കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളം നൽകിയിരിക്കുന്നത് എന്തിന് ?

അറിവ് തേടുന്ന പാവം പ്രവാസി

കലോത്സവങ്ങളിലെ നൃത്ത മത്സരങ്ങളിൽ സൗന്ദര്യമെന്നൊരു കോളമുണ്ട്. അഞ്ച് ഘടകങ്ങളായാണ് നൃത്ത മത്സരങ്ങളിൽ മാർക്കിടുന്നത്. അതിലെ ആദ്യ കോളം സൗന്ദര്യത്തിന് വേണ്ടി തന്നെയുള്ളതാണ്. അതായത് ആകാര സുഷമയ്ക്ക് വേണ്ടി.

ഒരു കല അവതരിപ്പിക്കപ്പെടുമ്പോൾ, അതിന്റെ ചിട്ടകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിൽ ഭാവപ്രകടനം, മുദ്രക ളുടെ ശുദ്ധി, ചുവടുവെപ്പ് എന്നിവയ്ക്കൊപ്പം തന്നെ വേഷത്തിനും , മുഖത്തെഴുത്തിനും ഏറെ പ്രാധാന്യമുണ്ട്.

ഒരു നർത്തകി അല്ലെങ്കിൽ നർത്തകൻ വേദിയിലെത്തുമ്പോൾ ആ വ്യക്തിയുടെ വേഷം, മുഖത്തെഴുത്ത് എന്നിവ പരിശോധിച്ചാണ് ആകാര സുഷമ കണക്കാക്കുന്നത്. ഏറെ ലളിതമായി പറഞ്ഞാൽ കുച്ചുപ്പുടിയുടെ വേഷം ധരിച്ച് ഒരിക്കലും ഭരതനാട്യം കളിക്കില്ല. കേരളനടനത്തിന്റെയും , മോഹിനിയാട്ടത്തി ന്റെയും വസ്ത്രങ്ങൾ വേറെയാണ്. അതും അണിയുന്ന ആഭരണങ്ങളുടെയോ , വസ്ത്രത്തിന്റെയോ വിലയോ മേന്മയോ നോക്കിയല്ല, വൃത്തിയാണ് ഇവിടെ കണക്കാക്കുന്നത്.

കലോത്സവവേദിയിൽ ഒരു കല അവതരിപ്പിക്ക പ്പെടുമ്പോൾ, അതിന്റെ ചിട്ടകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ഭാവപ്രകടനം, മുദ്രകളുടെ ശുദ്ധി, ചുവടുവെപ്പ് എന്നിവയ്ക്കൊപ്പം തന്നെ വേഷത്തിനും മുഖത്തെഴുത്തിനും പ്രാധാന്യമുണ്ട് ; കഥകളിയിലെ ചുട്ടികുത്ത് പോലെ തന്നെ.

ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിൽ നർ‌ത്തകീ ലക്ഷണം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ലക്ഷണമൊത്ത നർത്തകിയെന്നാൽ വിനയവും , വിവേകവുമാണ് ഭരതമുനി വിവക്ഷിക്കുന്നത്.

“അംഗപ്രത്യംഗസമ്പന്നാ
ചതു: ഷഷ്ടി കലാന്വിതാ
ചതുരാ പ്രശ്രയോപേതാ
സ്ത്രീ ദോഷൈശ്ച നിവർത്തിതാ…”

ഒരു നർ‌ത്തകിയുടെ അം​ഗപ്രത്യാം​ഗങ്ങൾ ലക്ഷണമൊത്തവയായിരിക്കണം. അറുപത്തി നാല് കലകളിലും പരിചിതയായിരിക്കണം, നൃത്തഗീതങ്ങളിൽ നിപുണയും , പ്രയോഗജ്ഞാ നത്തോട് കൂടിയവളുമാകണം. ഉത്സാഹിയും അതേസമയം വിനയത്തോട് കൂടിയവളുമാ കണം നർത്തകിയെന്നാണ് ഭരതമുനി നാട്യശാസ്ത്രത്തിൽ ന‍ർത്തകീ ലക്ഷണമായി പറയുന്നത്.

എത്ര ഭംഗിയുള്ള വ്യക്തിയാണെങ്കിലും സ്വന്തം ശരീരവും , കൈമുദ്രകളും സൗഷ്ഠവത്തോടു കൂടി അവതരിപ്പിച്ചില്ലെങ്കില്‍ അത് സൗന്ദര്യ മാവില്ല. നൃത്തഭാവത്തോടു കൂടി വരുമ്പോഴേ അത് സൗന്ദര്യമാവൂ. നാട്യശാസ്ത്രം ഉണ്ടാക്കിയ ഭരതമുനിയും ശിഷ്യന്‍മാരുമെരെല്ലാം പുരുഷൻ മാരാണ്. കലാമണ്ഡലത്തിലെ ആദ്യ മോഹിനി യാട്ട ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്ക രാശാന്‍ പുരുഷനാണ്.

നന്ദികേശ്വരന്‍ ഭരതമുനിയുടെ നാട്യശാസ്ത്ര ത്തെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് അഭിനയ ദര്‍പ്പണം. അതില്‍ നര്‍ത്തകീ ലക്ഷണത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

തന്‍വി രൂപവതീ ശ്യാമ പീനോന്നതാ പയോധരാ
പ്രഗല്ഭ സരസ കണ്ഠാ കുശലാ ഗ്രഹമോക്ഷയോഹോ
വിശാലാ ലോചനാ ഗീതാ വാദ്യ താലാ അനുവര്‍ത്തനീ
പരാര്‍ദാര്യ ഭൂഷ സമപന്നാ പ്രസന്നാ മുഖപങ്കജ
ഏവം വിധാ ഗുണോ പേതാ നര്‍ത്തകീ സാമുദീരിതാ

മെലിഞ്ഞ ഇളം ഇരുണ്ട നിറമുള്ള സുന്ദരിയാ യാണ് നാട്യശാസ്ത്രത്തില്‍ നര്‍ത്തകിയുടെ സ്ഥാനം. അവര്‍ പ്രഗത്ഭരും , പ്രസന്നമുഖ ത്തോടു കൂടിയവരും , നല്ല കണ്ണുകളും , ഭംഗിയുമുള്ളവരും ആണെന്നും വിശേഷിപ്പി ക്കുന്നു. നര്‍ത്തകരുടെ അടിസ്ഥാന പ്രമാണ ത്തില്‍ പോലും ഒരു നര്‍ത്തകി വെളുത്ത നിറമുള്ളവളാണെന്ന് പറയുന്നില്ല എന്ന് മാത്രമല്ല പ്രത്യേകം പറഞ്ഞിരിക്കുന്നത് ‘തൻവീ രൂപതി ശ്യാമ’ എന്നാണ്. അതായത് ഇരുണ്ട നിറമുള്ള വൾ. ഇതേ ഗ്രന്ഥത്തില്‍ തന്നെ ഒരു നര്‍ത്തകി ക്ക് വേണ്ട പത്ത് അവശ്യഗുണങ്ങളെ കുറിച്ചും പറയുന്നുണ്ട്. ചടുലത, സ്ഥിരത, സന്തുലിതമായ ചലനങ്ങള്‍, ഭക്തി, ഏകാഗ്രത, സംഗീതബോധം, കഠിനാധ്വാനം, ധീരത, അലസതയില്ലായ്മ, തിളങ്ങുന്ന കണ്ണുകള്‍(കൈയെത്തുന്നിടത്ത് കണ്ണെത്തണം കണ്ണെത്തുന്നിടത്ത് മനസ്സെ ത്തണം എന്ന തരത്തില്‍), എന്നിവയോടൊപ്പം തന്നെ നര്‍ത്തകര്‍ക്ക് സഹിഷ്ണുത ഉണ്ടായിരിക്കണമെന്ന് പറയുന്നുണ്ട്.

അവര്‍ക്ക് മര്യാദയുള്ള പെരുമാറ്റവും, ആഴത്തിലുള്ള അറിവും , നല്ല സംസാരവും ഉള്ളവരായിരിക്കണം എന്നും പറയുന്നുണ്ട്. അതായത് നര്‍ത്തകരുടെ പത്ത് അവശ്യ ഗുണങ്ങളില്‍ സൗന്ദര്യത്തേക്കാളേറെ സഹിഷ്ണുതയെ കുറിച്ചും മര്യാദയുള്ള പെരുമാറ്റത്തെ കുറിച്ചുമാണ് പ്രതിപാദിപ്പിച്ചി രിക്കുന്നതെന്ന് സാരം.

