വെള്ളം ചൂടാവുമ്പോൾ കുമിളകൾ ഉണ്ടാകുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

വെള്ളം ചൂടായി തുടങ്ങുമ്പോൾ അതിൽ അടങ്ങിയ വായു കുമിളകളായി പുറത്തേക്ക് വരുവാൻ തുടങ്ങും.പാത്രത്തിന്റെ വശങ്ങളിൽ കാണുന്ന ചെറുകുമിളകൾ ഇതാണ്. താപനില ഉയരുമ്പോൾ വായുവിനെ ലയിപ്പിക്കാനുള്ള ശേഷി കുറഞ്ഞു വരും.അതുകൊണ്ടാണ് വായു ചെറു കുമിളകളായി പുറത്തേക്ക് വരുന്നത്.എന്നാൽ വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതായത് അതിന്റെ താപനില 100°C ആകുമ്പോൾ ധാരാളം കുമിളകൾ മുകളിലേക്ക് വരുന്നത് കാണാം.

അപ്പോഴാണല്ലോ വെള്ളം തിളച്ചു എന്നു നാം പറയുന്നത്.ഇത് വായുവിന്റെ കുമിളകളല്ല, നീരാവിയുടേതാണ്.തിളക്കുവാൻ തുടങ്ങുമ്പോൾ വെള്ളം വൻ തോതിൽ നീരാവി ആകുവാൻ തുടങ്ങും.അപ്പോഴാണ് വെള്ളം തിളച്ചു മറിയുന്നത്.ഈ നീരാവി കുമിളകൾക്ക് വായുമർദ്ദത്തെ മറികടന്ന് മുകളിലേക്ക് വരുവാൻ കഴിയും.

നീരാവി ആകുവാൻ വെള്ളം തിളക്കേണ്ടതില്ല.അന്തരീക്ഷ താപനില വെള്ളത്തിന്റെതിനെക്കാൾ അൽപ്പം ഉയർന്നതാണ് എങ്കിൽ തന്നെ ബാഷ്പീകരണം നടക്കും.മഞ്ഞുകാലങ്ങളിൽ സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ പിന്നെ വെള്ളത്തിൽ നിന്നും പുകപോലെ നീരാവി ഉയരുന്നത് കാണാം.

You May Also Like

കീരിയും പാമ്പും തമ്മില്‍ എന്തിനു യുദ്ധം ?

അത്തരമൊരു ‘ശത്രുത’ മനുഷ്യഭാവനയാണ്. അവര്‍ക്കിടയില്‍ പോരാട്ടം നടക്കാന്‍ പ്രധാനകാരണം കീരികള്‍ പാമ്പുകളെ ഭക്ഷണമായി (potential meal) കാണുന്നു എന്നതാണ്.

പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന മലപ്പുറം കത്തി

അറേബ്യന്‍ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി മലബാറിനു ണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങ ളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നത്.

എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ?

എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന…

രാസ ഷണ്ഡീകരണം എന്ത്? എങ്ങനെ? എന്തിന്?

പോപ് സംഗീതലോകം ഭരിച്ചിരുന്ന മൈക്കിള്‍ ജാക്‌സണ്‍ രാസഷണ്ഡീകരണത്തിനിരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് അദ്ദേഹത്തിന്റെ ഡോക്ടറായിരുന്ന കൊണാഡ് മറേയാണ്.