01

ഒരു ഗവന്മെന്റു ജോലി എന്നത് കേരളത്തിലെ ഓരോ യുവതീ യുവാക്കളുടെയും ജീവിതാഭിലാഷമാണ്. എന്റെ ഒരു സുഹൃത്ത് PSC എക്‌സാമിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുന്നത് കണ്ട്, അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു പരിശോധിച്ചപ്പോള്‍ കണ്ട വസ്തുതകള്‍.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കേരള PSC നടത്തി വരുന്ന പരീക്ഷകളും അവയുടെ പ്രാധാന്യവും എടുത്തു പരിശോധിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.

‘സര്‍ക്കാര്‍ സര്‍വീസില്‍ കഴിവുള്ള വ്യക്തികളെ’ എത്തിക്കാന്‍ കേരള PSC ഓരോ രണ്ടു /മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എഴുതുന്ന LDC (Lower Division Clerk) യും LGS (Last Grade Servant) പരീക്ഷയും നടത്തുന്നു. ഇതിനായി കേരള PSCയെ പ്രേരിപ്പിക്കുന്ന ഘടകം സര്‍ക്കാര്‍ സര്‍വീസില്‍ കഴിവുള്ള വ്യക്തികളെ എത്തിക്കുക എന്നത് മാത്രമാണോ??

ആണോ അല്ലയോ എന്നത് നമുക്ക് ഇത് കൂടി കണ്ടിട്ട് തീരുമാനിക്കാം.

2010 ല്‍ നടന്ന LDC പരീക്ഷയില്‍ കേരളത്തിലെ 14 ജില്ലകളിലായി ഏകദേശം 15 ലക്ഷത്തില്‍ അധികം ഉദ്ധ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതി. ഓരോ ജില്ലയിലും ശരാശരി 3000 പേരോളം വരുന്ന റാങ്ക് ലിസ്റ്റുകള്‍ (മെയിനും സപ്പ്‌ളിമെന്ററിയും ) പ്രസിദ്ധീകരിച്ചതായി കണക്കാക്കിയാല്‍ തന്നെ മൊത്തം 42000 പേരുടെ ലിസ്റ്റ് PSC പ്രസിദ്ധീകരിച്ചതായി അനുമാനിക്കാം. അടുത്ത PSC വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ നമുക്ക് പഴയ റാങ്ക് ലിസ്റ്റിലേക്ക് ഒന്ന് കണ്ണോടിക്കാം.

 1. തിരുവനന്തപുരം. – 1008
 2. കൊല്ലം – 341
 3. ആലപ്പുഴ – 267
 4. പത്തനംതിട്ട – 320
 5. കോട്ടയം – 363
 6. ഇടുക്കി – 325
 7. എറണാകുളം – 540
 8. തൃശൂര്‍ – 476
 9. പാലക്കാട് – 371
 10. മലപ്പുറം – 520
 11. കോഴിക്കോട് – 275
 12. വയനാട് – 170
 13. കണ്ണൂര് – 321
 14. കാസര്‌ഗോഡ് – 211

ഈ കണക്കുകള്‍ കേരള PSCയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്.

പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരാന്‍ പോകുന്ന ഈ അവസരത്തില്‍ പഴയ റാങ്ക് ലിസ്റ്റു പ്രകാരം 42000 ത്തോളം പേരില് നിന്നും ഇതുവരെ ജോലിക്ക് കയറിയത് തുച്ചമായ 5508 പേര്‍ മാത്രം. ഫലത്തില്‍ റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാത്ത ബാക്കി വരുന്ന 35000 ത്തിനു മുകളില്‍ ഉദ്ധ്യോഗാര്‍ഥികള്‍ വീണ്ടും പരീക്ഷകള്‍ എഴുതിക്കൊണ്ടേയിരിക്കണം. കൂടെ പുതിയതായി യോഗ്യത നേടിയതും മുന്പ് എഴുതി കിട്ടാത്തവരുമായ 15 ലക്ഷത്തോളം പേര്‍.

