ഇരിക്കുക എന്നാല്‍ പുകവലിയെ പോലെ തന്നെ അപകടകരമാണെന്ന് മെഡിക്കല്‍ ഡെയിലിയില്‍ വന്ന പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. കൂടുതല്‍ ആരോഗ്യത്തിനും കൂടുതല്‍ കാലത്തെ ജീവിതത്തിനും വേണ്ടി എണീറ്റ് നില്‍ക്കാനാണ് ഈ റിപ്പോര്‍ട്ട് നമ്മോടു ആവശ്യപ്പെടുന്നത്. ദിനേന 11 മണിക്കൂറിലധികം ഇരിക്കുന്ന സ്ത്രീകള്‍ മറ്റുള്ളവരേക്കാള്‍ 12% ത്തിലധികം മരണ സാധ്യത കൂടുതല്‍ ഉള്ളവര്‍ ആണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഈ ഇരുത്തത്തില്‍ ഉള്ള ഓരോ മണിക്കൂര്‍ വര്‍ദ്ധനവും 60 വയസ്സിന് ശേഷം ബെഡില്‍ ഒതുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ ഉണ്ട്.
ദിനേന ഒരു മണിക്കൂറോ അല്ലെങ്കില്‍ അതിലധികമോ എക്സര്‍സൈസ് ചെയ്യുന്നത് കാരണം നമ്മള് ഫിസിക്കലി ആക്റ്റീവ് ആയാണ് മെഡിക്കല്‍ സയന്‍സ് വിലയിരുത്തുന്നത്. അത് വഴി മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതെ ആകുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
അത് കൊണ്ട് 60 വയസ്സിനു ശേഷവും നമ്മള് എണീറ്റ് നില്‍ക്കണം എന്ന് നിങ്ങളില്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ഇരുന്നെടത്ത് നിന്നും എണീറ്റ് നില്‍ക്കുകയാണ്. അത് കൂടാതെ നിങ്ങളുടെ ജോലി സമയങ്ങളില്‍ തന്നെ ഓരോ മണിക്കൂര്‍ ഇടവിട്ട് ഇരുന്നെടത്ത് നിന്നും എണീറ്റ് അല്പം നടക്കുന്നത് മരണത്തെ നിങ്ങളില്‍ അകറ്റുവാന്‍ ഇടയാക്കും. വീട്ടില്‍ പോയി ടിവി കണ്ടിരിക്കല്‍ അല്ല, മറിച്ച് പോയി വീടൊക്കെ ക്ലീന്‍ ആക്കൂ. അല്ലെങ്കില്‍ ഒന്ന് പുറത്തൊക്കെ പോയി വരൂ.