എന്ത് കൊണ്ടാണ് സ്വന്തം അധോവായുവിന്റെ മണം മാത്രം നമ്മള്‍ ഇഷ്ടപ്പെടുന്നത് ?

0
989

01

ഓരോ ദിവസം മനുഷ്യര്‍ ഒന്നാകെ ഏതാണ്ട് 17 ബില്ല്യണ്‍ അധോവായുകള്‍ പുറത്ത് വിടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ പത്തെണ്ണം നിങ്ങളുടേത് ആകുമെന്നും കണക്ക് പറയുന്നു. ആരാണ് ഇത് എണ്ണിക്കണക്കാക്കിയതെന്നും എങ്ങിനെയാണ് ഈ കണക്ക് കിട്ടിയതെന്നും മാത്രം ചോദിക്കരുത്. പറഞ്ഞു വരുന്നത് അതല്ല, എന്ത് കൊണ്ടാണ് നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന ആ സ്വന്തം അധോവായുവിന്റെ മണം മാത്രം ഇഷ്ടപ്പെടുന്നത് ?

ശാസ്ത്രം പറയുന്നത് നമ്മള്‍ നമ്മുടെ സ്വന്തം അധോവായുവിന്റെ മണത്തെ മറ്റുള്ളവരേക്കാള്‍ നല്ല ആസ്വാദനം നല്‍കുന്ന മണമായാണ് കണക്കാക്കുന്നത് എന്നാണ്. നെറ്റി ചുളിക്കേണ്ട, അതാണ്‌ സത്യവും. നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകള്‍ കാരണം നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന അധോവായുവിന്റെ മണം ഒന്നില്‍ നിന്നും മറ്റൊന്നിനെ തികച്ചും വ്യത്യസ്തമാക്കുന്നു എന്നാണ്.

വിയര്‍പ്പിന്റെ കാര്യത്തിലും ഇതേ കണ്ടെത്തല്‍ തന്നെയാണ് ശാസ്ത്രം നടത്തിയിരിക്കുന്നത്. സ്വന്തം വിയര്‍പ്പ് നാറ്റം നമ്മള്‍ ഓരോരുത്തര്‍ക്കും ഒരു നാറ്റമായേ അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കണ്ടു നോക്കൂ.