കലോത്സവ മാന്വലിൽ ആകാരസുഷമയെ കുറിച്ച് പറഞ്ഞ ഭാഗം വേഷം, ഭാവപ്രകടനം, മുദ്രകളുടെ പൂര്‍ണ്ണത, താളം, ചുവടുവെയ്പ്, ആകാരസൂക്ഷ്മത എന്നിവയാണ് മാര്‍ക്കി ടാനുള്ള പ്രധാന മാനദണ്ഡമായി മാന്വലില്‍ കണക്കാക്കിയിട്ടുള്ളത്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവക്കാണ് ആകാര സൂക്ഷ്മത പറഞ്ഞിട്ടുള്ളത്. നാടോടി നൃത്തത്തിന് ആകാര സുഷമയാണ് മികവു കളിലൊന്നായി രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടും ഒന്നു തന്നെയായിരിക്കണം. താളത്തിനും ഭാവപ്രകടനത്തിനും 20 മാര്‍ക്കും ,ആകാര സൂക്ഷ്മതയടക്കമുള്ള ബാക്കി ഗുണങ്ങൾക്കെ ല്ലാം 15 മാര്‍ക്കുമാണ്.

ഒരു നർത്തകിയുടെ പത്തു പ്രധാനഗുണങ്ങളില്‍ സൗന്ദര്യത്തെ പെടുത്തിയില്ലെങ്കിലും നാട്യ ശാസ്ത്രത്തിൽ സൗന്ദര്യത്തെ പറ്റി പറയുന്നുണ്ട്. എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും കാലോചിത മായ വ്യാഖ്യാനങ്ങളും , പരിഷ്‌കാരങ്ങളും സ്വാഭാവികമായി സംഭവിക്കും. അതിന്റെ ഭാഗം കൂടിയായുള്ള വിവിധ നിറരൂപങ്ങളിലുള്ളവരുടെ ഉള്‍ച്ചേരല്‍ നൃത്യലോകത്തുണ്ടായിട്ടുണ്ട്. എല്ലാ അവയവങ്ങള്‍ക്കും സൗഷ്ഠവം കല്‍പിച്ചു കൊണ്ടുള്ള നില്‍പ് എന്നതാണ് ആകാര സുഷമ .നൃത്തത്തിൽ Body alignment പ്രധാനം ആണ്. രംഗത്ത് വന്നു നില്‍ക്കുമ്പോള്‍ ഭംഗിയോടു കൂടി നില്‍ക്കുക. തല മുതല്‍ പാദം വരെ ഉള്ള ശരീര അവയവങ്ങള്‍ ചരിവോ , താഴ്ചയോ , വളവോ കൂടാതെ അതാതിന്റെ സ്വാഭാവിക ‘സ്ഥിതി’യില്‍ നിര്‍ത്തിക്കൊണ്ട് നൃത്തം തുടങ്ങേണ്ടതാണ്. ഇതാണ് സൗഷ്ഠവം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

 

You May Also Like

പിതൃത്വ അവകാശ കേസിൽ ധനുഷിന് സമൻസ് അയച്ച് മദ്രാസ് ഹൈക്കോടതി. ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമെന്ന് ആരോപണം.

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദവുമായി എത്തിയ മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി എന്നിവർ നൽകിയ അപ്പീൽ ഹർജിയിൽ പിതൃത്വ അവകാശ കേസിൽ ധനുഷിന് സമൻസ് അയച്ച് മദ്രാസ് ഹൈക്കോടതി.

ശ്രീ ജസ്ല മാടശ്ശേരിയെ വേശ്യയെന്നൊക്കെ വിളിച്ചു ആക്രോശിച്ചിച്ച ഫിറോസിന് ഇതെന്തുപറ്റി ?

ഫിറോസിന്റെ വിഷയം സ്വകാര്യത ആയിരിക്കാം. എന്നാൽ ജസ്ലയെ വേശ്യഎന്ന് അധിക്ഷേപിച്ച ഫിറോസിനെതിരെ ആരോപണം വരുമ്പോഴും മറ്റുള്ളവർ ആഘോഷിക്കും.

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

ബിഗ്‌ബോസ് സീസൺ 4 ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നനെ കുറിച്ചു ജോമോൾ ജോസഫ് ചെയ്ത പോസ്റ്റ്…

വിവാദം ! ‘കുമ്മനടിച്ചത് ഞാനല്ല…ബഹു. നടൻ മമ്മുട്ടി ആണ്’ എന്ന് എം എൽ എ എൽദോസ് കുന്നപ്പള്ളി

അങ്കമാലിയിലെ ഒരു ടെക്‌സ്‌റ്റൈൽസ് ഷോറൂം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് എം എൽ എ എൽദോസ് കുന്നപ്പള്ളിക്കെതിരെ പരിഹാസങ്ങൾ…