ഒരു യുദ്ധം ഉണ്ടാകുന്നതെങ്ങനെ…?

0
281

വിക്കിലീക്സ് :ഒരു സൈബര്‍ യുദ്ധത്തിന്റെ കഥ എന്ന പോസ്റ്റിന്റെ പരിഷ്ക്കരിച്ച പതിപ്പ്

ഈ യുദ്ധത്തില്‍ ലിഖിതനിയമങ്ങളില്ല,പോരാളികള്‍ക്ക് പ്രത്യേക പടച്ചട്ടകളില്ല,മൊബൈല്‍ ഫോണ്‍ വരെ ആയുധമാകാം ,ആബാലവൃദ്ധ ജനങ്ങളും ലോകത്തിന്റെ പല കോണുകളിലിരുന്നു എന്നാല്‍ ഒരിക്കല്‍ പോലും പരസ്പരം കാണാതെ യുദ്ധതന്ത്രങ്ങള്‍ മെനയുന്ന ന്യൂ ജെനറേഷന്‍ യുദ്ധം. വിവര സാങ്കേതിക വിപ്ലവത്തില്‍ സ്വന്തമായ ഒരു ട്രേഡ് നെയിം സൃഷ്ട്ടിച്ചെടുത്ത ജൂലിയന്‍ അസ്സാഞ്ചിന്റെ വിക്കിലീക്സിനു അടുത്ത തലമുറയോട് പറയാനുണ്ടാവുക ഒരു യുദ്ധത്തിന്റെ കഥയായിരിക്കും.-സൈബര്‍ യുദ്ധത്തിന്റെ കഥ.പ്രശസ്തനായ ഒരു ബ്ലോഗ്ഗര്‍ വിശേഷിപ്പിച്ചത്‌ പോലെ ഇത് “ഒന്നാം ലോകവിവരസാങ്കേതിക യുദ്ധമാണ് “( First world information war ) . ഭാവിയില്‍ ദിവസേന നമ്മള്‍ കാണാന്‍ പോകുന്ന മറ്റു യുധങ്ങലെക്കാള്‍ ഒരു പക്ഷെ അപകടം സൃഷ്ട്ട്ടിക്കുന്ന സൈബര്‍ യുദ്ധങ്ങളുടെ ഒരു ദൃഷ്ട്ടാന്തം മാത്രമാണ് വിക്കിലീക്സ് .

വിക്കിലീക്ക്സ് ഒരു ചരിത്രമാണ്.സ്വതന്ത്ര സംഭാഷണത്തിന്റെ പ്രതീകം,രാജാവ് നഗ്നനാണെന്നു പറഞ്ഞ കുട്ടിയുടെ അന്തരംഗമാണ് വിക്കിലീക്ക്സ് ,ഒപ്പം ഇന്ന് അടിച്ചമര്‍ത്തലിന്റെ വക്കിലേക്കു നീങ്ങുന്ന ഒരു കപ്പല്‍ കൂടിയാണ് വിക്കിലീക്സ്.ഒരു പക്ഷെ ആ കപ്പല്‍ മുങ്ങാം,അതുമല്ലെങ്കില്‍ പുനര്‍ജനിക്കാം,പുതിയ ഭാവത്തില്‍,പുതിയ രൂപത്തില്‍.ഏതൊരു യുദ്ധത്തിനെന്ന പോലെ തന്നെ സ്ഥാപകനായ അസ്സാഞ്ചിനെ പിടികൂടിയതും,വിക്കിലീക്സിനെ സാങ്കേതികമായും മരവിപ്പിച്ചതും യുദ്ധത്തിനു തുടക്കം കുറിച്ചു.ഒരു വശത്ത് വിക്കിക്കെതിരെ യുദ്ധത്തിനുള്ള പുറപ്പാട്,മറുവശത്ത് വിക്കിലീക്സിനു പിന്തുണ നല്‍കുന്നവരുടെ യുദ്ധ പ്രഖ്യാപനം.”War is On”എന്നതായിരുന്നു ആ സമയത്ത് പല ഹാക്കര്‍മാരുടെയും സ്റ്റാറ്റസ് മെസ്സേജ്..അമേരിക്കയുടെതെന്നു പറയപ്പെടുന്ന വിവിധങ്ങളായ സമ്മര്‍ദങ്ങള്‍ മൂലം വികി ലീക്സിന്റെ ഡൊമൈന്‍ നെയിം,വെബ്‌ ഹോസ്റ്റിംഗ് ,സാമ്പത്തിക ഇടപാടുകള്‍ വരെ EveryDNS,Amazon,Paypal,Swaissbank,Visa തുടങ്ങിയവ പിന്‍വലിച്ചു.അനേകം denial-of-service attacks ഇതിലൂടെ അവര്‍ നേരിടേണ്ടി വന്നതിനാല്‍ അവര്‍ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിതരായി എന്നായിരുന്നു വിശദീകരണം,നിമിഷങ്ങള്‍ക്കകം ‘അനോണിമസ് ‘ എന്ന കുടക്കീഴില്‍ ഓപ്പറേഷന്‍ പേ ബാക്ക് എന്ന ഒരു സംഘടന കളത്തിലേക്ക്‌ വരുകയായിരുന്നു.അവര്‍ സംഘടനയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.”We are an anonymous, decentralized movement which fights against censorship and copywrong.”.സ്വാതന്ത്ര്യത്തോടെ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ ലോകം സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല എന്ന വാദഗതിക്കാരാണ് ഇവര്‍.വിക്കിലീക്സിനെ പൂര്‍ണമായും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തില്‍ മറുഭാഗം നടത്തിയ അക്ക്രമത്തെ ചെറുത്തത് 1,300 -ഓളം സന്നദ്ധ മിറര്‍ സെര്‍വറുകള്‍ ഉപയോഗിച്ച് കൊണ്ട് ,ഒരിക്കലും വിക്കി ലീക്സിനെ നെറ്റില്‍ നിന്നും പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയില്ല എന്ന പ്രഖ്യാപനതോടെയാണ്.ചെറുത്തുനില്‍പ്പിനു ശേഷം സൈറ്റിന് എതിരെ ആര് പ്രവര്‍ത്തിച്ചാലും അവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവെപ്പിച്ച paypal ,Swiss PostFinance ,visa ,mastercard എന്നിവയുടെ സൈറ്റുകള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തകര്‍ക്കുകയുണ്ടായി.അമേരിക്കന്‍ സെനറ്റര്‍ ജോ ലീബര്‍മാന്‍, സാറാ പാളിന്‍, വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാന്‍ജിനെതിരേ ഹാജരാവുന്ന അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സൈറ്റുകള്‍ അക്രമത്തിനിരയായി.അക്രമങ്ങള്‍ ലൈവ് ആയി കണ്ടവര്‍ക്ക് ഇപ്പോഴും ത്രില്‍ വിട്ടിട്ടില്ല,കാരണം ചില സൈറ്റുകള്‍ തുറന്നു വെച്ചപടി ഒന്നു റീഫ്രഷ്‌ ചെയ്യുന്ന താമസത്തില്‍ ഹാക്ക് ചെയ്യപ്പെടുന്ന കാഴ്ചയാണ് പലരും കണ്ടത്.ഏകദേശം മൂവായിരത്തോളം കമ്പ്യൂട്ടര്‍കള്‍ ഉപയോഗിച്ച് DDOS (Distributed Denial-Of-Service) അറ്റാക്കുകളിലൂടെയാണ് ഹാക്ക് ചെയ്തത്.തുടര്‍ന്ന് സാധാരണക്കാര്‍ക്കും ഈ അക്ക്രമത്തില്‍ പങ്കു ചേരുന്നതിനായി,പ്രത്യേക തരം സോഫ്റ്റ്‌വെയര്‍ നല്‍കുകയും അമേരിക്കയില്‍ നിന്നും മാത്രമായി പല പ്രായക്കാരായ 9,000 ഓളം ആളുകള്‍ ഇതുപയോഗിച്ച് യജ്ഞത്തില്‍ ഭാഗഭാഗാക്കായി. ഇതിനിടക്ക്‌ മറുഭാഗത്തെ പോരാട്ടം ഇവരുമായി ബന്ധപ്പെട്ട പല സൈറ്റുകളും ഡൌണ്‍ആക്കുകയും ചെയ്തിരുന്നു.ആമസോണ്‍ മുതലായ വന്‍ വടവൃക്ഷങ്ങള്‍ തകരില്ല എന്ന വിചാരം വ്യര്‍ഥമാണെന്ന് കൂടുതല്‍ പഠനങ്ങളില്‍ നിന്നും തെളിയുകയാണ്.ട്വിറ്റെര്‍ ,ഫേസ് ബുക്ക് മുതലായ കൂറ്റന്‍ കൂട്ടായ്മകളില്‍ നിന്നും ഓപ്പറേഷന്‍ പേബാക്കിനെ നീക്കിയതിനാല്‍ അവരും യൂ കെയിലെ ഉന്നത നെറ്റ്വര്‍ക്കുകകളും കരുതിയിരിക്കാനാണ് ഉന്നത നിര്‍ദേശം.പോരാട്ടം കൂടുതല്‍ ജനകീയമാക്കാന്‍ ‘ഓപ്പറേഷന്‍ പേപ്പര്‍ സ്റ്റോം’ എന്ന മുന്നേറ്റത്തിലൂടെ പോസ്റ്ററുകളും,ഫ്ലയര്‍കളും ഉപയോഗിച്ചു സൈബര്‍ അതിര്‍ത്തിയും കടക്കുകയാണ് ഈ പോരാളികള്‍.

ഒരു ലാപ് ടോപ്‌ കൊണ്ട് കൂടി വന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന് ,സര്‍വതും നശിപ്പിക്കാം എന്ന ഉത്തരമായിരിക്കും ഇനി നല്‍കാന്‍ കഴിയുക.പ്രധാനപ്പെട്ട വാണിജ്യ-പ്രതിരോധ നെറ്റ്വര്‍ക്കുകളുടെ നാശം ,ലോകത്തിനു ഇന്നത്തെ അവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും,ഒപ്പം ഇതില്‍ പങ്കെടുക്കുന്നവരെ ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതും നിയമങ്ങള്‍ ഇവര്‍ക്ക് മുന്‍പില്‍ നിഷ്ഫലമായി യാതൊന്നും ഇവര്‍ക്ക് ഭീഷണിയാകാത്തതും ഇത് ജനകീയമാക്കാനും കാരണമാവും, ഒരു പക്ഷെ നിയന്ത്രണാതീതമായി യാതൊരു പടയൊരുക്കങ്ങളും ആവശ്യമില്ലാത്ത നിമിഷങ്ങള്‍ കൊണ്ട് ഒരു യുദ്ധമായി രാജ്യങ്ങള്‍ തമ്മില്‍ ഉപയോഗിക്കുന്ന ഒരു ഉപാധിയായി ഇത് മാറിയേക്കും.മുന്നും പിന്നും നോക്കാതെ പ്രതിക്കാരാഗ്നിയില്‍ മുന്‍പിലുള്ള എന്തിനെയും നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തു തരിപ്പണമാക്കുന്ന ഒരു സൈബര്‍ പോരാട്ടകാലം ഒട്ടും വിദൂരമല്ല.