പാറ്റ ചത്താൽ അത് എന്താ എപ്പോഴും മലർന്നു കിടക്കുന്നത്?

843

പാറ്റ ചത്താൽ അത് എന്താ എപ്പോഴും മലർന്നു കിടക്കുന്നത്?

പാറ്റയുടെ അസ്ഥികൂടം അഥവാ ശരീരകവചം ശരീരത്തിന്റെ പുറത്താണ്.ഇതിനോട് അനുബദ്ധിച്ചാണ് രക്തചംക്രമണവും നടക്കുന്നത്. പ്രകൃത്യാ അവയുടെ കാലുകൾ ശരീരത്തോട് ചേർന്ന് വളഞ്ഞ അവസ്ഥയിൽ ആയിരിക്കും.ബലം പ്രയോഗിച്ച് കാലുകളിലേക്ക് കൂടുതൽ രക്തം എത്തിക്കുക വഴിയാണ് അവ കാലുകൾ നിവർത്തുന്നത്.ആരോഗ്യസ്ഥിതി മോശമായ പാറ്റകൾക്ക് ഇങ്ങനെ ബലം പ്രയോഗിച്ച് കാലുകൾ നിവർത്താൻ കഴിയില്ല.അവ മലർന്നു വീണു പോകും.കീടനാശിനികൾ അവയുടെ മേൽ പ്രയോഗിക്കുമ്പോൾ നാഡീവ്യവസ്ഥ തകരാറിലാവുകയും അവ തളർന്നു പോവുകയും ചെയ്യും.കാലുകളുടെ ബലം നഷ്ടപ്പെടുന്നതു വഴി അവ മറിഞ്ഞ് വീഴും.ആ അവസ്ഥയിൽ കിടന്നു മരിക്കും!!

Image result for dead cockroach

..