ഇത്രയും ലാഭത്തിൽ ഉള്ള LIC യെ വിൽക്കുന്നത് എന്തിനാണ് ?

1208
1956 ൽ ആണ് നെഹ്റു ഗവണ്മെന്റ് LIC സ്ഥാപിച്ചത്. അതും വെറും 5 കോടിക്ക്‌. ഇപ്പോഴുള്ള ആസ്തി 31 ലക്ഷം കോടി.കഴിഞ്ഞ വർഷം സർക്കാരിന് LIC കൊടുത്ത ലാഭവിഹിതം ആവട്ടെ 2611 കോടിയും. ഇത്രയും ലാഭത്തിൽ ഉള്ള സ്ഥാപനത്തെ വിൽക്കുന്നത് എന്തിനാണ് ? ഇന്ത്യൻ ജനതയെ രക്ഷിക്കാനാണ് എന്ന് പറഞ്ഞു കളയരുത്. കാരണം ഓരോ പൊതു മേഖലകളും സ്വകാര്യവൽക്കരിച്ചാൽ മാത്രമേ കോടിക്കണക്കിന് രൂപയുടെ കൊള്ള നടത്താൻ കഴിയൂ. അത് വളരെ ഭംഗിയായി ഈ സംഘപരിവാര് സർക്കാർ ചെയ്യുന്നുണ്ട്.ഈ സത്യങ്ങളെല്ലാം മനസ്സിലാക്കിയാലും ഇന്ത്യ ഭംഗിയായി തകരുന്നു എന്ന സത്യം ബോധ്യപ്പെട്ടാലും ഒരു ഉളുപ്പുമില്ലാതെ സംഘപരിവാറുകാർ അവരുടെ നേതാക്കന്മാർക്ക് കീ ജയ് വിളിക്കും, അവരുടെ പ്രസ്ഥാനത്തെ മഹത്വവൽക്കരിക്കും.
രാജ്യം തകർന്ന് തങ്ങൾ അടക്കമുള്ള എല്ലാ ആളുകളും പ്രതിസന്ധിയിൽ അകപ്പെട്ടാലും ഇവനൊക്കെ ഹിന്ദുരാഷ്ട്രം ഉണ്ടായാൽ മാത്രം മതി. എന്തൊരു ജന്മങ്ങളാണപ്പാ, എന്തൊരു ദുരന്തങ്ങളാണപ്പാ.
Titto Antony എഴുതുന്നു
ഇന്ന് LIC, യും റെയിൽവേയും, BSNL ഉം അടക്കം പല പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുമ്പോൾ “അപ്പങ്ങളെമ്പാടും ഒറ്റക്ക് വിറ്റമ്മായി, അമ്മായി വിറ്റത് അംബാനിക്കായി..” എന്നും പാടി ട്രോളുന്ന ഇടത് അനുഭാവികളുടെ കൂട്ടത്തിന്റെ കൂടെ അതേറ്റു പാടുന്ന CongRSS കാരെയും ലിബറൽസിനെയും കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്.*പൊതുമേഖലാ സ്‌ഥാപനങ്ങൾ വിറ്റഴിക്കാൻ കൊണ്ഗ്രെസ്സ് ഒരു സൂപ്പർമാർക്കറ്റ് തന്നെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു.. BJP അത് കുറച്ചുംകൂടി ആകർഷകമായി ഓഫറുകൾ കൂട്ടി വിൽക്കുന്നു എന്നെ ഉള്ളൂ.തത്വത്തിൽ ഈ രണ്ട് വലതുപക്ഷ പാർട്ടികളും ചെയ്യുന്നത് ഒന്നാണ്.. രണ്ട് പാർട്ടികളുടെയും സാമ്പത്തിക നയം അംബാനി, അദാനി പോലുള്ള വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്ന നിയോ ലിബറൽ നയങ്ങൾ തന്നെയാണ്.. സാധാരണ ജനങ്ങളുടെ അല്ലെങ്കിൽ കർഷകരുടെ വിഷമങ്ങൾ ഒന്നും അവരുടെ Concern അല്ല.BJP ഇന്ന് ചെയ്യുന്ന ഈ വിറ്റഴിക്കൽ മഹാമഹം CongRSS ചെയ്യുമ്പോൾ ലിബറൽസിന് യാതോരു പ്രശ്നവുമല്ല.. തങ്ങളുടെ ചായ്‌വ് പരസ്യമായി അംഗീകരിക്കുന്നതിൽ ലജ്ജയുള്ള വലതുപക്ഷക്കാർ മാത്രമാണ് ലിബറലുകൾ അഥവാ നിഷ്പക്ഷർ എന്നു പറയുന്നവർ.
രണ്ട് പാർട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വച്ചാൽ ഒന്ന് തീവ്ര ഹിന്ദുത്വം ആണ് മുന്നോട്ട് വയ്ക്കുന്നതെങ്കിൽ, മറ്റേത് മൃദു ഹിന്ദുത്വവും..!