എന്തുകൊണ്ട് സണ്ണി ലിയോൺ?

92

Rahul Reghuraj

എന്തുകൊണ്ട് സണ്ണി ലിയോൺ?

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ ബ്രാൻഡ് ആയ സാക്ഷാൽ മോഹൻലാൽ കഴിഞ്ഞാൽ മലയാളി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും അധികം ആഘോഷിച്ച പേര്, ഇപ്പോഴും ആഘോഷിക്കുന്ന പേര് കരൺജിത് കൗർ വോഹ്റ എന്ന സണ്ണി ലിയോണിന്റേതായിരിക്കും. എന്തുകൊണ്ട് സണ്ണി ലിയോൺ? അവർ വരുന്നതിന് മുന്നേ ബോളിവുഡിൽ മാദകത്വം നിറഞ്ഞ നടിമാർ ഇല്ലായിരുന്നോ. അവർ വന്നതിന് ശേഷവും നിർലോഭം മേനി പ്രദർശിപ്പിക്കുന്ന പുതിയ നായികമാർ ബോളിവുഡിൽ ഉണ്ടായിട്ടില്ലേ. പിന്നെ എന്തിന് സണ്ണി ലിയോണിനെ മാത്രം ആഘോഷിക്കണം. അതും എന്തിനെയും ഏതിനെയും പെട്ടെന്ന് സ്വീകരിക്കാൻ മടിക്കുന്ന മലയാളികൾ ഉൾപ്പെടെ അവരുടെ സ്വന്തം ചേച്ചി സ്ഥാനം നൽകി അവരെ എന്തിന് സ്നേഹിക്കണം. അതിന്റെ ഉത്തരം അവർ മുന്നേ ചെയ്‌തിരുന്ന തൊഴിലിൽ തന്നെ ചെന്ന് നിൽക്കും. സിമ്പിൾ, അവർ അറിയപ്പെടുന്ന ഒരു പോൺ സ്റ്റാർ ആയിരുന്നു. ഇന്ത്യയിൽ വേരുകളുള്ള പോൺ സ്റ്റാർ. സാധാരണ ഗതിയിൽ മലയാളി ആങ്ങളമാർ നെറ്റി ചുളിപ്പിക്കേണ്ടതാണ്‌. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഷക്കീലക്ക് പോലും കൊടുക്കാത്ത ബഹുമാനം വർഷങ്ങളായി സണ്ണി ചേച്ചിക്ക് കൊടുക്കുന്നതിന്റെ ഗുട്ടൻസ് എന്തായിരിക്കും.

ജോൺ എബ്രഹാം-ബിപാഷ എന്നിവർ അഭിനയിച്ച് 2003ൽ പുറത്തിറങ്ങിയ അത്യാവശ്യം തരക്കേടില്ലാത്ത ഇറോട്ടിക് ത്രില്ലർ ചിത്രമായിരുന്നു ജിസം. channel4 തിരഞ്ഞെടുത്ത 100 സെക്സിയസ്റ്റ് സിനിമകളിൽ ഒന്നായി സ്ഥാനം പിടിച്ച സിനിമക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് 2011ലെ ബിഗ് ബോസ് സീസൺ5 ന്റെ വേദിയിൽ പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും അറിയേണ്ടിയിരുന്നത് അതിലെ നായിക ആരായിരിക്കും എന്നായിരുന്നു. 91ആം ദിവസം ബിഗ് ബോസിൽ നിന്നും പുറത്തുപോകേണ്ടി വന്ന(ഓർമ ശെരിയാണോ എന്നറിയില്ല) ഇന്ത്യക്കാർക്ക് “പുതുമുഖമായിരുന്ന” ഇൻഡോ-കനേഡിയൻ പോൺ സ്റ്റാർ സണ്ണി ലിയോണിനായിരുന്നു ജിസത്തിന്റെ രണ്ടാം ഭാഗത്തിൽ ‘ഇസ്‌ന’ ആകാൻ നറുക്ക് വീണത്. ജിസം ആദ്യ ഭാഗത്തിന്റെ അടുത്ത് എത്തിയില്ലെങ്കിൽ പോലും, സണ്ണി ലിയോൺ എന്ന പേരിന്റെ ബലത്തിൽ നഷ്ടം വരാതെ ജിസം2 രക്ഷപ്പെട്ടു. ഇന്ത്യൻ മുഖ്യധാരാ സിനിമയിലെ അതുവരെയുണ്ടായിരുന്ന മേനിപ്രദർശനത്തിന്റെ അതിരുകൾ എല്ലാം ഭേദിച്ചായിരുന്നു സണ്ണി ബോളിവുഡിൽ കാലെടുത്തുവച്ചത്.

