ശലഭങ്ങളുടെ ചിറകിൽ തൊടുമ്പോൾ ഒരുതരം പൊടി കയ്യിൽ പറ്റുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

പൂമ്പാറ്റകളുടെ ചിറകിൽ തൊട്ടാൽ ഒരുതരം പൊടി കൈയിൽ പുരളുന്നത് കാണാം. അവയുടെ ചിറകിലുള്ള ചെറിയ ചിതമ്പലുകൾ പൊടിഞ്ഞു ഇളകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറുതും, നിറപ്പകിട്ടുള്ളതു മായ ശൽക്കങ്ങൾ, ഓട് മേയും പോലെ നിരത്തിയിട്ടുള്ളതാണ്. പൂമ്പാറ്റകളുടെ ചിറകിലെ ആവരണം.

കൈകൊണ്ട് തൊടുമ്പോൾ ഈ ആവരണം പൊടിഞ്ഞിളകുകയും അതോടെ ചിറക് നിറം നഷ്ടപ്പെട്ട് സുതാര്യമായി മാറുകയും ചെയ്യുന്നു. ഈ ശൽക്കങ്ങളുടെ ഉപരിതലം ചാലുകൾ നിറഞ്ഞതായിരിക്കും. അതുപോലെ ശൽക്കങ്ങൾക്കുള്ളിൽ നിറം നൽകുന്ന പിഗ്മെന്റ് (Pigment)കൾ നിറഞ്ഞിട്ടുണ്ടാകും. പിഗ്മെന്റുകൾ ഇല്ലാത്ത ശൽക്കങ്ങൾ പ്രകാശം പ്രതിഫലിക്കത്തക്ക പ്രതലത്തോടു കൂടിയതാ യിരിക്കും. പൊതുവേ തവിട്ട്, ചുവപ്പ്, മഞ്ഞ, വെളുപ്പ്, കറുപ്പ്, തുടങ്ങിയ പിഗ്മെന്റുകൾ നിറഞ്ഞവയായിരിക്കും ശൽക്കങ്ങൾ.ആൺ ചിത്രശലഭങ്ങളിൽ ഇണയെ ആകർഷിക്കുന്ന തിനായി മണം പുറപ്പെടുവിക്കുന്ന പ്രത്യേക തരം ശൽക്കങ്ങളും കാണാറുണ്ട്.

 

You May Also Like

ഭൂമിക്ക് പുറത്ത് ഒരാള്‍ക്ക് മരണം സംഭവിച്ചാൽ മരണശേഷം ഭൗതിക ശരീരത്തിന് എന്താവും സംഭവിക്കുന്നത് ?

ഭൂമിക്ക് പുറത്ത് ഒരാള്‍ക്ക് മരണം സംഭവിച്ചാൽ മരണശേഷം ഭൗതിക ശരീരത്തിന് എന്താവും സംഭവിക്കുന്നത് ? അറിവ്…

‘ഒരൊറ്റ ജീവിയോ മരമോ ഇതുവരെ ആരും റിപ്പോട്ട് ചെയ്തിട്ടില്ല’, എന്താണ് ഗൂഗിൾ ഫോറസ്റ്റ് ?

എന്താണ് ഗൂഗിൾ ഫോറസ്റ്റ് ? അറിവ് തേടുന്ന പാവം പ്രവാസി മുപ്പത് വർഷങ്ങൾക്ക് മുൻപ് വാഗമണ്ണിലെ…

കലാഷികൾ- പാകിസ്താനിലെ വെള്ളക്കാർ, ഇവരുടെ ദൈവങ്ങൾക്ക് ഹിന്ദുമത ദേവതകളുമായി സാമ്യം ഉണ്ട്‌

പാകിസ്ഥാനിലെ ഏറ്റവും ചെറിയ വംശീയ ന്യുനപക്ഷ സമൂഹം ആണ് കലാഷികൾ. പാകിസ്താനിലെ വെള്ളക്കാർ എന്നാണ് ഇവർ…

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തേക്ക് പാലത്തിന്റെ ചരിത്രം

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തേക്ക് പാലം…യു ബെയ്ൻ പാലം Sreekala Prasad പുരാതന ബർമീസ് തലസ്ഥാനമായ…