Narmam
ഭര്‍ത്താവു ഭാര്യയായി!
വീടാകെ അലങ്കോലമായിക്കിടക്കുന്നു. രണ്ടു പിള്ളേരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇരുപതു പേരുടെ പണികള്‍ അവര്‍ കാണിച്ചു കൂട്ടും! വീട് എത്ര തൂത്തു വാരിയാലും അത് നിമിഷങ്ങള്‍ക്കകം സന്തതികള്‍ ഒരു വഴിക്കാക്കി മാറ്റും! അങ്ങിനെ കുക്കിംഗ്, ക്ലീനിംഗ് തുടങ്ങിയവയെല്ലാം തീര്‍ന്നപ്പോള്‍ ഏതാണ്ട് മൂന്നു മണിയാവാറായി. അയ്യോ..! തുണി കഴുകാന്‍ മറന്നുപോയി! തുണിയെല്ലാം വാരി വാഷിംഗ് മെഷീനിലിട്ടു തിരികെ വന്നപ്പോഴേക്കും മോളെ വിളിക്കാന്‍ പോകാന്‍ സമയമായി. ഉടനെ ഒരുങ്ങി സ്കൂളിലേക്കു പോയി. തിരിച്ചു വന്നപ്പോഴേക്കും മോനും സ്കൂളില്‍ നിന്നും എത്തിയിരുന്നു.
94 total views

ഒരിടത്ത് ഒരു ഭര്‍ത്താവും ഭാര്യയുമുണ്ടായിരുന്നു. ഭര്‍ത്താവെന്നും ജോലിക്കു പോകും, ഭാര്യയാകട്ടെ വീട്ടുകാര്യങ്ങളും നോക്കും. അയാളാണ് കൂടുതല്‍ ജോലിചെയ്യുന്നതെന്നും ഭാര്യ വെറുതെ വീട്ടിലിരുന്ന് തിന്നു മുടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭര്‍ത്താവ് കരുതിയിരുന്നു. ഈ പ്രശ്നത്തിന്റെ പേരില്‍ ചിലപ്പോള്‍ അല്ലറചില്ലറ മുറുമുറുപ്പും അവരുടെയിടയില്‍ പതിവായിരുന്നു.
“എന്തോരം പാടാ ഈ വീട്ടു ജോലി ചെയ്യുന്നത്. കുട്ടികളുടെ കാര്യം നോക്കുന്നതു തന്നെ എന്തു പാടാ..എന്റെ ഭര്‍ത്താവിനു പിന്നെ അതൊന്നും അറിയണ്ടല്ലോ!”
ഭാര്യ ചിന്തിച്ചു.
“അടുത്ത ജന്മത്തിലെങ്കിലും എനിക്കൊരാണായാല് മതി..പെണ്ണായി പിറന്നാല്‍ മണ്ണായിത്തീരുവോളം…അരാണാവോ ആ പഴഞ്ചൊല്ലുണ്ടാക്കിയത്..ആരായാലും സമ്മതിച്ചു കൊടുത്തിരിക്കുന്നു!”
ജോലികഴിഞ്ഞു വന്ന് രാത്രിയിലെന്നും ഉറങ്ങുന്നതിനു മുമ്പായി അയാള്‍ ഭാര്യയുമായി സെക്സു ചെയ്യാനൊരു വിഫല ശ്രമം നടത്തി നോക്കും.
“ഈ വീട്ടിലെ ജോലികളെല്ലാം ചെയ്ത് ഇന്നെനിക്കു വലിയ ക്ഷീണം…നാളെയാകട്ടെ” ഭാര്യ പറയും.
“ഓ..നീ മാത്രമല്ലേ ജോലി ചെയ്യുന്നുള്ളു..ഞാന്‍ ചെയ്യുന്നതൊന്നും ജോലിയല്ല..നിന്റെ ഒടുക്കത്തെ ഈ ക്ഷീണം ഇനി എന്നാവോ ഒന്നു മാറുക..”
അയാള്‍ തിരിച്ചടിക്കും.
ഒരു രാത്രിയില്‍ അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
“ദൈവമേ..നീ എന്റെ കഷ്ടപ്പാടുകള്‍ കാണുന്നുവല്ലോ..ഞാനെന്നും ജോലിക്കുപോയി ഇങ്ങിനെ കഷ്ടപ്പെടുകയാണ്. എന്നാലെന്റെ ഭാര്യയോ സുഖമായി വീട്ടിലിരിക്കുകയും..എനിക്കു മടുത്തു..എനിക്കിനി അവളായാല്‍ മതി. ദയവു ചെയ്ത് എന്നെ അവളാക്കി മാറ്റണേ..അതു പോലെ തന്നെ അവളെ ഞാനും…എന്റെ കഷ്ടപ്പാട് അവളും ഒന്നു മനസ്സിലാക്കട്ടെ…!”
അത്ഭുതം..! ദൈവം അവിടെ പ്രത്യക്ഷപ്പെടുകമാത്രമല്ല അയാളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
“നാളെ രാവിലെ ഉണരുമ്പോള്‍ നിന്റെ ആവശ്യം നടന്നിരിക്കും!”
അങ്ങിനെ പിറ്റേ ദിവസം രാവിലെ അയാള്‍ ‘ഭാര്യ‘യായി ഉറക്കമുണര്‍ന്നു. അതിയായ സന്തോഷത്തോടെ അയാള്‍ ഭാര്യയുടെ റോളിലുള്ള തന്റെ ദിവസം ആരംഭിച്ചു. ഭര്‍ത്താവായ ഭാര്യയാകട്ടെ അതിരാവിലെ തന്നെ ജോലിക്കു പോവുകയും ചെയ്തു.
ആദ്യമായി കുട്ടികള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് കൊടുത്ത് അവരെ ഒരുക്കി. ഇളയ മകളെ സ്കൂളില്‍ കൊണ്ടു ചെന്നാക്കി. മകന് തനിയെ സ്കൂളില്‍ പോകുന്നതുകൊണ്ട് അവന്റെ കാര്യത്തില്‍ പ്രശ്നമില്ല. സ്കൂളില്‍ നിന്നും വരുന്ന വഴി ഇലക്ട്രിസിറ്റി ബില്ലടക്കുവാനുണ്ടായിരുന്നു. അതടച്ചു തീര്‍ന്നപ്പോഴേക്കും ഏതാണ്ടു പത്തു മണിയോടടുത്തു. പിന്നെ മാര്‍ക്കറ്റില്‍ പോയി മലക്കറി, മീന്‍ തുടങ്ങിയ സാധനങ്ങളും വാങ്ങി വീട്ടിലെത്തിയപ്പോള്‍ ഏതാണ്ടു പതിനൊന്നു മണിയായി.
വീടാകെ അലങ്കോലമായിക്കിടക്കുന്നു. രണ്ടു പിള്ളേരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇരുപതു പേരുടെ പണികള്‍ അവര്‍ കാണിച്ചു കൂട്ടും! വീട് എത്ര തൂത്തു വാരിയാലും അത് നിമിഷങ്ങള്‍ക്കകം സന്തതികള്‍ ഒരു വഴിക്കാക്കി മാറ്റും! അങ്ങിനെ കുക്കിംഗ്, ക്ലീനിംഗ് തുടങ്ങിയവയെല്ലാം തീര്‍ന്നപ്പോള്‍ ഏതാണ്ട് മൂന്നു മണിയാവാറായി. അയ്യോ..! തുണി കഴുകാന്‍ മറന്നുപോയി! തുണിയെല്ലാം വാരി വാഷിംഗ് മെഷീനിലിട്ടു തിരികെ വന്നപ്പോഴേക്കും മോളെ വിളിക്കാന്‍ പോകാന്‍ സമയമായി. ഉടനെ ഒരുങ്ങി സ്കൂളിലേക്കു പോയി. തിരിച്ചു വന്നപ്പോഴേക്കും മോനും സ്കൂളില്‍ നിന്നും എത്തിയിരുന്നു.
പിന്നെ പിള്ളാരെ കുളിപ്പിച്ച് ആഹാരം കൊടുക്കല്‍, വാഷിംഗ് മെഷീനില്‍ നിന്നും തുണിയെടുത്തു നിവര്ത്തിയിടല്, അയണിംഗ്, പിന്നെ പിള്ളാരുടെ ഹോം വര്‍ക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഏതാണ്ട് ഏഴു മണി ആയിക്കഴിഞ്ഞിരുന്നു. അങ്ങിനെ വൈകുന്നേരമായപ്പോള്‍ ഈ ജോലിയെല്ലാം ചെയ്ത് അയാളുടെ(അവളുടെ) നടുവൊടിയുകയും, അയാള്‍ ക്ഷീണിച്ചു പരവശനാവുകയും ചെയ്തിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു(ഭാര്യ) ജോലിയും കഴിഞ്ഞുവന്നു. പിന്നെ അയാള്‍ക്ക്(അവള്‍ക്ക്) ഭക്ഷണം കൊടുത്തു..പാത്രങ്ങളെല്ലാം കഴുകിയടുക്കി..അല്പ നേരം ഒരു സീരിയലിന്റെ കുറെ ഭാഗവും കണ്ടു തീര്‍ന്നു..അങ്ങിനെ ആ ദിവസം ഏതാണ്ടു തീര്‍ന്നു കഴിഞ്ഞിരുന്നു. ഉറങ്ങാന്‍ സമയമായി. സെക്സിന്റെ കാര്യത്തില്‍ അന്നു പഞ്ഞമൊന്നും ഉണ്ടായില്ല(അല്ലെങ്കില്‍ അയാള്‍(അവള്) അതുണ്ടാക്കിയില്ല!) ഭര്‍ത്താവ്, അതായത് നമ്മുടെ ഭാര്യ, ഉടന്‍ തന്നെ ഉറങ്ങുകയും ചെയ്തു. പക്ഷേ ഭാര്യയായി മാറിയ നമ്മുടെ ഭര്ത്താവിനെങ്ങിനെ ഉറക്കം വരും..? ആകെ തളര്‍ന്നുപോയ അയാള്‍ തന്റെ ഭാര്യയെ സമ്മതിച്ചുകൊടുക്കണമെന്നു തന്നെ വിചാരിച്ചു. രാവിലെ ജോലിക്കായി ഓഫീസിലേക്കുപോകുന്ന തനിക്ക് എന്തറിയണം..? വീട്ടില്‍ വരുമ്പോള്‍ അതുണ്ടാക്കിയില്ലേ, ഇതുണ്ടാക്കിയില്ലേ എന്നൊക്കെ ചോദിച്ച് ഭാര്യയെ വിഷമിപ്പിച്ചിട്ടുള്ളതോര്ത്ത് അയാള്‍ക്ക് സങ്കടം വന്നു. ഇനി തനിക്ക് താനായാല്‍ മതി.അതിരാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ തന്റെ തീരുമാനം മാറ്റുന്നതിനെപ്പറ്റി അയാള്‍ ചിന്തിച്ചു. എന്തായാലും ദൈവത്തെ വീണ്ടും വിളിക്കുക തന്നെ.
“ദൈവമേ..എന്റെ തെറ്റു പൊറുക്കണേ..എനിക്കു ഞാനായാല്‍ മതിയേ..” ദൈവത്തോടയാള് അപേക്ഷിച്ചു.
അത്ഭുതമെന്നു പറയട്ടെ..ദൈവം വീണ്ടും അവിടെ ആഗതനായി! ദൈവത്തിന്റെ ഈ നടപടികണ്ട് ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയം അയാള്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു!
“നിന്റെ ആഗ്രഹം പോലെയാകട്ടേ മകനേ..”ദൈവം പറഞ്ഞു. “പക്ഷേ നീയൊരു പത്തു മാസം വെയിറ്റു ചെയ്യേണ്ടി വരും..”
“അയ്യോ..അതെന്താണു ദൈവമേ അങ്ങിനെ പറയുന്നത്..? അതെനിക്കു പറ്റുമെന്നു തോന്നുന്നുണ്ടോ അങ്ങേക്ക്..? കഴിയുമെങ്കില്‍ അങ്ങ് ഈ പാനപാത്രം എന്നില്‍ നിന്നും എടുക്കേണമേ..” അയാള്‍ യേശുവിനെ കോപ്പി ചെയ്തു നോക്കി.
“പത്തു മാസം വെയിറ്റു ചെയ്യാന്‍ നിനക്കു കഴിയണം മകനേ..”
“അതെന്തിനാണു ദൈവമേ..? ഇപ്പോള്‍ത്തന്നെ എന്നെ നിനക്ക് പൂര്‍വ്വസ്ഥിതിയില്‍ ആക്കിക്കൂടെ?”
“ഇല്ല മകനെ..”
“കാരണം..?”
“ഇന്നലെ രാത്രി നീ നിന്റെ ഭാര്യയായ ഭര്‍ത്താവുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലേ..?”
“ഉവ്വ് ദൈവമേ..അതെന്താ അനുവദനീയമല്ലെന്നുണ്ടോ?”
“ഇല്ല മകനേ..അതനുവദനീയം തന്നെ..പക്ഷേ നീ ഇന്നലെ ഗര്‍ഭിണിയായി..അതിനാലാണ് പത്തു മാസം വെയിറ്റ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞത്..!”
ഇതും പറഞ്ഞ് ദൈവം അദ്ദേഹത്തിന്റെ വഴിക്കു പോയി. നമ്മുടെ ഭര്‍ത്താവാകട്ടെ ഒരു വഴിയിലുമായി!
A translated internet story
95 total views, 1 views today