നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

നമ്മൾ മുന്നോട്ടു സഞ്ചരിക്കുമ്പോൾ അടുത്തുള്ള വസ്തുക്കൾ വേഗത്തിൽ പുറകോട്ടു നിൽക്കുന്നതുപോലെ തോന്നും. അതേസമയം അകലെയുള്ള മലനിരകളും, മറ്റും വളരെ സാവധാനത്തിൽ മാത്രം പുറകോട്ട് നീങ്ങുന്നതായാണ് അനുഭവപ്പെടുക. പക്ഷേ, ചന്ദ്രനും, നക്ഷത്രങ്ങളും മറ്റും നമ്മോടൊപ്പം സഞ്ചരിക്കുന്നതു പോലെയും തോന്നും.

വസ്തുക്കളുടെ ആപേക്ഷിക വേഗമാണ് ഈ അനുഭവത്തിന് അടിസ്ഥാനം. നാം സഞ്ചരിക്കുന്ന വേഗവും, വീക്ഷിക്കുന്ന വസ്തുവിലേക്കുള്ള ദൂരവും വും തമ്മിലുള്ള അനുപാതത്തിന്റെ തോതിലാണ് ആപേക്ഷിക വേഗം അനുഭവപ്പെടുക. ഉദാഹരണമായി, ഒരാൾ മണിക്കൂറിൽ 5 കി.മീ വേഗത്തിൽ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ. സെക്കന്റിൽ അയാളുടെ വേഗം ഏകദേശം 7 മീറ്റർ ആയിരിക്കും. ഈ സഞ്ചാരത്തിനിടയിൽ റോഡിന്റെ ഇരുവശത്തുമായി 6 മീറ്റർ അകലെയുള്ള വിളക്കുകാലുകളുടെയും, മരങ്ങളുടെയും മറ്റും ദിശ 60 ഡിഗ്രി മാറുന്നു. അതേസമയം 100 മീറ്റർ അകലെയുള്ള ഒരു മരത്തിൻറെ ദിശ 4 ഡിഗ്രി മാത്രമേ മാറൂ. 24 കി.മീ. ദൂരത്തുള്ള മലയുടെ ദിശയിലാവട്ടെ ഒരു ഡിഗ്രിയുടെ 60ൽ ഒരു ഭാഗം മാറ്റമേ സംഭവിക്കൂ. ഇത് നഗ്നനേത്രങ്ങൾകൊണ്ട് അനുഭവിക്കാവുന്ന വ്യത്യാസമല്ല. അപ്പോൾ അടുത്തുള്ള വിളക്കുകാലുകൾ നമ്മെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പുറകോട്ടു നീങ്ങുന്നതായും അല്പം അകലെയുള്ള മരങ്ങൾ പതുക്കെ പുറകോട്ടു നീങ്ങുന്നതായും, വളരെ അകലെയുള്ള മരങ്ങളും മറ്റും നന്നേ പതുക്കെ പുറകോട്ടു നീങ്ങുന്നതായും നമുക്ക് തോന്നുന്നു.

ചന്ദ്രൻ നമ്മിൽ നിന്ന് ഉദ്ദേശം 4 ലക്ഷം കിലോമീറ്റർ അകലെയാണ്. ഇത്രയും അകലെയുള്ള ചന്ദ്രൻ പുറകോട്ടു പോകുന്നതായി തോന്നണമെങ്കിൽ മണിക്കൂറിൽ 85000 കി.മീ. വേഗത്തിലെങ്കിലും സഞ്ചരിക്കേണ്ടിവരും. ഏറ്റവും വേഗതയേറിയ ബഹിരാകാശ വാഹനങ്ങൾക്ക് പോലും ഈ വേഗത്തിന്റെ അടുത്തൊന്നുമെത്താനായിട്ടില്ല. നക്ഷത്രങ്ങളാണെങ്കിൽ കോടാനുകോടി കിലോമീറ്റർ അകലെയാണ്. അതായത് ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുമായി നേരിയ ആപേക്ഷിക ചലനം പോലും അനുഭവപ്പെടാൻ ആവശ്യമായ സഞ്ചാര വേഗം നമുക്കുണ്ടാവുക സാധ്യമല്ല. തന്മൂലം അവ നമ്മോടൊപ്പം തന്നെ സഞ്ചരിക്കുന്നതായി തോന്നുന്നു.

Leave a Reply
You May Also Like

സൂര്യനിൽ നടക്കുന്ന മാറ്റങ്ങളിൽ ആശങ്കപ്പെടേണ്ടതുണ്ടോ ?

എഴുതിയത് : Anoop Science for Mass കടപ്പാട് : നമ്മുടെ പ്രപഞ്ചം | Secrets…

മറിയപ്പഴം എന്നറിയപ്പെടുന്ന ഫലം

മറിയപ്പഴം എന്നറിയപ്പെടുന്ന ഫലം അറിവ് തേടുന്ന പാവം പ്രവാസി കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള…

ഒറ്റമരത്തിൽ തന്നെ 40 വ്യത്യസ്തതരം പഴങ്ങൾ ഉള്ള ‘ട്രീ ഓഫ് 40’

ഒറ്റമരത്തിൽ തന്നെ 40 വ്യത്യസ്തതരം പഴങ്ങൾ ഉള്ള ‘ട്രീ ഓഫ് 40’ അറിവ് തേടുന്ന പാവം…

എന്താണ് കംഗാരൂ കോടതി ?

എന്താണ് കംഗാരൂ കോടതി (kangaroo Court )? അറിവ് തേടുന്ന പാവം പ്രവാസി ഒരു സംഘടനയിലോ…