കൂര്‍ക്കംവലി എന്തുകൊണ്ട് സംഭവിക്കുന്നു ?

അറിവ് തേടുന്ന പാവം പ്രവാസി

നമ്മുടെ ശ്വസനാവയവം മൂക്കാണ്. എന്നാല്‍ മൂക്കില്‍ ഉണ്ടാകുന്ന എന്തെങ്കിലും തടസ്സങ്ങള്‍ കൊണ്ടോ, ശീലം കൊണ്ടോ ചിലര്‍ വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്യാറുണ്ട്. ഉറക്കത്തില്‍ ഇങ്ങനെ വായിലൂടെ ശ്വസിക്കുമ്പോള്‍ വെളിയിലേക്ക് വരുന്ന വായു വായുടെ പിന്നിലും, മുകളിലുമുള്ള പേശികളെ (Soft Palate) മുന്നോട്ടും, പിന്നോട്ടും ആട്ടുന്നു. ഈ പ്രവര്‍ത്തനത്താല്‍ ഉണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കംവലിയായി കേള്‍ക്കുന്നത്.

ചില അവസരങ്ങളില്‍ ഈ ചലനം ചുണ്ട്,മൂക്ക്,കവിള്‍ തുടങ്ങിയ ഭാഗങ്ങളെയും ചലിപ്പിക്കുന്നു. അത്തരം അവസരങ്ങളില്‍ ആണ് അത്യുച്ചത്തില്‍ ഉള്ള കൂര്‍ക്കംവലി ഉണ്ടാകുന്നത്.ഉണര്‍ന്നിരിക്കുമ്പോള്‍ പേശികള്‍ മുറുകിയിരിക്കുന്നതിനാല്‍ ചലനസാധ്യത കുറവായതിനാല്‍ ആണ് വായിലൂടെ ശ്വാസം എടുത്താലും ശബ്ദം ഇല്ലാതിരിക്കുന്നത്. കൂര്‍ക്കം വലി ഒഴിവാക്കാന്‍ മൂക്കിലൂടെ ശ്വസിക്കുന്ന ശീലം കുഞ്ഞിലേ വളര്‍ത്തിയെ ടുക്കുക. കിടത്തവും ശരിയായ രീതിയില്‍ (തല ആനുപാതികമായ ഉയരത്തില്‍ വച്ച്) ശരിയായ രീതിയില്‍ ആയിരിക്കണം. വായിലൂടെ ശ്വസിക്കുന്നത് ആരോഗ്യപരമായും നന്നല്ല.

You May Also Like

ഫൊറൻസിക് ഫൊട്ടോഗ്രാഫർ അഥവാ പൊലീസ് ഫൊട്ടോഗ്രാഫറിന്റെ ജോലി എന്താണ് ?

പടമെടുക്കാൻ നല്ല പ്രഫഷനൽ ഫൊട്ടോഗ്രഫറെ വിളിച്ചാൽ പോരേ എന്തിനാണു പൊലീസ് ഫൊട്ടോഗ്രഫർ എന്നു ചോദിക്കുന്നവരുണ്ട്.

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ !

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ ! 1831 ജൂൺ 28. സിസിലിയുടെ തെക്കൻ തീരദേശനഗരമായ ഷ്യക്കയിൽ (Sciacca)…

വ്യായാമത്തിലൂടെ ആരോഗ്യം.

പ്രായമാവുന്നതോടെ നമ്മുടെ പേശീബലം കുറയുകയും, കായികക്ഷമത കുറഞ്ഞുവരികയും ചെയ്യും. അതിനാല്‍ തന്നെ കഠിനമായ വ്യായാമ മുറകള്‍ പ്രായമായവര്‍ക്ക് യോജിച്ചതല്ല. ദിവസവുമുള്ള നടത്തം തന്നെ നല്ലൊരു വ്യായാമ ശീലമാണ്. വ്യയാമത്തിലൂടെ നമ്മുടെ ശരീര കോശങ്ങള്‍ ശുദ്ധവായു പ്രവാഹത്താല്‍ ഉത്തേജിപ്പിക്കപ്പെടുകയും നമുക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.

കുങ്കിയാനകൾ – അനുനയവും റൗഡിത്തരവും ഒരുപോലെ ഒത്തു ചേർന്നവർ

എന്താണ് കുങ്കിയാനകൾ  അറിവ് തേടുന്ന പാവം പ്രവാസി നാടാകെ ഭീതിപരത്തുന്ന കാട്ടാനകളെ തളയ്ക്കാൻ വരുന്ന ആനകളെ…