നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

 

 

നമ്മൾ മുന്നോട്ടു സഞ്ചരിക്കുമ്പോൾ അടുത്തുള്ള വസ്തുക്കൾ വേഗത്തിൽ പുറകോട്ടു നിൽക്കുന്നതുപോലെ തോന്നും. അതേസമയം അകലെയുള്ള മലനിരകളും, മറ്റും വളരെ സാവധാനത്തിൽ മാത്രം പുറകോട്ട് നീങ്ങുന്നതായാണ് അനുഭവപ്പെടുക. പക്ഷേ, ചന്ദ്രനും, നക്ഷത്രങ്ങളും മറ്റും നമ്മോടൊപ്പം സഞ്ചരിക്കുന്നതു പോലെയും തോന്നും.

ffffffff 1 3

വസ്തുക്കളുടെ ആപേക്ഷിക വേഗമാണ് ഈ അനുഭവത്തിന് അടിസ്ഥാനം. നാം സഞ്ചരിക്കുന്ന വേഗവും, വീക്ഷിക്കുന്ന വസ്തുവിലേക്കുള്ള ദൂരവും വും തമ്മിലുള്ള അനുപാതത്തിന്റെ തോതിലാണ് ആപേക്ഷിക വേഗം അനുഭവപ്പെടുക. ഉദാഹരണമായി, ഒരാൾ മണിക്കൂറിൽ 5 കി.മീ വേഗത്തിൽ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. സെക്കന്റിൽ അയാളുടെ വേഗം ഏകദേശം 7 മീറ്റർ ആയിരിക്കും. ഈ സഞ്ചാരത്തിനിടയിൽ റോഡിന്റെ ഇരുവശത്തുമായി 6 മീറ്റർ അകലെയുള്ള വിളക്കുകാലുകളുടെയും, മരങ്ങളുടെയും മറ്റും ദിശ 60 ഡിഗ്രി മാറുന്നു. അതേസമയം 100 മീറ്റർ അകലെയുള്ള ഒരു മരത്തിൻറെ ദിശ 4 ഡിഗ്രി മാത്രമേ മാറൂ. 24 കി.മീ. ദൂരത്തുള്ള മലയുടെ ദിശയിലാവട്ടെ ഒരു ഡിഗ്രിയുടെ 60ൽ ഒരു ഭാഗം മാറ്റമേ സംഭവിക്കൂ. ഇത് നഗ്നനേത്രങ്ങൾകൊണ്ട് അനുഭവിക്കാവുന്ന വ്യത്യാസമല്ല. അപ്പോൾ അടുത്തുള്ള വിളക്കുകാലുകൾ നമ്മെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പുറകോട്ടു നീങ്ങുന്നതായും അല്പം അകലെയുള്ള മരങ്ങൾ പതുക്കെ പുറകോട്ടു നീങ്ങുന്നതായും, വളരെ അകലെയുള്ള മരങ്ങളും മറ്റും നന്നേ പതുക്കെ പുറകോട്ടു നീങ്ങുന്നതായും നമുക്ക് തോന്നുന്നു.

ചന്ദ്രൻ നമ്മിൽ നിന്ന് ഉദ്ദേശം 4 ലക്ഷം കിലോമീറ്റർ അകലെയാണ്. ഇത്രയും അകലെയുള്ള ചന്ദ്രൻ പുറകോട്ടു പോകുന്നതായി തോന്നണമെങ്കിൽ മണിക്കൂറിൽ 85000 കി.മീ. വേഗത്തിലെങ്കിലും സഞ്ചരിക്കേണ്ടിവരും. ഏറ്റവും വേഗതയേറിയ ബഹിരാകാശ വാഹനങ്ങൾക്ക് പോലും ഈ വേഗത്തിന്റെ അടുത്തൊന്നുമെത്താനായിട്ടില്ല. നക്ഷത്രങ്ങളാണെങ്കിൽ കോടാനുകോടി കിലോമീറ്റർ അകലെയാണ്. അതായത് ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുമായി നേരിയ ആപേക്ഷിക ചലനം പോലും അനുഭവപ്പെടാൻ ആവശ്യമായ സഞ്ചാര വേഗം നമുക്കുണ്ടാവുക സാധ്യമല്ല. തന്മൂലം അവ നമ്മോടൊപ്പം തന്നെ സഞ്ചരിക്കുന്നതായി തോന്നുന്നു.

You May Also Like

ഗവ. ബ്രണ്ണൻ കോളജിനെ കുറിച്ച് എല്ലാര്ക്കും അറിയാം, എന്നാൽ ആരാണ് ബ്രണ്ണൻ ?

1784 ൽ ലണ്ടനിലാണ് എഡ്വേർഡ് ബ്രണ്ണൻ്റെ ജനനം.1810 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി. പിന്നീട് മുംബൈ മറൈൻ സർവീസ സിൽ, കപ്പലിൽ കാബിൻ ബോയ് ആയി ജോലി. കപ്പൽ തലശേരിക്കടുത്ത് കടൽ ക്ഷോഭത്തിൽ തകർന്നപ്പോൾ ബ്രണ്ണൻ നീന്തി കരയ്ക്കെത്തി.

ആകാശത്തേക്ക് വെടി വച്ചാൽ ആള് ചാവുമോ ?

ആകാശത്തേക്ക് വെടി വച്ചാൽ ആള് ചാവുമോ ? അറിവ് തേടുന്ന പാവം പ്രവാസി ആഘോഷങ്ങളുടെയും, ആചാരങ്ങളുടെയും…

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ ???? ഇവർ, ഇങ്ങനെ മരിച്ചുപോയി…

വിമാനത്തിന് ഹോൺ ഉണ്ടോ ? പൈലറ്റ് എപ്പോഴാണ് ഹോൺ അടിക്കുന്നത് ?

മറ്റ് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും അവരുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് വാഹനങ്ങൾക്ക് ഹോണുകൾ ഒരു സുരക്ഷാഘടകമാണ്. വിമാനങ്ങൾക്ക് ഈ സുരക്ഷാ നടപടികൾ ക്കായി ലൈറ്റുകൾ, റേഡിയോ ആശയവി നിമയം, എയർ ട്രാഫിക് കൺട്രോൾ (എടിസി) തുടങ്ങിയവ ഉപയോഗിക്കുന്നു.