fbpx
Connect with us

Narmam

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?

നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം…..?

 170 total views

Published

on

ആദ്യത്തെ ഫെമിനിസ്റ്റു ആരാണ് ?

രാവിലെ തന്നെ നോവല്‍ വായിക്കാനിരുന്ന നല്ല പാതിയായ കൂട്ടുകാരിയോടു വെറുതെ ഒരു ചോദ്യം പങ്കു വെച്ചതാണ് .

feminismഹവ്വയാണ് ആദ്യ ഫെമിനിസ്റ്റു …

ഒരു നിമിഷം പോലും പഴാക്കാത്ത അവളുടെ മറുപടി കേട്ട് ഞാന്‍ കണ്ണ് മിഴിച്ചു.

വാ പൊളിച്ചു നില്‍ക്കുന്ന എന്റെ കോലം കണ്ടവള്‍ അകത്തെ ചിരി പുറത്തേക്കു സുദീര്‍ഘമായി പൊഴിച്ച്.പിന്നെ കാരണം വളരെ സരസമായി അവതരിപ്പിച്ചു തുടങ്ങി.

Advertisement



‘നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം…..?

മനസ്സിലാകായ്മ പ്രകടിപ്പിക്കുന്നതിനിടയില്‍ തുറന്നു വെച്ച വായ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സാ ഉറപ്പു വരുത്തി.

ഭവതി വിശദീകരിച്ചു തുടങ്ങി …..

‘ മേധാവിത്യവും തീരുമാനധികാരവും ആണുങ്ങളുടെ ജന്മാവകാശമാണെന്നാണല്ലോ ഭൂമിയില്‍ മനുഷ്യന്‍ സ്ഥിരവാസമുറപ്പിച്ചത് മുതലുള്ള നിങ്ങളുടെ കുടികിടപ്പ് പ്രമാണം …..

Advertisement



അറിയാതെ വീണ്ടും എന്റെ വാ തുറന്നു പോയി .

‘ ഈ ആണ്‍ കോയ്മയെ ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ ഞങ്ങളുടെ പ്രതിനിധി ചെറുത്തു തോല്‍പ്പിച്ചിരുന്നു …..

അവളുടെ കണ്ണിലെ തീക്ഷണതയും കൈ കാലുകളുടെ ഭാഷയുടെ വ്യാകരണവും മാറുന്നത് കണ്ടു എന്റെ ചെവിമാത്രം അവള്‍ക്കു കൊടുത്തു ഞാനല്‍പ്പം പിറകോട്ടു മാറി .
‘ സ്വര്‍ഗീയ പഴം തിന്നരുതെന്നു ദൈവ കല്‍പ്പന പാവം ആദം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചു.ഹവ്വയോടവന്‍ ഇടയ്ക്കിടെ അതോര്‍മ്മപ്പെടുത്തുകയും ചെയ്തു .നിരന്തരമുള്ള ആദമിന്റെ ഈ ഉപദേശം ചിലപ്പോള്‍ കല്പ്പനയോളം എത്തി.തന്റെ അസ്ടിത്യത്തെ ആദം വക വെച്ച് തരുന്നില്ലെന്ന് ഹവ്വ തിരിച്ചറിഞ്ഞു .ഈ പുരുഷാധിപത്യത്തെ മറിച്ചിടാന്‍ അവള്‍ തീരുമാനിച്ചു……

ഇത്രയും പറഞ്ഞു അവള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അല്‍പ്പം നിര്‍ത്തി. രണ്ടു മൂന്ന് ശ്യാസം അധികമെടുത്തവള്‍ തുടര്‍ന്നു.

Advertisement



….തീരുമാനാധികാരം പെണ്ണിനും കഴിയുമെന്ന് ഹവ്വ തെളിയിച്ചു . ആണൊരുത്തനായ ആദമിനെ കൊണ്ട് പഴം തീറ്റിക്കുന്നത് അങ്ങനെയാണ്. പുരുഷാധിപത്യത്തിന്റെ മുള പൊട്ടല്‍ പെണ്ണുണര്‍വിന്റെ തിരിച്ചടിയില്‍ തകര്‍ന്നു തരിപ്പണമായി .ഇങ്ങനെയാണ് ഹവ്വ ആദ്യ ഫെമിനിസ്റ്റായത്.

ഇത്രയും പറഞ്ഞവള്‍ ക്ഷീണിച്ചു കസേരയില്‍ ചാഞ്ഞിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അടുക്കളയിലേക്കു വെച്ചടിച്ചു .

ആദി പാപത്തിന്റെ ബൈബിള്‍ സ്‌റ്റോറി പൊടിച്ചു ചേര്‍ത്ത് അവളുണ്ടാക്കിയ ഫെമിനിസ്റ്റു റൂട്ട് വേ മിട്ടായി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഞാനങ്ങനെ തന്നെ നിന്നു പോയി.

തരിപ്പ് വിട്ടപ്പോഴാണ് ഭവതി അടുക്കളയിലെത്തിയത് അറിഞ്ഞത്.

Advertisement



പുസ്തകം കയ്യില്‍ നിന്നും വെക്കാതെ ചായപ്പൊടി തപ്പുകയാണവള്‍ . ഞാന്‍ അവളുടെ കയ്യിലുള്ള സാറജോസഫിന്റെ ആലാഹയുടെ പെണ്‍മക്കളിലേക്ക് തുറിച്ചു നോക്കി.

എന്റെ ആണ്‍ നോട്ടം ഇഷ്ട്ടപ്പെടാതെ അവള്‍ അടുക്കള ബഹിഷ്‌ക്കരിച്ചു പൂമുഖത്ത് കസേരയില്‍ വന്നിരുന്നു വായന തുടര്‍ന്നു.

കൂടുതല്‍ അലമ്പിനൊന്നും പോവാതെ ഗ്യാസ് സ്‌റ്റൌവില്‍ ഞാനൊരു ചായക്ക് തീ കൊളുത്തി.

ചായ തിളക്കുന്നതിനിടയില്‍ എന്റെ തലയും തിളച്ചു.

Advertisement



ഏതോ ഒരു സ്ത്രീ വിരുദ്ധന്‍ എഴുതി വിട്ട ലേഖനത്തിന്റെ തലക്കെട്ടാണ് ഓര്‍മ്മ വന്നത്. പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?

ചോദ്യം അതിര് കടന്നതാണ് .എങ്കിലും ഭവതിയോടു ചോദിച്ചാലോ ?

ചായ തിളച്ചു മറിഞ്ഞു.

രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഒന്ന് ഭവതിക്കു കൊടുക്കാന്‍ മുന്നോട്ടു നടന്നക്കുമ്പോഴാണ് ചിന്ത പിറകോട്ടു പോയത്.

Advertisement



കിടപ്പറ ബഹിഷ്‌ക്കരിക്കാന്‍ ആഹ്യാനം ചെയ്ത മഹതിക്ക് നോബല്‍ െ്രെപസ് കിട്ടിയ കാലമാണ്. വെറുതെ റിസ്‌ക്ക് എടുക്കണോ ?

മനസ്സിലുള്ള കയ്പ്പ് ചവച്ചരച്ചു ഞാന്‍ പുഞ്ചിരിയോടെ മധുരമുള്ള ചായ വായനക്കാരിക്ക് നല്‍കി .

കടുപ്പം കൂടുതല്‍ ചായക്കോ അവള്‍ക്കോ?

രണ്ടിറക്ക് കുടിച്ചു അവളെന്നെ പാളി നോക്കി.
പിന്നെയൊന്ന് ചിരിച്ചു .

Advertisement



ഹാവൂ …സമാധാനമായി .

നോബല്‍ സമ്മാനം നേടാനുള്ള ശ്രമം അവള്‍ തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നു എന്ന സമാധാനത്തോടെ ഞാന്‍ ഗ്ലാസ് തിരികെ വെക്കാന്‍ അടുക്കളയിലേക്കു പോയി .

 171 total views,  1 views today

Advertisement



Advertisement
International12 mins ago

പുരുഷനെ സ്ത്രീ പീഡിപ്പിച്ചാൽ ചോദിക്കാൻ ആളില്ല, ഒരു പുരുഷപീഡന വീഡിയോ

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement