ഓസ്കർ വേദിയിൽ തന്റെ ഭർത്താവ് വിൽ സ്മിത്ത് പരിധി ലംഘിച്ചു പെരുമാറിയെന്ന് ജെയ്‌ഡ സ്മിത്ത്. ജെയ്‌ഡയുടെ തലമുടിയെ കുറിച്ചുള്ള ക്രിസ് റോക്കിന്റെ പരാമർശമാണ് വിൽ സ്മിത്തിന്റെ ചൊടിപ്പിച്ചതും തുടർന്ന് കയ്യാങ്കളിയിൽ കലാശിച്ചതും. വേദിയിലേക്ക് നടന്നു ചെന്ന് വില്‍ സ്മിത്ത് ക്രിസിന്റെ മുഖത്തു അടിക്കുകയായിരുന്നു. ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.
വില്‍ സ്മിത്തിന്റെ പ്രവര്‍ത്തി പരിധിലംഘിച്ചുവെന്ന് ജെയ്‌ഡ പറഞ്ഞതായി യു.എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. വിൽ സ്മിത്ത് അങ്ങനെ ചെയ്തിരുന്നില്ല എങ്കിൽ എന്ന് ജെയ്‌ഡ ആഗ്രഹിക്കുന്നതായും സംരക്ഷണം വേണ്ട സ്ത്രീയല്ല, ജെയ്‌ഡ ശക്തയാണെന്നും ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ പറഞ്ഞതായും നടിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.