01

ഇരിക്കുക എന്നാല്‍ പുകവലിയെ പോലെ തന്നെ അപകടകരമാണെന്ന് മെഡിക്കല്‍ ഡെയിലിയില്‍ വന്ന പുതിയ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടി കാണിക്കുന്നു. കൂടുതല്‍ ആരോഗ്യത്തിനും കൂടുതല്‍ കാലത്തെ ജീവിതത്തിനും വേണ്ടി എണീറ്റ്‌ നില്‍ക്കാനാണ് ഈ റിപ്പോര്‍ട്ട്‌ നമ്മോടു ആവശ്യപ്പെടുന്നത്. ദിനേന 11 മണിക്കൂറിലധികം ഇരിക്കുന്ന സ്ത്രീകള്‍ മറ്റുള്ളവരേക്കാള്‍ 12% ത്തിലധികം മരണ സാധ്യത കൂടുതല്‍ ഉള്ളവര്‍ ആണെന്നാണ്‌ പഠനത്തിലെ കണ്ടെത്തല്‍. ഈ ഇരുത്തത്തില്‍ ഉള്ള ഓരോ മണിക്കൂര്‍ വര്‍ദ്ധനവും 60 വയസ്സിന് ശേഷം ബെഡില്‍ ഒതുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ ഉണ്ട്.

ദിനേന ഒരു മണിക്കൂറോ അല്ലെങ്കില്‍ അതിലധികമോ എക്സര്‍സൈസ് ചെയ്യുന്നത് കാരണം നമ്മള്‍ ഫിസിക്കലി ആക്റ്റീവ് ആയാണ് മെഡിക്കല്‍ സയന്‍സ് വിലയിരുത്തുന്നത്. അത് വഴി മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതെ ആകുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

അത് കൊണ്ട് 60 വയസ്സിനു ശേഷവും നമ്മള്‍ എണീറ്റ്‌ നില്‍ക്കണം എന്ന് നിങ്ങളില്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ഇരുന്നെടത്ത് നിന്നും എണീറ്റ്‌ നില്‍ക്കുകയാണ്. അത് കൂടാതെ നിങ്ങളുടെ ജോലി സമയങ്ങളില്‍ തന്നെ ഓരോ മണിക്കൂര്‍ ഇടവിട്ട്‌ ഇരുന്നെടത്ത് നിന്നും എണീറ്റ്‌ അല്പം നടക്കുന്നത് മരണത്തെ നിങ്ങളില്‍ അകറ്റുവാന്‍ ഇടയാക്കും. വീട്ടില്‍ പോയി ടിവി കണ്ടിരിക്കല്‍ അല്ല, മറിച്ച് പോയി വീടൊക്കെ ക്ലീന്‍ ആക്കൂ. അല്ലെങ്കില്‍ ഒന്ന് പുറത്തൊക്കെ പോയി വരൂ.

You May Also Like

അന്യമാകുന്ന നാട്ടുരുചി, അകലുന്ന കൂട്ടായ്മ

വയല്‍വരമ്പിലൂടെതകരയും പൊന്നാങ്കണ്ണിയും ഞണ്ടും ശേഖരിച്ചുനടന്ന ആദിവാസികള്‍പോലും ആ ശീലങ്ങളില്‍നിന്ന് പിന്മാറുകയാണ്. അന്യദിക്കില്‍നിന്ന് വരുന്ന പച്ചക്കറികള്‍ വാങ്ങാന്‍ നാട്ടുകവലകളില്‍ ഇവരും തിടുക്കംകൂട്ടുന്നു. കാച്ചിലും കണ്ടിക്കിഴങ്ങും ചേമ്പും മുഖ്യ ആഹാരമായി കരുതിയിരുന്ന മുന്‍തലമുറയില്‍നിന്ന് മാറി പുതുരുചി തേടുന്നവരാണ് ആധുനികസമൂഹം. സദ്യ ഒരു കൂട്ടായ്മയുടെ പ്രതീകമായിരുന്ന കാലത്തില്‍നിന്ന് ‘കാറ്ററിങ്ങി’ലേക്ക് കാലം മാറുകയാണ്.

മസ്രയില്‍ കാണാതായ പ്രവാസി !!

അല്ഫായിജ് എന്നത് കുന്ഫുധയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഒരു ഉള്‍ഗ്രാമമാണ് റോഡിനു ഇരുവശവും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ജോലിയുടെ ഭാഗമായി പലതവണ ഞാനവിടെ പോയിട്ടുണ്ട്. ദൂരം കൂടുതലായതിനാലും ശരിയായ വഴിയല്ലാത്തതിനാലും ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ വേണം അവിടെയെത്താന്‍. ഒരിക്കല്‍ അല്‍വതനിയ പേപ്പര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ കൂട്ടുകാരന്‍ അഷറഫുമായി അവിടെപ്പോയി വരുമ്പോള്‍ അവിടെ കണ്ട മസ്രയില്‍ (കൃഷി തോട്ടം) ഞങ്ങളിറങ്ങി.

ആദരാഞ്ജലികൾ വിവേക് സർ, ഒരുപാട് നന്ദി… മനോഹരമായ ഒരുപാട് ക്യാരക്ടറുകൾ ഞങ്ങൾക്ക് നൽകിയതിന്

മൂന്നു പതിറ്റാണ്ടുകൾ,ഇരുന്നൂറിലേറെ ചിത്രങ്ങൾ,തമിഴ്പടത്തിലെ അവിഭാജ്യ ഘടകമായിരുന്ന,കോളിവുഡിന്റെ കോമഡികൾ തന്റെ പേരിൽ ബ്രാൻഡ് ചെയ്യപ്പെട്ട നല്ല നാളുകൾ,പടുത്തുയർത്തിയ

ഇനി മാര്‍ബിള്‍ മുറിക്കാനും റോബോട്ട് – അതും വെണ്ണ മുറിക്കുംപോലെ ..

ഈ റോബോട്ടിന്റെ പേര് കനേര. ചെയ്യുന്ന ജോലി മാര്‍ബിള്‍ മുറിക്കല്‍, മുറിക്കുന്നതോ നല്ല നൈസായിട്ട് മാര്‍ബിളിന് ഒരു നുള്ള് വേദന പോലും എടുക്കാന്‍ പാടില്ല എന്ന ഉദ്ദേശത്തോടു കൂടി..!