Connect with us

history

അതിന് ശ്രീലങ്ക വലിയ വിലകൊടുക്കേണ്ടി വന്നു, കൊടുത്തു കൊണ്ടിരിക്കുന്നു

ഫെബ്രുവരി നാല്, ശ്രീലങ്കൻ സ്വാതന്ത്ര്യ ദിനമാണ്. 1948ൽ ഇതെ ദിവസമാണ് ബ്രിട്ടീഷുകാർ ശ്രീലങ്ക വിട്ടത്.ഇന്ത്യയിൽ എത്തിയ പോർച്ചുഗീസുകാരാണ്

 51 total views

Published

on

Wilfred Raj David
ശ്രീലങ്കയുടെ രാഷ്ട്രപിതാവും ആദ്യ പ്രധാനമന്ത്രിയുമായ ഡോൺ സ്റ്റീഫൻ സേനാനായകെയും ഭാര്യ മോളി ധുണുവാലെയും: വിവാഹദിനത്തിലെ ചിത്രം.
ഫെബ്രുവരി നാല്, ശ്രീലങ്കൻ സ്വാതന്ത്ര്യ ദിനമാണ്. 1948ൽ ഇതെ ദിവസമാണ് ബ്രിട്ടീഷുകാർ ശ്രീലങ്ക വിട്ടത്.ഇന്ത്യയിൽ എത്തിയ പോർച്ചുഗീസുകാരാണ് ആദ്യം ശ്രീലങ്കയിൽ അധിപത്യം ഉറപ്പിച്ച യൂറോപ്യന്മാർ. അവരെ പുറത്താക്കാൻ വേണ്ടി, പ്രാദേശിക ഭരണാധികാരികൾ പിന്നീട് വന്ന ഡച്ചുകാരെ പിന്തുണച്ചു. ഡച്ചുകാരും തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ അത് തടയാൻ നാടുവാഴികൾ ഫ്രഞ്ചുകാരെ പിന്തുണച്ചു. തുടർന്ന് ഫ്രഞ്ചുകാർ ഒരു ശല്യമായി മാറിയപ്പോൾ ഇവർ ഇംഗ്ലീഷുകാരെ പിന്തുണച്ചു. വാട്ടർലൂ യുദ്ധം കഴിഞ്ഞതൊടെ ഇംഗ്ലീഷുകാർക്ക് എതിരാളികൾ ഇല്ലാതെയായി. അവർ ക്രമേണ നാട്ടുരാജാക്കന്മാരെ ഒതുക്കി ഭരണം പിടിച്ചു. ഇതാണ് യൂറോപ്യന്മാർ സിലോൺ എന്ന് വിളിച്ച ശ്രീലങ്കയുടെ കൊളോണിയൽ ചരിത്രത്തിൻ്റെ ചുരുക്കം.
സേനാനായകെയുടെ ആദ്യകാലം
1883 ഒക്ടോബർ 21ന് ബൊടാല എന്ന സ്ഥലത്താണ് സേനാനായകെ ജനിച്ചത്. യാഥാസ്ഥിതിക ബുദ്ധമതക്കാരായിരുന്നു കുടുംബം. പാലിയും സംസ്കൃതവും കലർന്ന സിംഹളീസ് പേരുകൾ വെള്ളക്കാർക്ക് പറയാൻ പ്രയാസമായിരുന്നതിനാൽ പേരിൻ്റെ ആദ്യ ഭാഗം ബ്രിട്ടീഷ് പേരുകൾ ഉപയോഗിക്കുന്ന പതിവ് ശ്രീലങ്കക്കാർക്ക് ഉണ്ടായിരുന്നു. ഇപ്പോഴും ഈ രീതി ഉണ്ട്. അങ്ങനെയാണ് ഡോൺ, സ്റ്റീഫൻ എന്നീ പേരുകൾ സേനാനായകെയ്ക്ക് കിട്ടിയത്. പിതാവിന് ഗ്രാഫൈറ്റ് ഖനിയും ധാരാളം തോട്ടങ്ങളും, ചാരായ ലൈസൻസും ഉണ്ടായിരുന്നു.
കൊളെജിൽ പഠിക്കുമ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരൻ ആകാനായിരുന്നു സേനാനായകെയ്ക്ക് താത്പര്യം. എന്നാൽ പഠനം കഴിഞ്ഞ് അദ്ദേഹം സർക്കാർ ജോലി സ്വീകരിച്ചു. ഏറെ താമസിയാതെ ആ ജോലി വിട്ട് കുടുംബ ബിസിനസ്സിൽ സഹായിയായി.
രാഷ്ട്രീയത്തിലേക്ക്
ഡോണിൻ്റെ ജ്യേഷ്ഠന്മാരായിരുന്നു ഡോൺ ചാൾസും ഫ്രഡറിക് റിച്ചാർഡും. ഒന്നാം ലോക മഹായുദ്ധകാലത്ത് ഇവർ മൂന്നു പേരും രാഷ്ട്രീയത്തിൽ സജീവമായി. പ്രാദേശിക രാഷ്ട്രീയ കൂട്ടായ്മകളിലൂടെയായിരുന്നു അരങ്ങേറ്റം.1915ൽ ബ്രിട്ടീഷുകാർക്കെതിരെ ബുദ്ധ സന്ന്യാസിമാർ കലാപമുയർത്തി. Temperance movement എന്നാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്കൻ ദേശീയ പ്രസ്ഥാനത്തിന്റെ ആരംഭമായിരുന്നു ഇത്. സേനാനായകെ സഹോദരന്മാർ ഇതിൽ പങ്കെടുത്തതിൻ്റെ പേരിൽ തടവിലായി. ഒന്നര മാസത്തിനു ശേഷം ഇവർ മോചിതരായി.
തടവിൽ നിന്ന് പുറത്തു വന്ന ഡോൺ സഹോദരന്മാർ ലങ്കാ മഹാജന സഭയുടെ സജീവ പ്രവർത്തകരായി. ഏറെ താമസിയാതെ ഡോൺ സ്റ്റീഫൻ്റെ മൂത്ത ജ്യേഷ്ഠൻ ഡോൺ റിച്ചാർഡ് ആ പാർട്ടിയുടെ അദ്ധ്യക്ഷനായി. 1924ൽ നടന്ന സിലോൺ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് മത്സരിച്ച ഡോൺ സ്റ്റീഫൻ എതിരില്ലാതെ വിജയിച്ചു. വിദ്യാഭ്യാസം, കൃഷി എന്നീ വിഷയങ്ങളിൽ സ്റ്റീഫൻ നടത്തിയ പ്രസംഗങ്ങൾ അദ്ദേഹത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ശബ്ദമാക്കി. 1925ൽ റിച്ചാർഡ് മരണമടഞ്ഞപ്പോൾ ഡോൺ സ്റ്റീഫൻ മഹാജന സഭയുടെ അദ്ധ്യക്ഷനായി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ ശ്രീലങ്കയെയും സ്വാധീനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാതൃകയിൽ 1919ൽ തന്നെ സിലോൺ നാഷണൽ കോൺഗ്രസ് (CNC) രൂപം കൊണ്ടിരുന്നു. തമിഴ് യുവാക്കൾ ചേർന്ന് ജാഫ്ന യൂത്ത് കോൺഗ്രസ് എന്ന സംഘടനയും രൂപീകരിച്ചു. ഇവരുടെ ക്ഷണപ്രകാരം 1927ൽ മഹാത്മാ ഗാന്ധി ശ്രീലങ്ക സന്ദർശിച്ചത് ആ രാജ്യത്തെ ദേശീയ പ്രസ്ഥാനത്തിന് പുതിയ ഉണർവ് നൽകി. അങ്ങനെ, കൂടുതൽ വിശാലമായ ദേശീയ പ്രസ്ഥാനം എന്ന ലക്ഷ്യത്തോടെ സേനാനായകെയും കൂട്ടരും CNCയിൽ ചേർന്നു.
കൂടുതൽ അധികാരങ്ങൾ സിലോണിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് കൈമാറിക്കൊണ്ട് 1931ൽ സിലോൺ സ്റ്റേറ്റ് കൗൺസിൽ രൂപീകരിക്കപ്പെട്ടു. CNCയുടെ ബാനറിൽ ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോൺ സ്റ്റീഫൻ സേനാനായകെ ആ മന്ത്രിസഭയിൽ അംഗവുമായി. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ നടപടികളിലൂടെ അദ്ദേഹം ശ്രീലങ്കൻ കാർഷിക രംഗത്ത് ആധുനിക സമ്പ്രദായങ്ങൾ പരിചയപ്പെടുത്തി.
ഈ കാലഘട്ടത്തിൽ ബ്രിട്ടീഷുകാരനായ ഗവർണറുമായി നിരന്തരം ആശയ സംഘട്ടനം നടത്തിയതിലൂടെ ദേശീയവാദികളായ യുവാക്കളുടെ ഹീറോ ആയി സേനാനായകെ മാറി.
രണ്ടാം ലോക മഹായുദ്ധം
രണ്ടാം ലോക മഹായുദ്ധകാലത്ത് ശ്രീലങ്കൻ ദേശീയവാദികൾ ബ്രിട്ടീഷുകാരെ തുണച്ചു. ഫാസിസവും നാസിസവും മനുഷ്യരാശിയ്ക്ക് ഭീഷണി ആണെന്ന വിലയിരുത്തൽ ആയിരുന്നു കാരണം. ഇക്കാലത്ത് പ്രതിരോധത്തിൻ്റെ ചുമതല കൂടെ വഹിച്ച സേനാനായകെ ഒരിക്കൽകൂടെ കഴിവ് തെളിയിച്ചു.
പിൽക്കാലത്ത് കെയ്ംബ്രിജ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആയി മാറിയ പ്രശസ്ത രാഷ്ട്രമീമാംസാ വിദഗ്ധൻ സർ ഐവർ ജന്നിങ്സുമൊത്ത് പ്രവർത്തിക്കാൻ സേനാനായകെയ്ക്ക് ഇക്കാലത്ത് അവസരം ലഭിച്ചു. ശ്രീലങ്കൻ സ്വാതന്ത്ര്യ മുന്നേറ്റത്തിലും ഭരണഘടനാ പരിഷ്കരണത്തിനും ഐവർ ജന്നിങ്സ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും.
1943 ആയപ്പോഴേക്കും സിലോൺ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും മന്ത്രിസഭാ കൗൺസിൽ ഉപാധ്യക്ഷനായി സേനാനായകെ ഉയർന്നു. ഇപ്പോഴും അദ്ദേഹം വെള്ളക്കാരനായ ഗവർണറുടെ കണ്ണിലെ കരടായി തുടർന്നു.സിലോണിൽ തുടർന്നും ഭരണഘടനാ പരിഷ്കരണം ഉണ്ടാകുമെന്ന് പ്രഖ്യാപനം ഉണ്ടായി. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ പേരിൽ CNCയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. തുടർന്ന് സേനാനായകെയും അനുയായികളും CNCയിൽ നിന്ന് രാജിവച്ചു. പിന്നീട് അദ്ദേഹം മന്തിസഭയിൽ നിന്നും രാജിവച്ചു. യുണൈറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു.
ഭരണഘടനാ പരിഷ്കാരങ്ങൾ സംബന്ധിച്ച ചർച്ചയിൽ പുത്രികാ രാജ്യ പദവി (dominion status) ആണ് UNP ആവശ്യപ്പെട്ടത്. ഐവർ ജന്നിങ്സിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു, ഇത്. ഇന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനമാണ്. ഇന്ത്യയിൽ ഉള്ളതുപോലെ പൂർണ അധികാരങ്ങളുള്ള തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ. പ്രസിഡന്റിൻ്റെ സ്ഥാനത്ത് ബ്രിട്ടീഷ് രാജാവ് (അല്ലെങ്കിൽ രാജ്ഞി) നാമനിർദ്ദേശം ചെയ്യുന്ന ഗവർണർ ജനറൽ. ഇതാണ് പുത്രികാ രാജ്യം.
1944 -47 കാലത്ത് ലണ്ടനിൽ നടന്ന ഭരണഘടനാ പരിഷ്കാര ചർച്ചകളിൽ സേനാനായകെ സിലോണിൻ്റെ ശബ്ദമായി. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതും ശ്രീലങ്കൻ ദേശീയവാദികളെ ആവേശഭരിതരാക്കി. അങ്ങനെ, സേനാനായകെയുടെ നിർദ്ദേശങ്ങൾ ഭൂരിപക്ഷവും ഉൾക്കൊള്ളുന്ന, സോൾബറി (Soulburry) കമ്മീഷൻ തയ്യാറാക്കിയ പുതിയ ഭരണഘടന സിലോൺ സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ചു. വെറും മൂന്നു വോട്ടുകളാണ് ഇതിനെതിരെ ലഭിച്ചത്.
1947ൽ നടന്ന ആദ്യ സിലോൺ പാർലമെന്റ് തെരഞ്ഞെടുപ്പിൽ UNP ഏറ്റവും വലിയ ഒറ്റകക്ഷിയായി. മറ്റു ചില കക്ഷികളുടെ കൂടെ പിന്തുണയോടെ ഡോൺ സ്റ്റീഫൻ സേനാനായകെ സിലോണിൻ്റെ ആദ്യ പ്രധാനമന്ത്രിയായി. 1947നവംബർ പതിനൊന്നിന് അദ്ദേഹം ഗവർണറുമായി ഒപ്പുവച്ച കരാർ പ്രകാരം ബ്രിട്ടീഷുകാർ മരതക ദ്വീപിൽ നിന്ന് പിന്മാറാമെന്ന് സമ്മതിച്ചു. ഇതനുസരിച്ച് ബ്രിട്ടൻ 1948 ഫെബ്രുവരി നാലിന് ദ്വീപിൽ നിന്ന് പൂർണമായും പിന്മാറി.
