എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും … ?

243

ജപ്പാനെ മറികടന്ന് ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക രാഷ്ട്രമായതാണ് ഇന്നത്തെ വാര്‍ത്ത. ആദ്യത്തെ പത്ത് പേരുടെ ലിസ്റ്റിലൊന്നും ഇന്ത്യയുടെ പേരില്ല. ഇനി സ്ഥാനം കിട്ടിയാലും അത് എണ്ണപെട്ട കൊമ്പന്‍ സ്രാവുകളുടെ സാമ്പത്തിക നിലവാരമാണ് കാണിക്കുന്നത്. ഇന്ത്യയുടെ നില പരിശോധിക്കുമ്പോള്‍ വിദേശ നിക്ഷേപവും സ്വര്‍ണ്ണ ശേഖരവുമാണ് പ്രധാനമായി മുന്നിട്ട് നില്‍ക്കുന്നത്. ലോകത്ത് അധിക രാജ്യങ്ങളിലും പട്ടിണിപാവങ്ങളുണ്ട്. എന്നാല്‍ പ്രോസ്പാരിറ്റി ഇന്‍ഡക്സും പ്രതിശീര്‍ഷവരുമാനവും അനലൈസ് ചെയ്യുകയാണെങ്കില്‍ വളരെ പിറകിലാണ് നമ്മുടെ സ്ഥാനം. സാമ്പത്തിക വിഭവങ്ങളും മാനവികശേഷിയും ഇല്ലാത്തത് കൊണ്ടല്ല, നല്ല രീതിയില്‍ ഉപയോഗപെടുത്താന്‍ കഴിവുള്ള വ്യവസ്ഥയുടെ അഭാവമാണ് നമ്മേയും നമ്മുടെ രാജ്യത്തെയും പിറകോട്ട് വലിച്ചിട്ടത്.

എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യം ?
സ്വതന്ത്ര്യം കിട്ടി 63 വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നീട്ടും നാമിപ്പോഴും വകസ്വര രാജ്യമായി കിടക്കുന്നു. പ്രധാനമായും അഴിമതി, വിദ്യാഭ്യാസ നയം, അവഗണന തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരു പരിധിവരെ മുന്നോട്ട് പോകാന്‍ നമുക്ക് സഹായകമാവും.

അഴിമതി

അഴിമതിയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് രാജ്യത്തെ നയിക്കുന്ന രാഷ്ട്രീയക്കാരും സര്‍ക്കാരുദ്യോഗസ്ഥരുമാണ് എന്നതാണ് ദയനീയം. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ എത്രയോ പേര് രജിസ്റ്റര്‍ ചെയ്യപെട്ട ക്രിമിനലുകളാണ്, ശുംഭന്മാരും ശുദ്ധന്മാരുമെല്ലാം വേര്‍ത്തിരിച്ചറിയാനാവാത്ത വിധം ഇടകലര്‍ന്നു കഴിഞ്ഞു. കണക്കുകള്‍ നോക്കുകയാണെങ്കില്‍ അധികാര കേന്ദ്രങ്ങളില്‍ ആസനം വെക്കാന്‍ യോഗ്യതയുള്ളവര്‍ വിരളമാണ്. സ്വന്തം അമ്മയെ കൊന്നവന് പോലും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്യുന്ന ശുംഭന്മാരാകുന്നു രാജ്യത്തുള്ളതെങ്കില്‍ എങ്ങിനെ നാട് നന്നാകും? മമ്മുട്ടി സ്റ്റൈലില്‍ പറഞ്ഞാല്‍ വരിയുടക്കപെട്ടവന്റെ അടിമത്വമാണ് ജനഭൂരിപക്ഷത്തിനുള്ളതെങ്കില്‍ ക്രിമിനലുകള്‍ ഭരണത്തിലിരിക്കും. നിയമത്തെയും ജനങ്ങളെയും പേടിയില്ലാതായാല്‍ എന്തു തോന്ന്യാസവും ചെയ്യും. ഗവണ്മെന്റ് ഉദ്യോഗതലങ്ങളില്‍ അധികവും അഴിമതികളിലൂടെയാണ് സ്ഥാ‍നാരോഹണം എങ്കില്‍ എങ്ങിനെയാണ് നമുക്ക് അഴിമതി രഹിത ഉദ്യോഗസ്ഥന്മാരെ ലഭിക്കുക? നിയമം പഠിച്ച വക്കീലന്മാര്‍ വരെ ഇതില്‍ നിന്നും ഒഴിവല്ല.