ഇവിടെ ഉയരുന്ന ചോദ്യം

 1. കേരളത്തില്‍ ഇത്രയും ഒഴിവുകള്‍ ഇല്ലെങ്കില്‍ ആര്ക്ക് വേണ്ടിയാണു മൂന്നു/ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ LDC/LGS പരീക്ഷകള്‍ നടത്തുന്നത്?
 2. അതോ ഉണ്ടാകുന്ന ഒഴിവുകള്‍ പിന്‍വാതിലിലൂടെയോ താല്കാലിക ജീവനക്കാരെകൊണ്ടോ നികത്തുന്നുണ്ടോ?
 3. കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റില്‍ വന്നാല്‍ പോലും നിയമനം കിട്ടാത്ത അവസ്ഥയാണ് ഇപ്പൊ കേരളത്തില്‍ ഉള്ളത്. ഇങ്ങനെ തുടരെ തുടരെ പരീക്ഷകള്‍ നടത്തുന്നത് കൊണ്ട് PSCയുടെ ജോലിഭാരവും ചിലവുകളും വര്‍ധിക്കുകയല്ലെ?

ഇതിന്റെ മറ്റൊരു വശം പരിശോധിച്ചാല്‍ കേരളത്തില്‍ അടുത്തിടെ ഉയര്ന്നു വന്ന ഒരു പുതിയ ബിസിനസ് മേഖലയാണ് ‘PSC കോച്ചിംഗ് സെന്ററുകളും’ ‘ഗൈഡുകളും’. കേരളത്തില്‍ അങ്ങോളമിങ്ങോളം ബ്രാഞ്ചുകളും സ്വന്തമായി ഗൈഡുകളും പ്രശസ്തരെന്നു അവകാശപ്പെടുന്നവരുമായ അദ്ധ്യാപകര്‍ നയിക്കുന്ന ഒരുപാട് കോച്ചിംഗ് സെന്ററുകള്‍ ഇപ്പൊ നാട്ടില്‍ വ്യാപകമാണ്. അവയില്‍ തന്നെ ഓരോ പ്രത്യേകം പരീക്ഷകള്‍ക്കും പ്രത്യേകം പ്രത്യേകം ക്ലാസ്സുകളും ഗൈഡുകളും. ഇത് ഒരുതരം മാഫിയ പ്രവര്ത്തനം പോലെ വ്യാപിച്ചിരിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

15 ലക്ഷം വരുന്ന ഉദ്ധ്യോഗാര്‍ഥികളില്‍ 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയില്‍ ഉദ്ധ്യോഗാര്‍ഥികള്‍ ഇതുപോലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നാണ് അനൗധ്യോഗിക കണക്കുകള്‍. ഇവിടങ്ങളിലെ ഫീസ് 5000 രൂപ മുതല്‍ മുകളിലേക്ക് സ്ഥാപനത്തിന്റെ പേരും പെരുമയും അനുസരിച് കൂടിക്കൊണ്ടിരിക്കും. അതുപോലെ തന്നെ ‘തൊഴില്‍ പ്രസിദ്ധീകരണങ്ങളും ഗൈഡുകളും’. ഓരോ ഗൈഡിനും 200 രൂപക്കും 500 രൂപക്കും ഇടയ്ക്കു വിലയുണ്ട്. 3 – 4 ലക്ഷം ഉദ്ധ്യോഗാര്‍ഥികള്‍ ഈ ഗൈഡുകള്‍ ആശ്രയിച് പഠിക്കുന്നുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു LDC/LGS വിജ്ഞാപനം വഴി കേരളത്തില്‍ നടക്കുന്നത് കോടിക്കണക്കിനു രൂപയുടെ ബിസിനസ് ആണ്. വിജ്ഞാപന കാലാവധി കുറയുന്നതനുസരിച്ചു ഈ ബിസിനെസ്സിന്റെ ലാഭവും കൂടും. ഈ വാര്‍ത്തകള്‍ ഒന്നും പുറത്തു വരാത്തത് ഒരുപക്ഷെ മുന്‍നിര പത്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ തൊഴില്‍ പ്രസിദ്ധീകരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കൊണ്ടാകണം!.

അപ്പോള്‍ പ്രധാനമായും ഉണ്ടാകുന്ന സംശയം ആര്ക്ക് വേണ്ടിയാണു ഇപ്പൊ രണ്ടു വര്ഷം കൂടുമ്പോള്‍ PSC പരീക്ഷകള്‍ നടത്തുന്നതും വിജ്ഞാപനം പുറപ്പെടുവിക്കുന്നതും?.

