ഓസ്ട്രേലിയയിലും ആമസോണിലും കാട്ടുതീയിൽ പെട്ട മൃഗങ്ങളോടുള്ള ഐക്യദാർഡ്യം പോലും തൃശൂരെ വനം വകുപ്പ് ജീവനക്കാർക്ക് കിട്ടാതെ പോയോ

83

ബാദുഷ

ഓസ്ട്രേലിയയിലും ആമസോണിലും കാട്ടുതീയിൽ പെട്ട മൃഗങ്ങളോടുള്ള ഐക്യദാർഡ്യം പോലും തൃശൂരെ വനം വകുപ്പ് ജീവനക്കാർക്ക് കിട്ടാതെ പോയോ

കാട്ടുതീ മരണങ്ങൾ, അനാസ്ഥയുടെ രക്തസാക്ഷികൾ.

തൃശ്ശൂരിർ ജില്ലയിലെ ദേശമംഗലത്തിനടുത്ത പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ പ്രതിരോധത്തിൽ ഏർപ്പെട്ട മൂന്നുപേർ മരണപ്പെട്ട വാർത്ത ഞൊട്ടലുളവാക്കുന്നതാണ്. സത്യത്തിൽ ഈ മൂന്നു പേർ വനം വകുപ്പിന്റെ അനാസ്ഥയുടെ രക്തസാക്ഷികളാണ്.ഇവരുടെത് അപകടമരണമെന്നതിനെക്കാൾ കൊലപാതകമാണ്. തീയെ പ്രതിരോധിക്കാനുള്ള യാതൊരു ഉപകരണവും ഇവർക്ക് നൽകിയിരുന്നില്ല. Image result for THRISSUR FOREST FIRE THREE FEADഇത്തവണ തീ പ്രതിരോധത്തിന്ന് കഴിഞ്ഞ കാലത്തെക്കാൾ കുറഞ്ഞ തുകയാണ് നൽകിയത്. ലോകം മുഴുവൻ ആധുനിക സാങ്കേതിവിദ്യയും പുത്തൻ തീ പ്രതിരോധമുറകളും ഉപയോഗിക്കുമ്പോൾ പ്രാകൃതമായ രീതികളാണ് കേരളവനം വകുപ്പിന്നുള്ളത്.

ഫയർ എഞ്ചിനുകൾ അവർക്കന്യമാണ്. ഓക്സിജൻ മാസ്ക്കുകൾ, വെള്ളക്കുപ്പികൾ, ഷീൽഡുകൾ, പൊള്ളലേൽക്കാത്ത വസ്ത്രങ്ങൾ തുടങ്ങിയവയൊന്നും ഇവർക്കു ലഭ്യമാകുന്നില്ല. . കാലാവസ്ഥാമാറ്റം മൂലം ചൂടു കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വരണ്ടുണങ്ങിയ കാടുകൾ വെടിമരുന്ന് പെട്ടി പോലെ അപകടകരമാണ്.ആഡംബരക്കാറുകൾ വാങ്ങാൻ പണമുള്ള വനംവകുപ്പിന്ന് തീ പ്രതിരോധത്തിന്ന് പണമില്ലാ! പശ്ചിമഘട്ട വനങ്ങൾ കേരളത്തിന്റെ ജലസുരക്ഷയുടെ മാത്രമല്ല, നിലനിൽപ്പിന്റെ തന്നെ ആണിക്കല്ലാണെന്ന് അവർ അറിയുന്നില്ല.

പ്രളയത്തിന്നും മണ്ണിടിച്ചിലിന്നും വരൾച്ചക്കം കാരണം പശ്ചിമഘട്ട വനങ്ങൾ കത്തിച്ചാമ്പലാവുന്നതാണെന്ന് സംസ്ഥാന സർക്കാരോ രാഷ്ട്രീയ കക്ഷികളോ പൊതു സമൂഹമോ അറിയുന്നില്ല. കേരള വനം വകുപ്പ് വിചാരണ ചെയ്യപ്പെടണം. ദേശമംഗലത്തേത് അപകടമല്ല,കൊലപാതകമാണ്. വനം മന്ത്രിയും ഉന്നത വനം ഉദ്യോഗസ്ഥരും ഇതിനുത്തരവാദികളാണ്. കേരളത്തിലെ പരിസ്ഥിതി ഗ്രൂപ്പകളുടെ കൂട്ടായ്മയായ ഫയർ ഫ്രീ ഫോറസ്റ്റ് ഒരു മാസം മുൻപേ ഉത്തരവാദപ്പെട്ട വരെ കണ്ട് ഇത്തരം ദുരന്തങ്ങൾ മുന്നറിയിപ്പു നൽകിയതാണ്.

Advertisements