മരുഭൂമിയിലെ ഭീമന്‍ കൈ

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമികളിലൊന്നാണ് വടക്കന്‍ ചിലിയിലെ അറ്റക്കാമ മരുഭൂമി. ഇവിടെ മരുഭൂമിയുടെ അറ്റം കാണാത്ത ശൂന്യതയ്ക്ക് നടുവില്‍ വര്‍ഷങ്ങളായി ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന അനവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഭീമന്‍ കൈ ശില്‍പ്പമുണ്ട്. കാല്‍ നൂറ്റാണ്ടിനു മുന്‍പ്, ചിലിയുടെ ചെമ്പ് ഖനന വ്യവസായത്തിന്‍റെ കേന്ദ്രമായ അന്റോഫാഗസ്റ്റ നഗര അധികൃതര്‍ അറ്റക്കാമ മരുഭൂമിയുടെ ശൂന്യത നികത്താനായി ശ്രദ്ധേയമായ എന്തെങ്കിലും നിർമിക്കാൻ സാന്റിയാഗോ ശിൽപിയായ മരിയോ ഇറാറാസബലിനോട് ആവശ്യപ്പെട്ടു. അങ്ങനെ 1992 മാർച്ചിൽ 36 അടി ഉയരമുള്ള ഈ കോണ്‍ക്രീറ്റ് കൈ സ്ഥാപിക്കപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 3608 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശിൽപം ‘മനോ ഡെൽ ഡെസേർട്ടോ’ എന്നറിയപ്പെടുന്നു.

മറ്റേതൊരു കലാസൃഷ്ടിയുമെന്ന പോലെ ഈ കൈയുടെ അര്‍ത്ഥം എന്താണ് എന്നതിനെച്ചൊല്ലി നിരവധി അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. പ്രകൃതിക്കും പഞ്ച ഭൂതങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ ഒന്നുമല്ല എന്ന ഓര്‍മപ്പെടുത്തലാണ് ഈ കൈ എന്നതാണ് ഒരു വ്യാഖ്യാനം. മനുഷ്യന്‍ എല്ലാം വെട്ടിപ്പിടിച്ചതിന്റെ പ്രതീകമാണ് ഇതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. മനുഷ്യന്‍റെ ദുർബലതയുടെയും , നിസ്സഹായത യുടെയും ചിത്രീകരണമാണ് ഇതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. 74 കിലോമീറ്റർ അകലെയുള്ള ഏറ്റവും അടുത്ത നഗരമായ ആന്റോഫാഗസ്റ്റയിലെത്തും മുൻപ് വാഹനത്തിന്‍റെ ഇന്ധനം തീര്‍ന്നു പോയാല്‍ ഈ അര്‍ത്ഥം ശരിക്കും മനസിലാകും എന്നാണ് ഇക്കൂട്ടരുടെ വിശദീകരണം.

ഒരു പതിറ്റാണ്ട് മുമ്പ് ഉറുഗ്വേയിൽ ഒരു ശില്‍പി നിര്‍മിച്ച ഒരു കൈയുടെ തുടർച്ചയാണ് മരുഭൂമിയില്‍ സ്ഥാപിച്ച ഈ ഇടത് കൈ ശില്‍പം. അന്റോഫാഗസ്റ്റയിൽ നിന്ന് 1,200 മൈൽ കിഴക്കായി അറ്റ്ലാന്റിക് തീരദേശ റിസോർട്ടായ പൂന്ത ഡെൽ എസ്റ്റെയിലെ ബീച്ചിലെ മണലിൽ നിന്ന് ഈ ശില്‍പ്പത്തിന്‍റെ നാല് കോൺക്രീറ്റ് വിരലുകളും തള്ളവിരലും ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. ഈ ശിൽപത്തെ ‘ജീവിതത്തിലേക്ക് ഉയരുന്ന മനുഷ്യൻ’ എന്നായിരുന്നു ഇറാറാസബാൽ വിളിച്ചത്. എന്നാല്‍ നാട്ടുകാർ ഇതിനു പേരിട്ടത് ‘മുങ്ങിമരിച്ചവരുടെ സ്മാരകം’ എന്നായിരുന്നു.

മരുഭൂമിയിലെ ഈ ഭീമൻ കൈ കാണുന്നതിന് പ്രത്യേക ഫീസോ സമയമോ ഒന്നുമില്ല. അതിനടുത്ത് നിന്ന് ചിത്രം പകർത്തുന്നതിനും തടസ്സമില്ല. എന്നാല്‍ ശില്‍പത്തില്‍ കയറാന്‍ അനുവാദമില്ല. ഇരുമ്പിന്റെയും സിമന്റിന്റെയും അടിത്തറയുള്ള ഈ ശില്പത്തിന് 11 മീറ്റര്‍ ഉയരമുണ്ട്. അന്റോഫാഗസ്റ്റ നഗരത്തിന് 75 കിലോമീറ്റര്‍ തെക്കോട്ടും റൂട്ട് 5 ല്‍ നിന്ന് 350 മീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്.

You May Also Like

ജയിലിൽ പോയ 10 ബോളിവുഡ് സെലിബ്രിറ്റികൾ

നമ്മുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റുകൾ ഞങ്ങൾ തേടുന്നു. അവർക്ക് കൂടുതൽ കൂടുതൽ വിജയവും…

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

സൂഫി പറഞ്ഞ കഥയിലൂടെയാണ് ഷർബാനി മുഖർജി എന്ന ബോളിവുഡ് നടി മലയാളികൾ ശ്രദ്ധിക്കുന്നത് . ചിത്രത്തിലെ…

ജോജുവിന്റെ പിറന്നാൾ ദിനത്തിൽ, ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

ജോജുവിന്റെ പിറന്നാൾ ദിനത്തിൽ, ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് ജോജു ജോർജ്…

ആ ഒരു കഥാപാത്രത്തിന്റെ പിറവി അവിടെ നിന്നായിരുന്നു..

An UnExpected Police Story Rageeth R Balan ഒരു അഭിമുഖത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ്…