സമാധാന നൊബേൽ പുരസ്കാരം ഗാന്ധിജിക്ക് എന്തുകൊണ്ട് കിട്ടിയില്ല ?

അറിവ് തേടുന്ന പാവം പ്രവാസി

ഒന്നും രണ്ടുമല്ല, അഞ്ചു തവണ നൊബേൽ നാമനിർദേശം ലഭിച്ചിട്ടും പുരസ്കാരം കിട്ടാതെ പോയ മഹാത്മാവ്. സമാധാന നൊബേൽ ജേതാക്കളുടെ പട്ടികയിൽ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ നാമം.മോഹൻദാസ് കരംചന്ദ് ഗാന്ധിക്കു സമാധാന നൊബേൽ നാമനിർദേശം ലഭിച്ചത് 1937, 1938, 1939, 1947,1948 വർഷങ്ങളിലാണ്. 1937ൽ നോർവെ പാർലമെന്റിലെ അംഗമായ ഒലെ കോൾബ്ജോൻസനാണ് ആദ്യമായി ഗാന്ധിജിയുടെ പേരു നിർദേശിച്ചത്.

അന്നു ചുരുക്കപ്പട്ടികയിൽ ഇടം നേടി. നൊബേൽ സമിതി ഉപദേഷ്ടാവായിരുന്ന പ്രഫസർ ജേക്കബ് വോംമുള്ളർ ഗാന്ധിയെക്കു റിച്ചു റിപ്പോർട്ടു തയാറാക്കിയത് പക്ഷേ വിമർശനബുദ്ധിയോടെയായിരുന്നു. 1938ലും , 1939ലും കോൾബ്ജോൻസൻ വീണ്ടും ഗാന്ധിജിയുടെ പേരു നിർദേശിച്ചെങ്കിലും ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത് 1947ൽ.1948ൽ, മൂന്നാം തവണയും ഗാന്ധിജി ചുരുക്കപ്പട്ടികയിൽ. 1948ലെ നൊബേൽ നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിക്കു രണ്ടു ദിവസം മുൻപ്, ജനുവരി 30നു ഗാന്ധിജി വെടിയേറ്റു മരിച്ചു. മരണാനന്തരം നൊബേൽ നൽകാറില്ലെങ്കിലും അങ്ങനെ നൽകേണ്ടിവന്നാലുള്ള വ്യവസ്ഥകളനുസരിച്ചു തന്നെ പുരസ്കാരം നൽകാവുന്നതായിരുന്നു. പക്ഷേ ഗാന്ധിജിക്കു കിട്ടിയില്ലെന്നു മാത്രമല്ല, ആ വർഷം സമാധാന നൊബേൽ തന്നെ പ്രഖ്യാപിച്ചില്ല. അതിനു നൊബേൽ സമിതി പറഞ്ഞ കാരണം കൗതുകകരമാണ്: പുരസ്കാരയോഗ്യതയുള്ള, ജീവിച്ചിരിക്കുന്നവരാരുമില്ല! അതായത്, സമ്മാനം കിട്ടാതെ പോയ ആ ജേതാവ് ഗാന്ധിജി തന്നെയായിരുന്നിരിക്കണം.

1947 ൽ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതുൾപ്പെടെയുള്ള ചില സംഭവ വികാസങ്ങളാണു പുരസ്കാരം നിഷേധിക്ക പ്പെട്ടതിനു പിന്നിലെ കാരണങ്ങളെന്നു നൊബേൽ ഫൗണ്ടേഷൻ തന്നെ ചൂണ്ടിക്കാട്ടി യിട്ടുണ്ട്. പക്ഷേ അതിനു മുൻപും നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു എന്നത് മറ്റൊരു കാര്യം.ബ്രിട്ടനുമായുള്ള നല്ല ബന്ധം വെറുതെ കളഞ്ഞുകുളിക്കണ്ടെന്നു കരുതിയാണു നോർവെയിലെ പുരസ്കാരനിർണയ സമിതി ഗാന്ധിജിയെ ഒഴിവാക്കിയതെന്നു വിഖ്യാത ചരിത്രകാരൻ രാമചന്ദ്ര ഗുഹ ‘ഗാന്ധി– ദി ഇയേഴ്സ് ദാറ്റ് ചേഞ്ച്ഡ് ദ് വേൾഡ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അങ്ങനെയൊരു ആശങ്ക നോർവേയിലെ സമിതിക്ക് ഉണ്ടായിരുന്നുവെന്നതിനു രേഖകളില്ലെന്നു നൊബേൽ ഫൗണ്ടേഷൻ വാദിക്കുന്നു.

എങ്കിലും രാമചന്ദ്ര ഗുഹ മുന്നോട്ടു വയ്ക്കുന്ന വാദം തന്നെയാണു കൂടുതൽ വിശ്വസനീയം – ഗാന്ധിജിക്കു നൊബേൽ കൊടുത്ത്, അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനെ പിണക്കാൻ നോർവെയ്ക്ക് താൽപര്യമില്ലായിരുന്നിരിക്കാം. ഗാന്ധിയൻ ആശയങ്ങൾക്കൊപ്പമുള്ള ദലൈ ലാമയ്ക്കു 1989ലെ സമാധാന നൊബേൽ പുരസ്കാരം നൽകുമ്പോൾ നൊബേൽ സമിതി അധ്യക്ഷൻ തെല്ലൊരു കുറ്റബോധത്തോടെ പറഞ്ഞു: “ഇത് മഹാത്മ ഗാന്ധിക്കുള്ള ആദരം കൂടിയാണ്”.

You May Also Like

അജ്ഞാത നക്ഷത്രങ്ങൾ

ഒരു ഗാലക്‌സിയിലെ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെടാൻ ആവശ്യമായ ചേരുവകൾ കൊണ്ടായിരിക്കില്ല മറ്റൊരു ഗാലക്സിയിലെ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്നത് നിങ്ങൾക്കറിയാമോ ?

ആരാണ് കോണിക്ലേവൻ മാൻ (clonycavan man ) ?

ആരാണ് കോണിക്ലേവൻ മാൻ (clonycavan man ) ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…

ഏതോ നക്ഷത്രത്തിന്റെ കേന്ദ്രത്തിൽ ഉണ്ടായ കാർബണിന് വേണ്ടി,ഏറ്റവും വലിയ കുഴികളിൽ ഒന്ന് സോവിയറ്റ് യൂണിയനിൽ നിർമിച്ചു

𝟒𝟎𝟎𝟎𝟎 ആളുകൾ ഉള്ള ഈ നഗരത്തിലെ ആളുകൾ ഏകദേശം മുഴുവൻ 𝐀𝐥𝐫𝐨𝐬𝐚 എന്ന മൈൻ കമ്പനിയുടെ ജീവനക്കാർ ആണ്.അങ്ങനെ ഉണ്ടായ സിറ്റി ആണ് 𝐌𝐢𝐫 𝐦𝐢𝐧𝐞 ഉള്ള 𝐌𝐢𝐫𝐧𝐲 𝐜𝐢𝐭𝐲.

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ ?

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി 👉 ഇപ്പോൾ മാധ്യമങ്ങളിൽ…