മലയാളിയുടെ സര്‍ക്കാര്‍ ജോലി എന്ന ഭ്രമത്തെ മുതലെടുക്കുന്ന ഒരുപാട് കൂട്ടര്‍ ഇവിടെ ഉണ്ടെന്നുള്ളത് തികച്ചും യാഥാര്‍ത്ഥ്യം.

ഇതിനെകുറിച് കേരള ഗവന്മേന്റ്‌റ് ഒരു അന്വേഷണം നടത്തി LDC/LGS പരീക്ഷകള്‍ കുറഞ്ഞത് 4 വര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം നടത്തുകയോ, റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി മെയിന്‍ ലിസ്റ്റ് തീരുന്നത് വരെയാക്കാനോ നടപടി എടുക്കേണ്ടിയിരിക്കുന്നു.

റാങ്ക് ലിസ്റ്റുകളും പരീക്ഷകളും മാത്രം നടത്തുന്ന ഒരു ഭരണഘടന സ്ഥാപനം മാത്രമാണോ PSC ?
റാങ്ക് ലിസ്റ്റില്‍ കടന്നു കൂടുന്നവരില്‍ 75% പേര്‍ക്കെങ്കിലും നിയമനം കിട്ടുന്നു എന്ന് ഉറപ്പു വരുത്തണ്ടേ?
പിന്‍വാതില്‍ നിയമനങ്ങള്‍ തകര്‍ത്താടുന്ന ഈ കാലഘട്ടത്തില്‍ അത് തടയുവാനും ഒഴിവുള്ള തസ്തികകള്‍ യഥാസമയം നേരായ വഴിയില്‍ നികത്താനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

ഒപ്പ്…
ഒരു ഉദ്ധ്യോഗാര്‍ഥി

You May Also Like

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള കപൽഭട്ടിയുടെ ഗുണങ്ങൾ എന്തൊക്കെ ? അത് എങ്ങനെ ചെയ്യാം ?

ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ ദൈനംദിന വ്യായാമത്തിൻ്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. ചിലർ ശാരീരിക പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നതിൽ…

അത്ഭുതകരമായ ഒരു പേന കണ്ടു നോക്കൂ….!! ഇത് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും …!

ഇതാണ് സാക്ഷാല്‍ പോളാര്‍ പെന്‍ !! ഇത് ഒരു പേന എന്നതിലുപരി വളരെ അത്ഭുതകരമായ ഒരു യന്ത്രമാണ് … ഭാവിയിലെ പേന എന്നാണ് പോളാര്‍ പേനയെ വിശേഷിപിക്കുനത്.. ഇത് ഏത് വശത്തോട്ടും അനായാസം തിരിക്കാം… ഇത് ഒരു കോമ്പസ് ആയും ഉപയോഗിക്കാം. ഈ അത്ഭുത പേനയെ കണ്ടറിഞ്ഞു നോക്കൂ…

2 ദിവസം അന്ധനായി നടന്ന ഈ മലയാളി നടനെ ആരും തിരിച്ചറിഞ്ഞില്ല !

ഹൈദരാബാദ് നഗരത്തിലെ തെരുവുകളിലും ഷോപ്പിംഗ് മാളുകളിലും കാണാന്‍ സുമുഖനായ ഈ അന്ധന്‍ 2 ദിവസമായി നടക്കുകയാണ്. വടി കുത്തിപ്പിടിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങുന്ന അയാളെ സഹായിക്കുവാന്‍ ഇടക്ക് നല്ല മനസ്കരായ വഴിയാത്രക്കാരും വരുന്നുണ്ട്. മലയാളികള്‍ എവിടെയും കാണുമല്ലോ പണി കൊടുക്കുവാന്‍, ഒരു തവണ റസ്റ്ററന്റില്‍ വച്ച് മലയാളി കുടുംബം തിരിച്ചറിഞ്ഞെങ്കിലും വളരെ സൂത്രത്തില്‍ യഥാര്‍ഥ അന്ധനാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം തടിതപ്പുകയാണ് ഈ സുപ്രസിദ്ധ മലയാളി താരം ചെയ്തത്. ഇനി ഏതാണീ മലയാളി താരം എന്നറിയേണ്ടേ?

ഒരു CV കൊണ്ട് ജീവിതം തന്നെ മാറിയേക്കാം !

തൊഴിലന്വേഷകരുടെ സി.വി തയ്യാറാക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് നിങ്ങളെ കണ്ടെത്താനും ഇവിടെ അവസരം ഒരുങ്ങുന്നു