മിക്കി മൗസ് എന്തിനാണ് ഗ്ലൗസ് ഇടുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

വാൾട്ട് ഡിസ്നി കമ്പനിയുടെ ഐക്കൺ കഥാപാത്രമായ മിക്കി മൗസിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വേഷമാണ്. വലിയ ഷൂസും, ഗ്ലൗസും അടക്കം മനുഷ്യനോട് സാമ്യം തോന്നുന്നതുപോലെയാണ് ഈ എലിയെ അവതരിപ്പിച്ചിരിക്കുന്നത്.വാൾട്ട് ഡിസ്നിയാകും ലോകത്താദ്യമായി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഗ്ലൗസ് ധരിപ്പിച്ചു തുടങ്ങിയത്.

ഡിസ്നിയുടെ ഒരുപാട് കഥാപാത്രങ്ങൾ നടക്കുന്നത് കൈയിൽ ഗ്ലൗസിട്ടു കൊണ്ടാണ്.1929ൽ ‘ദ ഒപ്രി ഹൗസി’ലൂടെ മിക്കി മൗസിനെയാണ് ഡിസ്നി ആദ്യം ഗ്ലൗസ് ധരിപ്പിച്ചത്. സത്യത്തിൽ കൈവരക്കുന്ന ബുദ്ധിമുട്ടിൽ നിന്ന് ഒഴിവായി ആനിമേഷൻ സുഖകരമാക്കാനാണ് ഗ്ലൗസ് ധരിപ്പിച്ചതെന്ന് ഡിസ്നി പിന്നീട് ലോകത്തോട് പറഞ്ഞിരുന്നു. ഇതുമാത്രമല്ല, ഒരു എലിയെക്കാളേറെ മനുഷ്യനോട് അടുത്തു നിൽക്കുന്നുവെന്ന് തോന്നിപ്പിക്കാൻ കൂടിയായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. എന്തായാലും എളുപ്പം പണി തീർക്കാൻ ഗ്ലൗസ് ഇടീപ്പിക്കാൻ എടുത്ത ആ തീരുമാനം അങ്ങ് ക്ലിക്ക് ആയി എന്നതാണ് സത്യം.

You May Also Like

കൃഷ്ണപ്രഭയുടെ ഉറുമി ഡാൻസ് വൈറൽ

2008 -ൽ പുറത്തിറങ്ങിയ മാടമ്പിയിലൂടെ അഭിനയരംഗത്തേയ്ക്കു വന്ന താരമാണ് കൃഷ്ണപ്രഭ . പിന്നീട് അനവധി സിനിമകളിലും…

രഞ്ജി പണിക്കറിനോളം കൃത്യമായി ആ പത്രത്തെ മനസ്സിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണ്

Theju P Thankachan   മലയാള മനോരമയെ രഞ്ജി പണിക്കറിനോളം കൃത്യമായി മനസ്സിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണ്.പുള്ളി…

ഇതുപോലൊരു വിഷയം പ്രതിപാദിച്ചു കഥ പറയുമ്പോൾ അതിന്റെ രാഷ്ട്രീയത്തിനും അതിജീവനത്തിനും തൊട്ടു തലോടിയുള്ള സമീപനം പാടില്ല

Gnr :- Survival Thriller Lang :- മലയാളം Yadu EZr മലയാള സിനിമയിൽ ഈ…

എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാൻ ആശുപത്രിയിലെത്തി ബാല, വീഡിയോ വൈറൽ

ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ ബാല. സർപ്രൈസ് സന്ദർശനം…