ആദ്യത്തെ ഒരു ആളിക്കത്തൽ ആണെന്ന് കരുതിയവർക്കും, രണ്ട് വെള്ളിയാഴ്ച്ച കൂടിക്കഴിഞ്ഞാൽ ‘പഴയ’ പണിയിലേക്ക് തന്നെ വീണ്ടും ചുരുങ്ങാൻ പോകുന്നവൾ എന്ന് വിധിയെഴുതിയവർക്കും തെറ്റി. ‘ജാക്ക്പോട്ട്’ എന്ന ബോംബ് കൂടി ആയപ്പോൾ ഏകദേശം തീരാറായി എന്ന് തോന്നിയിടത്തുനിന്നും “രാഗിണി”യുടെ രണ്ടാം വരവിൽ എല്ലാവർക്കും മനസിലായി വെറുതെ പോകാൻ തീരുമാനിച്ചല്ല ചേച്ചി വന്നതെന്ന്. സണ്ണി ലിയോൺ എന്ന ബ്രാൻഡിനെ എങ്ങനെ ഉപയോഗിക്കണം എന്ന് ഏക്ത കപൂർ എന്ന ബുദ്ധിശാലിയായ പ്രൊഡ്യൂസറിന് നല്ല നിശ്ചയമുണ്ടായിരുന്നു. ഇറോട്ടിക് ഹൊറർ ത്രില്ലർ ആയി 2014ൽ പുറത്തുവന്ന “രാഗിണി MMS 2” വിജയമായതോടെ തനിക്ക് സിനിമയിലെ അഭിനയവും വഴങ്ങും എന്ന് മനസിലാക്കിത്തന്നു. “എക് പഹേലി ലീലയും” ശ്രദ്ധിക്കപ്പെട്ടതോടെ തനിക്കായി ഒരിടം അവർ കണ്ടെത്തി. ഐറ്റം ഡാൻസുകളിൽ മറ്റാരേക്കാളും തിളങ്ങാൻ തനിക്ക് കഴിയും എന്ന് മനസിലാക്കിയതുകൊണ്ടാണോ എന്തോ നായിക വേഷങ്ങളെക്കാളും ഐറ്റം നമ്പറുകളിൽ ശ്രദ്ധ കൊടുത്തത്. “ഷൂട്ടൗട്ട് അറ്റ് വടാല”യിലെ മൂന്ന് ഐറ്റം സോങ്ങുകളിൽ “ലൈല” തകർത്തപ്പോൾ പിന്നിലായത് സാക്ഷാൽ പ്രിയങ്ക ചോപ്രയുടെയും സോഫി ചൗധരിയുടെയും പ്രകടനങ്ങളായിരുന്നു. വടകറി, കറന്റ് തീഗ, ഗരുടവേഗ തുടങ്ങിയ സിനിമകളിലൂടെ സൗത്തിലും ആരാധകരെ സൃഷ്ടിച്ച സണ്ണി ലിയോൺ അവസാനം മധുരരാജയിലൂടെ ഇങ്ങ് മലയാളത്തിലും എത്തി.

