സാമ്യം – ഭര്‍ത്താവുദ്യോഗം
കാലത്ത് പത്ര വാര്‍ത്തകള്‍ പല്ല് തേക്കാതെ തിന്നാന്‍ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകള്‍ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓര്‍മ്മയുടെ താളുകളില്‍ അയാള്‍ പരതി.
78 total views

പുതുതലമുറക്ക് വല്ലപ്പോഴെങ്കിലും പണ്ട് സ്ഥിരം കാഴ്ചയായിരുന്ന കുരങ്ങ്കളിയാണ് അയാളുടെ മനസ്സില്‍ തെളിഞ്ഞത്. യജമാനന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് പലവേഷവും കെട്ടുന്ന പാവം.
വിവാഹശേഷം തനിക്കും അതേ വേഷം തന്നെയാണല്ലോ എന്നചിന്തയില്‍ ആദ്യമായി അയാള്‍ തന്നെ തന്നെ വെറുത്തു…..
79 total views, 1 views today