വിദ്യാഭ്യാസം

പഴയ രീതിയിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയാണ് ഏറെ സ്ഥലങ്ങളിലുമുള്ളത്. നമ്മുടെ കുഞ്ഞുങ്ങള്‍ ബുദ്ധിമാന്മാരാണെന്നതില്‍ രണ്ട് വാക്കില്ല. എന്നാല്‍ അവര്‍ക്ക് ശരിയായ രീതിയിലുള്ള പരിശീലനമൊ പ്രോത്സാഹനമൊ ലഭിക്കുന്നില്ല. വികസിത രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ കുട്ടികളില്‍ അധികവും നേരത്തെ പഠനം നിറുത്തി സമ്പാദന മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്നു. പഠനം പൂര്‍ത്തിയാകാത്തതിനാല്‍ നല്ലൊരൂ ജോലിയും ലഭിക്കില്ല. കുട്ടികള്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണത ഇന്ത്യയില്‍ കൂടിവരുന്നു എന്നാണ് പഠന റിപോര്‍ട്ടുകള്‍. അതിന് കാരണം വിദ്യാഭ്യാസ പദ്ധതി കുട്ടികള്‍ക്ക് കൊടുക്കുന്നത് വളരെയധികം ഭാരമാണു. സാമ്പത്തികമായി പുരോഗതിയുള്ള ഭാഗങ്ങളില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ച്ചയിലാണ്, പക്ഷെ എഞ്ചിനീയര്‍മാരും ഡോക്ടന്മാരും മാത്രമേ സമൂഹത്തിനാവശ്യമുള്ളൂ എന്ന നിലക്ക് രക്ഷിതാക്കളുടെ പിഢനങ്ങള്‍, മറിച്ചൊന്ന് ചിന്തിക്കാനുള്ള സ്വതന്ത്ര്യം പോലും ഹനിക്കപെടുന്നു. കൂടാതെ പാഠ്യപദ്ധതിയില്‍ അനാവശ്യ വിഷയങ്ങള്‍, ജീവിതത്തില്‍ ഒരിക്കലും ഉപകരിക്കാത്ത, ഉപയോഗമില്ലാത്ത വിഷയങ്ങള്‍ മാര്‍ക്കിന് വേണ്ടിമാത്രം പഠിക്കുന്നു. പഠനവും അതിനുള്ള ശ്രമങ്ങളും താല്പര്യമുള്ള മേഖലയിലേക്ക് തിരിച്ച് വിടുകയും ജീ‍വിതത്തില്‍ അനിവാര്യമായി അറിയേണ്ട വിഷയങ്ങളുമാണ് പഠനത്തിനുള്ളതെങ്കില്‍ എത്ര അര്‍ത്ഥവത്തയ വിദ്യാഭാസമാവുമത്.
വരാന്‍ പോകുന്ന കാലഘട്ടം സ്വാര്‍ത്ഥതയുടെതാണെന്ന് പഠന റിപോര്‍ട്ടുകള്‍ നമ്മോട് പറയുന്നു. സാമൂഹിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരെ തിരിയിട്ടാല്‍ പോലും കാണാന്‍ കിട്ടില്ല. ആര്‍ക്കും നമ്മള്‍ നേരിടാന്‍ പോകുന്ന സാമൂഹിക അവസ്ഥയെ കുറിച്ച്ടെന്‍ഷനില്ല . സ്വന്തം മണ്ണിനോടും മണ്ണിന്റെ മക്കളോടും കൂറില്ലാത്ത ഒരൂ സമൂഹ സൃഷ്ടിയാണ് ഞാനും നിങ്ങളുമെല്ലാം വിദ്ധ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നതെങ്കില്‍ നമുക്കെങ്ങിനെ നല്ലൊരൂ നാട് സ്വപ്നം കാണാന്‍ കഴിയു? വില്ലേജുകളിലെ വിദ്യാഭ്യാസ അവസ്ഥയെ അനലൈസ് ചെയ്യുകയാണെങ്കില്‍ ഭ്രാന്തനാകും. യുനിസെഫിന്റെ കണക്ക് പ്രകാരം എട്ട് മില്ല്യണ്‍ കുട്ടികള്‍ വിദ്ധ്യാഭ്യാസം ലഭിക്കാത്തവരാണ്!! ഒരു പൌരന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാനാവുന്നില്ല! നമുക്കും വേണമൊരൂ ഡെവലപ്പഡ് ഇന്ത്യ!!

അവഗണന

ഇനി ആരെങ്കിലും പഠിച്ച് പുറത്തിറങ്ങിയാല്‍ അവരെ ഉപയോഗപെടുത്താന്‍ രാജ്യത്തിന് കഴിയുന്നുണ്ടോ? എത്ര ശാസ്ത്രജ്ഞന്മാരാണ് വിദേശ രാഷ്ട്രങ്ങള്‍ക്ക് ബുദ്ധിവിറ്റ് ജീവിക്കുന്നത് ? ലോകത്തെ അതിപ്രസിദ്ധമായ പല രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. നമ്മുടെ നാടിന് അവരെ ഉപയോഗപെടുത്താനുള്ള ശേഷിയില്ല. നമ്മുടെ ഭരണകൂടം അത്തരം വിഷയത്തില്‍ അശ്രദ്ധരാണ്. കട്ട് മുടിക്കുക, പരസ്പരം ആരോപണങ്ങളെറിയുക, ജനങ്ങളെ പൊട്ടന്മാരാക്കുക എന്നതിനപ്പുറം ഒരു ചുക്കുമില്ല പ്രതീക്ഷിക്കാന്‍.

അവഗണനയുടെ കണക്കിവിടെ അവതരിപ്പിക്കാന്‍ പറ്റുമോ എന്നറിയില്ല, അത്തരം നാറ്റകഥകളാണ് നാറികള്‍ ചെയ്ത് കൂട്ടുന്നത്. അതാണ് ഏതാനും മാസം മുമ്പ് ഹ്യൂമന്‍ റൈറ്റിന്റെ അനലൈസ് ചെയ്തുവന്ന റിപോര്‍ട്ടുകളില്‍ കാണാന്‍ കഴിഞ്ഞത്.

ഉള്‍ഗ്രാമങ്ങളിലുള്ള പട്ടിണി പാവങ്ങളെ കുറിച്ച് അറിയാന്‍ പ്രയാസമാണ്. പോഷക ആഹാരത്തിന്റെ കുറവ് കൊണ്ട് മരിച്ച് വീഴുന്ന കുഞ്ഞുങ്ങളെ കുറിച്ച് നമുക്ക് വേവലാതിയില്ല. ലക്ഷങ്ങള്‍ മുടക്കിയുള്ള ഡയറ്റ് ക്യാപ്സൂളുകളുടെ പരസ്യചവറുകളെറിയുന്ന മീഡിയകളും ഇവരെ കുറിച്ച് കേട്ടതായി നടിക്കില്ല. പ്രലോഭനങ്ങളില്‍ കുടുങ്ങി ശരീരഭാരം കുറക്കാന്‍ ഡയറ്റ് ചികത്സകള്‍ക്ക് പതിനായിരങ്ങള്‍ എറിഞ്ഞ് വഞ്ചിതരാകുന്ന നമുക്കൊരിക്കലും നമ്മുടെ നാട്ടിലെ പട്ടിണികോലങ്ങളെ കാണാന്‍ കഴിയില്ല. നമ്മള്‍ നെടുവീര്‍പ്പോടെ കണ്ടിട്ടുള്ളത് ജീവിന്‍ തുടിക്കുന്ന എല്ലിന്‍കോലങ്ങളായ ആഫ്രിക്കക്കാരെ മാത്രമാണ്. സ്വന്തം മണ്ണില്‍ അത്തരം കോലങ്ങളെ വരച്ച് കാണിക്കാന്‍ ആരുമില്ല. ആര്‍ക്കും യഥാര്‍ത്ഥ്യങ്ങള്‍ അറിയേണ്ട, അറിയിക്കേണ്ട മീഡിയകള്‍ പലരുടെയും ഒളി അജണ്ടകളുമായാണ് കടന്ന് വരുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്ന കള്ളകഥകള്‍ വരും ദിവസങ്ങളില്‍ അവര്‍ത്തന്നെ തിരുത്തിപറഞ്ഞ് കൊണ്ടിരിക്കും.

നാല് മാസം മുമ്പ് പ്രസിദ്ധീകരിച്ച് ഒരു റിപോര്‍ട്ടിന്റെ ഏതാനും വരികളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ,

“It is true that too many children die from malnutrition each year in this country. Some of their parents also die from starvation and hunger. But the children are more vulnerable … one of the reasons is the widespread ‘irregularity’ in the state and central government services … the Chief Minister of Madhya Pradesh state is a very kind person … the Nutrition Rehabilitation Centres is not a solution for the millions of malnourished children. These centres are not cost effective. But now that the centres are there we must effectively use them. My suggestion is to appoint a Brahmin priest in each of these centres and require the priest to verify the horoscope of every hild brought to the centre. After studying a child’s horoscope if the priest is of the opinion that the child will grow into a good citizen of this countr, it must be provided treatment at the centre. For the rest, I would say, let us just leave them to their fate … if not where do we stop? … We cannot spend government money like this…”

(Statement and opinion of Justice Ms. Sheela Khanna, the Chairperson of Madhya Praesh State Commission for Protection of Child Rights, made to the AHRC staff members during a visit to the Commission in October 2010)

ഷീല ഖന്ന ശിലായുഗത്തിലായിരുന്നു ജീവിക്കേണ്ടിയിരുന്നത്. തികഞ്ഞ മൃഗീയത്വം!!.. എന്നീട്ടുമവരെ ശീലാവതിയായി കൊണ്ട് നടക്കുന്നു!! ഇവരാണ് ഒരു സംസ്ഥാനത്തെ കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെ അദ്ധ്യക്ഷ! ഇവരായിരുന്നത്രെ മധ്യപ്രദേശ് ഹൈകോടതിയുടെ ചീഫ് ജസ്റ്റിസ്!! ഇത്തരം വിഡ്ഢികൂഷ്മാണ്ഢങ്ങളായിരുന്നു നാട്ടിലെ വിധികര്‍ത്താക്കളെങ്കില്‍ എന്ത് ‘വിധി‘യാണാവോ പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കുക? വിധിനിയോഗം പാവപെട്ടവനും തൊട്ട് കൂടായ്മക്കും ജാതീയ മത ബൌണ്ടറികള്‍ക്കും അനുസരിച്ചാണെങ്കില്‍ ബ്രഹ്‌മണരുടെ തല്ലലും കൊല്ലലും കൊള്ളിവെപ്പുമെല്ലാം ഏറ്റുവാങ്ങാന്‍ വിധിക്കപെട്ടവരാണ് മറ്റുള്ളവരെന്ന് പറയില്ലെ?. കപടന്മാര്‍ അധികാരം കൈയ്യാളിയാല്‍ ഇതിലപ്പുറം വരും. ജാതകം മണ്ണാങ്കട്ട, ആ പൊട്ടത്തരം നോക്കാന്‍ ബ്രഹ്‌മണന്‍ തന്നെ വേണം! പാവപെട്ടവന് നല്‍കേണ്ട അവകാശങ്ങള്‍ തട്ടിയെടുത്ത് ഭുജിക്കുന്ന ഇത്തരക്കാരെ വിളിക്കാന്‍ കൊള്ളാവുന്ന വല്ല വാക്കും ആര്‍ക്കെങ്കിലും പറഞ്ഞ് തരാനൊക്കുമോ?

ഒരു മീഡിയയും ഇതിനെ കുറിച്ച് പറയില്ല, നാണംകെട്ട തെമ്മാടികളുടെ ആസനത്തിനടിയില്‍ ചൂടേറ്റ് സുഖിച്ച് കിടക്കുമ്പോ ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കാനുള്ള മനസ്സുണ്ടാകില്ല. കാരണം അവളൊരൂ കാവിപുതച്ച മണവാട്ടിയായിപോയി.