കേരളത്തിൽ സണ്ണി ലിയോണിനെ കാണാനെത്തിയ ആരാധകരുടെ തിക്കും തിരക്കും പലർക്കും അത്ഭുതം തന്നെയായിരുന്നു. ഷക്കീല ഷക്കീല എന്ന് രഹസ്യം പോലെ പറഞ്ഞിരുന്നവർ സണ്ണി ചേച്ചി എന്ന് വിളിച്ചു പറയുന്നതിന് പിന്നിലെ ആ സ്പിരിറ്റിൽ ചില അൽ കുലപുരുഷുക്കൾക്ക് വരെ ചൊറിച്ചിൽ ഉണ്ടാകും. സിൽകിനെക്കാളും അന്നും ഇന്നും എനിക്ക് ഷക്കീലയുടെ ശരീരത്തിനോട് തന്നെയാണ് ഇഷ്ടക്കൂടുതൽ. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ വരെ എട്ട് നിലയിൽ പൊട്ടിയപ്പോൾ ആണ് ക്ലാസിക് ഐറ്റമായ “കിന്നാരത്തുമ്പികൾ” റെക്കോർഡുകൾ ഭേദിച്ച് ഗംഭീര വിജയം നേടിയതും, അതിന്റെ ചുവടുപിടിച്ച് ഷക്കീല തരംഗമായതും. സമകാലികരായ മറിയയും, രേഷ്മയും, സജിനിയെയുമൊന്നും ഷക്കീലയോളം അന്നത്തെ പുരുഷുക്കൾ ആഘോഷിച്ചിട്ടില്ല എന്നോർക്കണം. ഇന്നും ചെറുതല്ലാത്ത ഒരു ഫാൻ ഫോളോയിങ്ങ്, പടക്കം ബഷീറിനെ പോലെയുള്ളവർക്ക് ഷക്കീലയോട് ഉണ്ടെന്ന് വേണം കരുതാൻ. അതും പരസ്യമായി തന്നെ പറയാനുള്ള ധൈര്യവും വന്നുതുടങ്ങിയിട്ടുണ്ട്.

പോൺ ഇൻഡസ്ട്രി വിട്ടു, ചാരിറ്റി ചെയ്യുന്നു, കുട്ടിയെ ദത്തെടുത്തു എന്നൊക്കെ പറയാമെങ്കിലും ഞാൻ ഉൾപ്പെടെ ഭൂരിഭാഗം പുരുഷന്മാർക്കും സണ്ണി ലിയോൺ എന്നാൽ അവരുടെ ശരീരം തന്നെയാണ്. ഫോണിലെ സ്‌ക്രീനിൽ മുഴുവനായി കണ്ട് ആസ്വദിച്ച ശരീരം ബിഗ് സ്‌ക്രീനിൽ ഭാഗികമായി കാണാൻ തന്നെയാണ് അവരുടെ ചിത്രങ്ങൾക്ക് ടിക്കറ്റ് എടുക്കുന്നതും. അതിന്റെ ഒരു കൗതുകം തന്നെയാണ് സണ്ണി ലിയോൺ സിനിമകൾ കാണാൻ പ്രേരിപ്പിക്കുന്നതും. അവർ മുൻപ് ആരായിരുന്നു എന്നത് തന്നെയാണ് ഈ ആരാധകരുടെ ഇഷ്ടത്തിന്റെ പ്രധാന കാരണം. അതിപ്പോൾ എത്ര പ്രാവശ്യം അല്ല എന്ന് പറഞ്ഞാലും അതാണ് സത്യം. എന്തുകൊണ്ട് പ്രിയ അഞ്ജലി റായി ആഘോഷിക്കപ്പെടുന്നില്ല. ഇന്നും ഗൂഗിൾ സെർച്ചുകളിൽ സണ്ണി ലിയോണിന്റെ ഏഴയലത്ത് പോലും പ്രിയ റായ് എത്തുന്നില്ല. രഹസ്യമായി നമ്മൾ കണ്ടിരുന്ന “തൊഴിൽ” നിർത്തി പരസ്യമായി നമ്മൾക്ക് കാണാവുന്ന പ്ലാറ്റ്ഫോമിലേക്ക് മാറിയില്ലേ, അതാണ് ഇതിന്റെ ഒരു കൗതുകവും, ലക്ഷക്കണക്കിന് വരുന്ന ഫാൻസിന്റെ പിന്നിലുള്ള സ്പിരിറ്റും. ഈ ചരിത്രം ഉള്ളതുകൊണ്ട് തന്നെയാണ് ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നു പറഞ്ഞ് 2015ൽ അവർക്കെതിരെ കേസ് വന്നതും, 2017 പുതുവർഷത്തിൽ കർണാടകയിൽ നടക്കാനിരുന്ന ഇവന്റ് തടഞ്ഞതും. ഇന്ന് അവർ ആരാണ് എന്നല്ല, അന്ന് അവർ ആരായിരുന്നു എന്നതാണ് പലർക്കും വിഷയം. പലർക്കും അറിയാത്ത ഒരു കാര്യം കൂടി പറയാം, പന്ത്രണ്ടോളം ചെറുകഥകൾ ‘സ്വീറ്റ് ഡ്രീംസ്’ എന്ന പേരിൽ പുള്ളിക്കാരി എഴുതിയിട്ടുണ്ട്.

Advertisements