പ്രധാനമന്ത്രി എന്ന നിലയിൽ സേനാനായകെ ശ്രീലങ്കയെ ശക്തിപ്പെടുത്തുന്ന നിലപാടുകൾ എടുത്തു. എന്നാൽ, അദ്ദേഹത്തിന്റെ പൗരത്വ നിയമം തമിഴ് വംശജരോട് വിവേചനം പുലർത്തുന്നതായിരുന്നു. പിന്നീട് ശ്രീലങ്കയുടെ ഹൃദയത്തിലെ മുറിവായി മാറിയ തമിഴ് പ്രശ്നത്തിൻ്റെ വിത്ത് പാകിയത് സേനാനായകെ ആയിരുന്നു.ചേരിചേരാ പ്രസ്ഥാനത്തിലെ അംഗമായിരുന്നപ്പോഴും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ചേരിയോട് ചായ്വ് പുലർത്തി. എന്നാൽ ഇന്ത്യയുമായി നല്ല ബന്ധങ്ങൾ നിലനിർത്താൻ ശ്രമിച്ചു.എന്നാൽ സേനാനായകെയുടെ പാർട്ടിയായ UNPയിൽ ഇക്കാലത്ത് ആഭ്യന്തര കലഹം രൂക്ഷമായി. പാർട്ടിയിലെ രണ്ടാമനായ സോളമൺ ബന്ദാരനായകെ 1951ൽ ശ്രീലങ്കൻ ഫ്രീഡം പാർട്ടി (SLFP) രൂപീകരിച്ചു.
1952 മാർച്ച് 21ന് പ്രധാനമന്ത്രി സേനാനായകെ, സാധാരണപോലെ പ്രഭാത ഭക്ഷണം കഴിഞ്ഞിട്ട് കുതിര സവാരിക്ക് പോയി. എന്നാൽ അദ്ദേഹം സഞ്ചരിച്ച ‘ചിത്ര’ എന്ന പെൺകുതിര പെട്ടെന്ന് വിരണ്ടോടി. പ്രധാനമന്ത്രിയെയും കൊണ്ട് ഒരു കിലോമീറ്റർ ദൂരം അത് കുതിച്ചു. നിയന്ത്രണം വിട്ട  കുതിരപ്പുറത്ത് നിന്ന് സേനാനായകെ ഉരുണ്ട് താഴെ വീണു. ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അടുത്ത ദിവസം പുലർച്ചെ മരണമടഞ്ഞു. 1972 മെയ് മാസത്തിൽ ശ്രീലങ്ക പുത്രികാ രാജ്യ പദവി ഉപേക്ഷിച്ച് ഒരു റിപബ്ലിക് ആയി മാറി. 1978ൽ ഇവിടെ ഫ്രഞ്ച് മാതൃകയിലുള്ള അർദ്ധ പ്രസിഡൻഷ്യൽ സമ്പ്രദായം (semi – presidential system) സ്വീകരിച്ചു.
സമാനാനപരമായ പരിഹാരം എന്ന ആശയത്തിൻ്റെ വക്താവായിരുന്നു സേനാനായകെ. രാഷ്ട്രീയത്തിൽ അദ്ദേഹം പ്രായോഗിക വാദി ആയിരുന്നു. പ്രക്ഷോഭങ്ങളെക്കാൾ ഭരണഘടനാപരമായ പരിഷ്കാരങ്ങളും അതിന് സഹായകമായ വിധത്തിൽ പൊതുജനാഭിപ്രായ രൂപീകരണവുമായിരുന്നു അദ്ദേഹത്തിന്റെയും മറ്റു ദേശീയവാദികളുടെയും രീതി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ചാലക ശക്തിയായ അഹിംസ തന്നെയായിരുന്നു ശ്രീലങ്കൻ ജനകീയ മുന്നേറ്റത്തിൻ്റെയും മുഖമുദ്ര. എന്നാൽ, ഒരു വിഭാഗം ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ സേനാനായകെയ്ക്ക് കഴിഞ്ഞില്ല. അതിന് ശ്രീലങ്ക വലിയ വിലകൊടുക്കേണ്ടി വന്നു: കൊടുത്തു കൊണ്ടിരിക്കുന്നു

 52 total views,  1 views today

Advertisement
cinema14 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement