ഭര്‍ത്താവിന്റെ മൃതദേഹം ഒരു വര്‍ഷം സൂക്ഷിച്ച ഭാര്യ !

157

1200

69 വയസ്സ് പ്രായം വരുന്ന ബെല്‍ജിയന്‍ അമ്മൂമ്മയാണ് ഇത് ചെയ്തത് .അവരുടെ 79 വയസുള്ള ഭര്‍ത്താവിന്‍റെ മൃതദേഹത്തി നടുത്താണ് കഴിഞ്ഞ ഒരു വര്‍ഷം അവര്‍ കിടന്നത്. ഭര്‍ത്താവിന്‍റെ മരണം അടുത്തുള്ളവരെ പോലും അറിയിക്കാന്‍ തക്ക മനസാന്നിധ്യം അവര്‍ക്ക് ഉണ്ടായിരുന്നില്ല അത്രയും വലിയ ഒരു ഷോക്ക് ആയിരുന്നു അവര്‍ക്ക്. കഴിഞ്ഞ നവംബറിലാണ് കഠിനമായ ആസ്മ മൂലം മാര്‍സെല്‍ എന്ന അവരുടെ ഭര്‍ത്താവ് മരണപ്പെടുന്നത് .

അതിനുശേഷം ജീര്‍ണ്ണിച്ച മൃതദേഹത്തിനു അടുത്താണ് അവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കിടന്ന് ഉറങ്ങിയത് അതും ഒരേ കിടക്കയില്‍ . അയല്‍പക്ക ക്കാര്‍ പോലും മൃതദേഹത്തിന്റെ ദുര്‍ഗന്ധം അറിഞ്ഞില്ല . കഴിഞ്ഞ ഒരു വര്‍ഷമായി വാടക കിട്ടുന്നില്ല എന്നാ വീട്ടുടമയുടെ  പരാതി അന്വേഷിക്കാന്‍ വന്ന ആധികാരികളാണ് ഈ അവസ്ഥ കണ്ടെത്തിയത് .

ഫോറന്‍സിക്ക് വിദഗ്ദ്ധന്റെ അഭിപ്രായ പ്രകാരം ജീര്‍ണിച്ച മൃതദേഹം മമ്മിഫായ് ആകാന്‍ ഏകദേശം ഒരാഴ്ച എങ്കിലും വേണം അത് മാത്രമല്ല നല്ല ചൂടുള്ള അന്തരീക്ഷവും ഇതിന് വേണം. ചീഞ്ഞളിഞ്ഞ ശവശരീരത്തില്‍ നിന്നുള്ള സ്രവം മുഴുവന്‍ കിടക്കയിലെ പഞ്ഞി വലിച്ചെടുത്തു അത് കൂടി കൊണ്ടാണ് ശവശരീരം ഈ അവസ്ഥയില്‍ എത്തിയത് എന്ന് അഭിപ്രായപ്പെട്ടു . പക്ഷെ മനുഷ്യ ശരീരം ചീയുംപോളുള്ള ദുര്‍ഗന്ധം എങ്ങനെ അയല്‍പക്ക ക്കാര്‍ അറിഞ്ഞില്ല എന്നത് അത്ഭുതപ്പെടുത്തി

Advertisements