ഇന്റര്‍നെറ്റ് വൈഫൈ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവോ? അതും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്? അങ്ങിനെ ചില നിരീക്ഷണങ്ങള്‍ ആദ്യമേ നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകുമെങ്കിലും വൈഫൈ ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ ദാരുണ മരണത്തിനു കാരണമായ വാര്‍ത്ത നിങ്ങള്‍ ആദ്യമായാകും വായിക്കുന്നത്. ന്യൂസിലാന്റില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്.
ന്യൂസിലാന്റില്‍ തന്റെ മകന്റെ ക്ലാസ് റൂമുകളില്‍ സ്ഥാപിച്ച വൈഫൈയാണ് ക്യാന്‍സറിന് കാരണമാക്കിയതെന്നാണ് ഈയടത്തു മരിച്ച 10 വയസ്സുകാരനായ ഇദന്‍ വെയിന്റെ പിതാവ് പറയുന്നത്. സംഭവം വിവാദമായതോടെ ക്ലാസ് മുറികളില്‍ വൈഫൈ വെയ്ക്കുന്നത് പുനപരിശോധിക്കാന്‍ വേണ്ടി രക്ഷാകര്‍ത്താക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍
തന്റെ മകന്‍ ഇദന്‍ വെയിന് മൂന്നുമാസം മുന്‍പ് ഐപോഡില്‍ വൈഫൈ നല്‍കിയതിന് ശേഷമാണ് ക്യാന്‍സര്‍ ബാധിച്ചതെന്നാണ് ഇദന്‍ വെയിന്റെ പിതാവ് ഡമന്‍ വെയിന്‍ പറയുന്നത്. തലയില്‍ ഉണ്ടായ അര്‍ബുദത്തിന്റെ മുഴകള്‍ക്ക് മൂന്ന് മാസം മാത്രമാണ് പ്രയമുണ്ടായിരുന്നതെന്നാണ് ഡോക്ടര്‍മാരും പറഞ്ഞതെന്നാണ് ഡമന്‍ വെയിന്‍ പറയുന്നത്. സംഭവം ന്യൂസിലാന്റ് വിദ്യഭ്യാസ വകുപ്പ് ഗൌരവമായി എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.