാശ സഞ്ചാരികൾ മാത്രം അറിഞ്ഞിട്ടുള്ള ആ ഗന്ധം ഇനി സാധാരണക്കാർക്കും

ശൂന്യാകാശത്തിന്റെ ഗന്ധമെന്തായിരിക്കും ? അറിവ് തേടുന്ന പാവം പ്രവാസി ശൂന്യാകാശത്തേക്ക് പോകും മുൻപ് അവിടുത്തെ ഗന്ധവുമായി…

പ്ലൂട്ടോയിൽ ഭീമൻ ഐസ് അഗ്നിപർവ്വതം

പ്ലൂട്ടോയുടെ ഉപരിതലത്തിൽ ഒരു അഗ്നി പർവതം ഉണ്ട്.അത് പുറം തള്ളുന്നത് ലാവയല്ല. ഐസ് ആണ് അത് പുറം തള്ളുന്നത്. അത് ക്രയോ ലാവ എന്നറിയപ്പെടുന്നു