ഇന്ത്യയില്‍ പാവപെട്ടവന്റെ കണക്ക് 60ശതമാനം, 421 മില്ല്യണ്‍! ആ കണക്ക് ദരിദ്രനാരാ‍യണമാരായ 26 ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ പട്ടിണികോലങ്ങളേക്കാള്‍ എത്രയോ കൂടുതലാണ്. സ്വതന്ത്ര്യം കിട്ടി 64 വര്‍ഷം കഴിഞ്ഞിട്ടും ദാരിദ്ര്യരേഖയിലുള്ളവരുടെ എണ്ണം താഴുന്നില്ല. എങ്ങിനെ താഴോട്ട് പോകും? വിധിയാണത്രെ വിധി. ഇവറ്റകളെയൊക്കെ ചെന്നായകൂട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞ് കൊടുക്കണം ജാതകവിധിയെ കുറിച്ച്.

ഇവരെയൊക്കെ ഉയര്‍ത്തിനടക്കുന്ന വരേണ്യവര്‍ഗ്ഗ രാഷ്ട്രീയ സാമുദായിക ബുദ്ധി ജീവികളുടെ സ്ഥിതി പറയണോ? അതില്‍ ഏത് പാര്‍ട്ടിയെ മാറ്റി നിര്‍ത്താ‍നാവു? 820മില്ല്യണ്‍ പാവപെട്ടവന്റെ നികുതിപണമാണ് ഇവരിതിനൊക്കെ തട്ടികളിക്കാന്‍ ഉപയോഗിക്കുന്നത്.

അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെ പുരോഗമനത്തിന്റെ മോടിയുമായി നടന്നാല്‍ എല്ലാമായി! മെട്രോകളിലെ പോഷുകളിലിരുന്ന് പല്ലിളിച്ചാല്‍ കാണുന്നതല്ല പുരോഗതി. മെട്രോകളെ ആഡംബരങ്ങള്‍ കൊണ്ടുള്ള കപടകവചങ്ങളാല്‍ മറച്ചാല്‍ നേടാവുന്നതല്ല പുരോഗതി. അന്തിയുറങ്ങാന്‍ വീടില്ലാത്ത തെരുവ് മക്കളെ ആട്ടിയോടിച്ച് അഴിമതി ഗൈമുകള്‍ക്ക് ജോറ് കൂട്ടാ‍ന്‍ ചിലവഴിച്ചത് 6800 മില്ല്യനാണ്. കായിക മാമാങ്കത്തിനെത്തുന്നവരുടേ ആസനം തുടക്കാന്‍ വാങ്ങിയ ടൊയ്ലറ്റ് പേപ്പര്‍ ഒന്നിന് മുവ്വായിരത്തിലധികം രൂപ മുടക്കിയിരുന്നതിന് പകരം പട്ടിണിപാവങ്ങളുടെ അരച്ചാണ് വയറ് നിറക്കാന്‍ കൊടുത്തിരുന്നെങ്കില്‍ അതാകുമായിരുന്നു ജനകീയ മാമാങ്കം.

അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ഡെവലപ്പഡ് ആകാന്‍ കഴിയില്ല.
ഡെവലപ്പാകാന്‍ ആദ്യം ഇന്ത്യയുടെ അകക്കാമ്പ് അറിയണം, ഇന്ത്യയെ അറിയണം.

അതെ,
അക്ഷരതാളുകളില്‍ നിന്നും വായിച്ചെടുത്ത ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ,
കോടികണക്കിനായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ,
തൊട്ട്കൂടായ്മയുടെയും ചേരിവാസികളുടെയും ഇന്ത്യ
ചുമട് വലിച്ച് ചോരതുപ്പുന്നവന്റെയും ഇന്ത്യ,

കൊടുക്കുന്ന ഫുഡില്‍ കൊഴുപ്പിന്റെ അളവ് കൂടിയതിന് ഭൃത്യനെ ശാസിച്ച് അത്താഴപട്ടിണിക്കിടുന്ന ഷീലാമ്മമാരുടെ ഇന്ത്യയല്ല, മക്കള്‍ക്ക് ഒരു നേരം വയറുനിറച്ച് വാരിയുണാന്‍ വകതേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ ഇന്ത്യ, ഇന്നലെ അപമാനിച്ച് ആട്ടിയിറക്കിവിട്ട ‘വിധി’കളിലെ മക്കളുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ…