ഓസ്കർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിൽ സ്മിത്തിനെ പത്തുവർഷത്തേയ്ക്കു വിലക്കി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
190 VIEWS

ഓസ്കർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിൽ സ്മിത്തിനെ പത്തുവര്ഷത്തേയ്ക്കു വിലക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയിൽ നടത്തിയ കയ്യാങ്കളിക്കാണ് വിൽ സ്മിത്ത് വിലക്കപ്പെട്ടത്. തന്റെ ഭാര്യ ജെയ്‌ഡയെ തലമുടിയുടെ കാര്യം പറഞ്ഞു അധിക്ഷേപിച്ച അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച വിൽ സ്മിത്തിന്റെ പ്രവർത്തി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി കൈകൊണ്ടിരുന്നെങ്കിലും സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു.

സ്മിത്ത് ഏറ്റവും നല്ല നടനുള്ള ഓസ്കർ അവാർഡ് സ്വീകരിക്കുന്ന വേദിയിൽ വച്ചായിരുന്നു കിസ് റോക്കിനെ തല്ലിയത്. എന്തായാലും സ്മിത്തിന്റെ ആ പ്രവർത്തിക്കു അനേകലക്ഷം പേർ പിന്തുണ അറിയിച്ചിരുന്നു എങ്കിലും ഓസ്കർ ചടങ്ങുകളുടെ നിറംകെട്ടുപോകാൻ അത് കാരണമായി. ഏപ്രില്‍ എട്ട് മുതലാണ് സ്മിത്തിനെതരായ അച്ചക്കട നടപടി പ്രാബല്യത്തില്‍ വരിക. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവർ ഉൾപ്പെട്ട ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈകൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST