ഉയരങ്ങളിൽ താപനില കുറയുന്നതെന്തുകൊണ്ട് ?

കടപ്പാട് : Escape Velocity

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരങ്ങളിലേക്ക് പോകുന്തോറും ചൂട് കൂടേണ്ടതല്ലേ? അതിനുപകരം ചൂട് കുറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഊട്ടി മൂന്നാർ, കൊടൈക്കനാൽ പോലുള്ള സ്ഥലങ്ങളിൽ താരതമ്യേന തണുപ്പുള്ളത് ഉയരം കൂടുതലുള്ള സ്ഥലങ്ങൾ ആണെന്നറിയാമെങ്കിലും എന്തുകൊണ്ടാണെന്ന് പലർക്കും അറിയില്ല.

ഉഷ്ണകാലങ്ങളിൽ പോലും, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും, മരുഭൂമികളിലും മറ്റും ആകാശത്ത് നിന്നും താഴേക്ക് ഇറങ്ങാൻ തുടങ്ങുന്ന യാത്രാവിമാനങ്ങളിൽ Outside temperature sensors രേഖപ്പെടുത്തുന്നത്, മിക്കവാറും -50°C ന് മുകളിലുളള Lowest temperature ആയിരിക്കും!! അതുപോലെ ഉയരമുള്ള പർവ്വതങ്ങൾ മഞ്ഞുകൊണ്ടുള്ള തൊപ്പി അണിഞ്ഞു നിൽക്കുമെന്നും നമ്മൾക്കറിയാം! എന്താണ് ഇതിനൊക്കെ കാരണം??

ഭൂമിയിൽ ഉപരിതലത്തിൽ തന്നെ പലപ്രദേശങ്ങളിലുമുള്ള താപനിലകളും വ്യത്യസ്തമാണ് എന്ന് നമുക്കറിയാം. ഈ വ്യത്യാസം, സൂര്യരശ്മികൾ നിരന്തരം ഓരോ പ്രദേശങ്ങളിലേക്കും എത്തുന്ന ചരിവിനെയാണ് (പതനകോൺ) പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഭുമി ഒരു ഗോളമായതുകൊണ്ട് സൂര്യപ്രകാശം ഉപരിതലത്തിലേക്കെത്തുന്നത് വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്തമായിരിക്കും എന്ന് ഊഹിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. അച്ചുതണ്ടിൻ്റെ ചരിവല്ല ഗോളരൂപമാണ് ഈ വ്യത്യസ്തത ഉണ്ടാക്കുന്നത്! അച്ചുതണ്ടിൻ്റെ ചരിവ് ഋതുഭേദങ്ങൾക്കാണ് കാരണമാകുന്നത്.

നമ്മുടെ വിഷയം, ഒരു പ്രദേശത്തിലെത്തന്നെ ഉയരം കൂടിയതും കുറഞ്ഞതുമായ സ്ഥലങ്ങൾ തമ്മിലുള്ള താപനിലയിലെ വ്യത്യാസം.. അതാണ് നമ്മളിവിടെ പരിശോധിക്കുന്നത്.ഈ സ്ഥിതിവിശേഷം അരങ്ങേറുന്നത് പ്രധാനമായും ഉപരിതലത്തിനോട് അടുത്തുള്ള അന്തരീക്ഷപാളിയായ ട്രോപ്പോസ്ഫിയറിലാണ്. ചൂട് ഇത്തരത്തിൽ കുറയുന്നതിന് ഒരു കാരണം മാത്രമല്ല ഉള്ളത്.ഭൂമിയുടെ ഗുരുത്വാകർഷണമാണ് അന്തരീക്ഷത്തെ പിടിച്ചു നിർത്തുന്നത് എന്നറിയാമല്ലോ? അതുകൊണ്ട് ഭാരം കൂടിയ വാതക തന്മാത്രകൾ ഉപരിതലത്തിനടുത്തായിരിക്കും. വായുവിന് താപം സ്വീകരിക്കുമ്പോൾ മുകളിലേക്ക് ഉയർന്ന്, വികസിക്കും. അതിൻ്റെ ഫലമായി അന്തരീക്ഷവായുവിൻ്റെ മർദം ഉയരങ്ങളിലേക്ക് പോകുന്തോറും കുറയുന്നുമുണ്ട്.

മർദ്ദം കുറയുമ്പോൾ താപനില കുറയും. മർദ്ദം താപനിലയുമായി നേർ അനുപാതത്തിലായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അന്തരീക്ഷമർദ്ദം ഉണ്ടാക്കുന്നത് അന്തരീക്ഷത്തിന്റെ സാന്ദ്രത തന്നെയാണ് എന്ന് പറയാം. ഉയരം കൂടുന്നതിനനുസരിച്ച് ഈ സാന്ദ്രത (ഒരു നിശ്ചിത വ്യാപ്‌തത്തിൽ ഉള്ള വാതക തന്മാത്രകളുടെ എണ്ണം/അളവ്) കുറയും. എന്ന് വെച്ചാൽ വാതകം അഥവാ ദ്രവ്യത്തിൻ്റെ അളവ് കുറയുന്നു. ഈ ദ്രവ്യം ചൂടിനെ പിടിച്ച് നിർത്തും എന്നതിനാലാണ് ഇത് കൂടുതൽ അളവിലുള്ള അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ചൂട് കൂടുതലും കുറവുള്ള അന്തരീക്ഷ മേഖലയിൽ ചൂടിന് കുറവും ഉള്ളത്

ഇനി ഒരു കാരണം കൂടി പറയാം, സൂര്യനിൽനിന്നുള്ള പ്രകാശത്തെ ആഗിരണം ചെയ്‌ത്‌, താപവികിരണമാക്കി (Infrared) മാറ്റുന്നത് ഭൂമിയുടെ ഉപരിതലമാണ്. എന്ന് വെച്ചാൽ, സൂര്യനിൽ നിന്നുള്ള താപവികിരണമല്ലാത്ത മറ്റ് Wavelength കളെയും അതായത് ദൃശ്യപ്രകാശത്തെപ്പോലും ഭൗമോപരിതലം Absorb ചെയ്ത് ഇൻഫ്രാ റെഡ് ആക്കി പുറത്ത് വിടുന്നുണ്ട്. ഈ Infrared Wavelength നെ ആഗിരണം ചെയ്യാനായി കാത്തിരിക്കുന്നത് ഉപരിതലത്തിനടുത്തുള്ള ഹരിതഗൃഹ വാതകങ്ങളാണ്. ഇത്തരം സ്വഭാവമുള്ള വ്യത്യസ്ത വാതകങ്ങൾ, വ്യത്യസ്ത Infrared-Wavelength കളെ കൈകാര്യം ചെയ്തശേഷം പുറത്ത് വിടുമ്പോൾ വീണ്ടും ഈ Infrared waves ഉപരിതലത്തിലേക്ക് തന്നെ തിരിച്ച് വരുന്ന സാഹചര്യമുണ്ട്. ഇങ്ങനെ വരുന്ന കിരണങ്ങൾ ഭൂമിയെ വീണ്ടും ചൂടാക്കും! അതായത് Greenhouse gases താപത്തെ പിടിച്ച് നിർത്തുന്ന ഒരു ഫലമാണ് ഉണ്ടാക്കുക എന്നർത്ഥം. ഉപരിതലത്തിനടുത്ത് ചൂട് കൂടുന്നതിന് ഇതും ഒരു കാരണമാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് മുകളിലേക്ക് പോകുന്തോറും ഏകദേശം ഓരോ കിലോമീറ്ററിലും 6.5°C എന്ന രീതിയിൽ താപം കുറയുന്നത്.

**

വാൽക്കഷ്ണം

മുകളിലേക്ക് പോകുമ്പോൾ കുറയുന്ന താപനില 18.3 കി.മീ. ആകുമ്പോൾ ഒരു പ്രതിഭാസമുണ്ടാകും. ദ്രാവകതിള നില 37° c ആകും. അതായത് ശരീരതാപനിലയിൽ ചോര തിളക്കും. ചോര മാത്രമല്ല, ശരീരത്തിലുള്ള എല്ലാ ദ്രാവകവും തിളക്കും.ഈ ബെൽറ്റിനെ ആംസ്ട്രോങ്ങ് ബെൽറ്റ് എന്ന് വിളിക്കും. നീൽ ആംസ്ട്രോങ്ങ് അല്ല ഹാരി ആംസ്ട്രോങ്ങ്‌. അമേരിക്കൻ എയർഫോഴ്സിലെ ഫൈറ്റർ പൈലറ്റായിരുന്ന ആംസ്ട്രോങ്ങ് ആണ് ഇത് കണ്ടെത്തിയത്.
You May Also Like

എന്താണ് ബാക്കപ്പ് ? SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ?

എന്താണ് ബാക്കപ്പ് ? SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ? അറിവ് തേടുന്ന…

മരണത്തിന്റെ കുതിപ്പ് !, എന്താണ് വേട്ടയാടൽ രീതിയായ ‘ബഫല്ലോ ജമ്പ്സ് ‘

ആയിരക്കണക്കിന് വർഷങ്ങൾ വടക്കേ അമേരിക്കയിലെ നാട്ടുകാർ കാട്ടുപോത്തിനെ വേട്ടയാടിയിരുന്നു. . ഈ ആളുകൾ അവരുടെ ഉപജീവനത്തിനായി മൃഗത്തെ പൂർണ്ണമായും ആശ്രയിച്ചു, കഴിയുന്നത്ര വേട്ടയാടിയ മൃഗത്തെ ഉപയോഗിച്ചു. വസ്ത്രം, പാർപ്പിടം, കിടക്ക എന്നിവയ്ക്കായി തൊലികൾ ഉപയോഗിച്ചു.

ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്?

ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????എക്കാലത്തും ഫാഷന്റെ…

ഭൂമിക്ക് ‘വീണ്ടും’ രണ്ടു ചന്ദ്രൻമാർ

ഭൂമിക്ക് രണ്ടു ചന്ദ്രൻമാർ ഉണ്ടോ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????നമ്മള്‍ പണ്ടു മുതലേ പഠിച്ചതും…