ചെറുകിട സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു, അടുത്ത ദുരന്തം സമീപത്തോ ?

305

Rafeeque Mohamed

ഭയം, സംശയം, അവിശ്വാസം.

നമ്മുടെ പാരമ്പര്യ മൂല്യങ്ങളിൽ നിന്നും എത്രയോ അകലെ ഭാരതത്തിലെ പുതിയ ജനാധിപത്യ കോമഡി സർക്കസ് എത്തി നിൽക്കുന്നത് ഇവിടെയാണ്. സ്വന്തം പൗരന്മാരിൽ ഈ വികാരങ്ങളുടെ വിത്ത് വിതച്ചു അഭ്യൂഹങ്ങളും സംശയങ്ങളും അവിശ്വാസവും ഇരുൾ പരത്തുന്ന ഒരു ജനതയെ വളർത്തിക്കൊണ്ട് വരുന്നു.

2000 നോട്ടുകൾ നിരോധിക്കുമെന്ന കിംവദന്തികളും പ്രചാരണങ്ങളും നിറഞ്ഞ വാട്സാപ്പ് സ്റ്റഡി ക്‌ളാസ്സുകൾ വന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മറ്റൊരു നോട്ട് നിരോധനത്തിന് സാധ്യതയുണ്ടെന്ന സംശയത്തിൽ ചെറുകിട സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു. ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ സ്വീകരിക്കരുതെന്ന് പല ചെറുകിട സ്ഥാപനങ്ങളും സംഘടനകളും തങ്ങളുടെ കാഷ്യർമാരെ ഉപദേശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. രണ്ടായിരം രൂപ നോട്ടുകളുടെ ക്യാഷ് ബാലൻസ് ബാങ്കുകളിൽ നിക്ഷേപിക്കണമെന്നും അവർ അക്കൗണ്ടന്റുമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഈ ദുരന്ത സാധ്യതയെക്കുറിച്ച് വൻകിട സ്ഥാപനങ്ങളും മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളിലൊന്നായ VRL ലോജിസ്റ്റിക്സ്ന്റെ ഇന്റെർണൽ സർക്കുലർ ആണ് താഴെ. ഉപഭോക്താക്കളിൽ നിന്ന് 2000 രൂപ കറൻസി നോട്ടുകൾ സ്വീകരിക്കരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നു. ക്യാഷ് ബാലൻസിൽ 2000 രൂപ കറൻസി നോട്ടുകളുണ്ടെങ്കിൽ അതേ നോട്ടുകൾ ഉടൻ തന്നെ ബാങ്കിലേക്ക് നിക്ഷേപിക്കണമെന്നും കമ്പനി സർക്കുലറിലൂടെ ജീവനക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം