ഈ സമൂഹത്തിന് ഒരവസരം നല്‍കുമോ?

0
275

Ravi Chandran C

ഈ സമൂഹത്തിന് ഒരവസരം നല്‍കുമോ?
(Will You Give This Society A Chance?)

Ravi Chandran C
Ravi Chandran C

(1) കുറഞ്ഞ തോതിലെങ്കിലും ജാതിയനുഭവങ്ങളും ജാതിസംഭവങ്ങളും കേരളത്തിലും അരങ്ങേറുന്നുണ്ട്. സൂക്ഷ്മപരിശോധന നടത്തിയാല്‍ കുറെക്കൂടി തപ്പിയെടുക്കാം. ജാതിസ്‌കാനറും വ്യാഖ്യാനഫാക്ടറിയും കൈവശമുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാണ്. പക്ഷെ വ്യാജനിര്‍മ്മിതികള്‍ അരുത്. കുറെയേറെ രോഗവിമുക്തിനേടിയ സമൂഹമാണിതെന്ന കാര്യം മറക്കരുത്. കഷ്ടപെട്ട് സമ്പാദിച്ച നേട്ടമാണിത്. സ്വന്തം കാര്യലാഭത്തിനായി എല്ലാം വെള്ളത്തിലെറിയരുത്. കേരളസമൂഹത്തെ വീണ്ടും ഇരുട്ടിലാഴ്ത്തരുത്.
അനില്‍-ബീനീഷ് (സംവിധായകന്-നടന്‍) സിനിമാറ്റിക് വിഷയം സംബന്ധിച്ച് രണ്ടു ദിവസമായി നാസ്തികനായ ദൈവം ഗ്രൂപ്പില്‍ വന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് മറ്റൊരു വിഷയം സംബന്ധിച്ച് എഴുതിയ
എഴുതിയ കാര്യങ്ങള്‍ താഴെകൊടുക്കുന്നു.

(2) സംഭവത്തിലെ നടനെയും സംവിധായകനേയും അറിയില്ല, സിനിമകളും കണ്ടിട്ടില്ല. പതിവുപോലെ ഈ വിഷയവും ഒരു വ്യാജ ‘ജാത്യാനുഭവനിര്‍മ്മിതി’ (caste incident/experience)ആണെന്ന്‌ തെളിഞ്ഞതില്‍ അത്ഭുതമൊന്നുമില്ല. ഇമ്മാതിരി പലതരം ജാതിയനുഭവങ്ങളുടെ ഒപ്പിച്ചെടുക്കലും ചീറ്റലും കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി കേരളത്തില്‍ നാം കാണുന്നുണ്ട്. ‘അനുഭവവും കെട്ടുകഥകളും’ എന്ന പ്രഭാഷണത്തില്‍ ഇത്തരം ചില നിര്‍മ്മിതകളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കുറെ തെറ്റിദ്ധാരണകള്‍, ഷോമാന്‍ഷിപ്പ്, പരദൂഷണം, ജാതി മദനിമാരുടെ സൈബര്‍ പൊങ്കാല ഇത്യാദി ഐറ്റങ്ങളാണ് അറിഞ്ഞിടത്തോളം ഇവിടെയും ചേരുവകള്‍.

(3) ആദ്യത്തെ വാദം നോക്കൂ, ഇപ്പോഴും ജാതിവിവേചനം കേരളത്തില്‍ ശക്തമാണ്-അതുകൊണ്ട് ജാതിസംവരണം തുടരണം, മറിച്ച് പറയുന്നവരെ പച്ചയ്ക്കിടണം എന്ന വാദമാണ്. ജാതി വിവേചനം ഉണ്ടെങ്കില്‍ അത് ജാതി സംവരണത്തെ സാധൂകരിക്കുന്നത് എങ്ങനെയാണ്? 84 വര്‍ഷമായി കേരളത്തില്‍ ജാതിസംവരണം ആചരിക്കുന്നു. എന്നിട്ടും ജാതിവിവേചനത്തിന് കുറവില്ല എങ്കില്‍ ജാതിസംവരണം ജാതിബോധം നിലനിര്‍ത്തുന്നു അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കുന്നു എന്നല്ലേ അര്‍ത്ഥം? കാരണം ഈ കാലഘട്ടത്തില്‍ മറ്റുള്ള ഒട്ടുമിക്ക സാമൂഹികവിവേചനങ്ങളും പൂര്‍ണ്ണമായി അവസാനിക്കുകയോ കാര്യമായി ദുര്‍ബലപെടുകയോ ചെയ്തിട്ടുണ്ട്. അവയൊന്നും സംവരണം നല്‍കി സംരക്ഷിക്കപ്പെട്ടിരുന്നില്ല. ജാതി അങ്ങനെയല്ല, അത് സംവരണം നല്‍കി സംരക്ഷിക്കപ്പെട്ടു-അതുകൊണ്ട് വര്‍ദ്ധിച്ചു നിലനില്‍ക്കുന്നു എന്നല്ലേ ഈ വാദത്തില്‍ നിന്ന് തെളിയുന്നത്? എത്രവലിയ സെല്‍ഫ് ട്രോളാണിത്!!

(4) ജാതിസംവരണം പ്രാതിനിധ്യമാണെന്ന് പറഞ്ഞു നില്‍ക്കുക-കണക്കെടുക്കെടുപ്പോ പുന:പരിശോധനോ അനുവദിക്കാതിരിക്കുക. ജാതിസംവരണം ജാതിവിവേചനവുമായി ബന്ധപെട്ടതല്ലെന്ന് പരസ്യമായി വാദിക്കുക-അതേസമയം ജാതിയനുഭവങ്ങള്‍ പടച്ചുണ്ടാക്കി അത് ജാതിസംവരണത്തിന് സാധൂകരണമായി പ്രസരിപ്പിക്കുക. എല്ലാ ജാതികള്‍ക്കും സംവരണമായതോടെ സര്‍വ ജാതിടീമുകള്‍ക്കും ആകെ കിളിപോയ അവസ്ഥയാണ്. സാമ്പത്തിസംവരണപ്രേമികളായ വൈരുദ്ധ്യാത്മക പ്രഭുക്കന്‍മാരായാലും കട്ടജാതിസംവരണസ്നഹികളായ ജാതിവെറി ടീമുകളായാലും.. എന്തിനെയാണ് അനുകൂലിക്കാന്‍ ശ്രമിക്കുന്നത്-എന്തിനെയാണ് എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നുംപോലും തിരിച്ചറിയാനാവാത്ത ശോച്യാവസ്ഥ. ജാതി ഇല്ലെന്നു പറഞ്ഞാല്‍ ജാതി ഇല്ലാതാകുമോ.. കുക്കുക്കു.. കക്കക്ക തുടങ്ങി പ്ലേസ്‌കൂള്‍ നിലവാരമുള്ള ചോദ്യങ്ങളുന്നയിച്ച് അതിന് സാങ്കല്‍പ്പിക ഉത്തരങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നവര്‍ കേരളസമൂഹത്തിന് ഏല്‍പ്പിക്കുന്ന പരിക്കുകളെ കുറിച്ച് തിരിച്ചറിയുമ്പോഴേക്കും ഒരു സമൂഹം എന്ന നിലയില്‍ നാം ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കും.

(5) വിവേചനം ഉളളതുകൊണ്ട് പ്രാതിനിധ്യം ഇല്ലെന്നോ പ്രാതിനിധ്യം ഉള്ളതുകൊണ്ട് വിവേചനം ഇല്ലെന്നോ തെളിയുന്നില്ല എന്ന ലളിതസത്യം പോലും അംഗീകരിക്കാന്‍ കഴിയാത്തവരുണ്ടോ?!ജാതിസംവരണം പ്രാതിനിധ്യമാണെന്ന് പറയുക-കണക്കെടുക്കാന്‍ അനുവദിക്കാതിരിക്കുക. ജാതിസംവരണം ജാതിവിവേചനവുമായി ബന്ധപെട്ടതല്ലെന്ന് പരസ്യമായി വാദിക്കുക-അതേസമയം ജാതിയനുഭവങ്ങള്‍ പടച്ചുണ്ടാക്കി അത് ജാതിസംവരണത്തിന് സാധൂകരണമായി പ്രസരിപ്പിക്കുക. എല്ലാ ജാതികള്‍ക്കും സംവരണമായതോടെ സര്‍വ ടീമുകള്‍ക്കും ആകെ കിളിപോയ അവസ്ഥയാണ്. സാമ്പത്തിസംവരണപ്രേമികളായ ഇടതു പ്രഭുക്കന്‍മാരായാലും കട്ടജാതിസംവരണസ്നഹികളായ ജാതിവെറി ടീമുകളായാലും.. എന്തിനെയാണ് അനുകൂലിക്കാന്‍ ശ്രമിക്കുന്നത്-എന്തിനെയാണ് എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നുംപോലും തിരിച്ചറിയാനാവാത്ത ശോച്യാവസ്ഥ. ജാതി ഇല്ലെന്നു പറഞ്ഞാല്‍ ജാതി ഇല്ലാതാകുമോ.. കുക്കുക്കു.. കക്കക്ക തുടങ്ങി പ്ലേസ്‌കൂള്‍ നിലവാരമുള്ള ചോദ്യങ്ങളുന്നയിച്ച് അതിന് സാങ്കല്‍പ്പിക ഉത്തരങ്ങളുണ്ടാക്കി സ്വയം സമാധാനിക്കുന്നവര്‍ കേരളസമൂഹത്തിന് ഏല്‍പ്പിക്കുന്ന പരിക്കുകളെ കുറിച്ച് തിരിച്ചറിയുമ്പോഴേക്കും ഒരു സമൂഹം എന്ന നിലയില്‍ നാം ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കും.

(6) ഏതൊരു സാമൂഹികവിഷയവും ഏകദേശ കൃത്യതയോടെ വിലയിരുത്താനാവും. അതിന് ഏറ്റവുമധികം സഹായിക്കുന്നത് സയന്‍സിന്റെ രീതി ശാസ്ത്രവും സാമാന്യ യുക്തിയുടെ പ്രയോഗവമാണ്. പൂര്‍ണ്ണ കൃത്യത സയന്‍സില്‍പോലും സാധ്യമല്ലല്ലോ. സാമാന്യമായ റിഡക്ഷനിഷം തന്നെ നോക്കാം. ഏതൊരു സംഭവത്തിന്റെയും കാര്യകാരണബന്ധം(cause and effect) വിലയിരുത്താനായി അതിന്റെ നിര്‍മ്മിതിസാഹചര്യവും നിര്‍മ്മിതി ഘടകങ്ങളും കണ്ടെത്തണം. എന്തൊക്കെ ചേര്‍ന്നാണ് ഒരു സംഭവം ഉണ്ടായിരിക്കുന്നത് എന്നതാണ് ചോദ്യം. നിര്‍മ്മിതിഘടകങ്ങളില്‍ ഏതെല്ലാം മാറ്റിയാലാണ് നിര്‍മ്മാണം/സംഭവ്യത(construction/eventuality) ദുര്‍ബലപ്പെടുന്നത് എന്നു പരിശോധിക്കുക. നിര്‍മ്മിതിയെ ഏറ്റവുമധികം ദുര്‍ബലപ്പെടുത്തുന്ന അഭാവങ്ങളായിരിക്കും മുഖ്യ കാരണങ്ങള്‍. ഏക കാരണം (single cause) ഉണ്ടാവില്ല. പക്ഷെ മുഖ്യകാരണങ്ങള്‍ ഉണ്ടാവും. ഈ വിഷയത്തില്‍ ജാതിയാണോ മുഖ്യഘടകം എന്നറിയാന്‍ വകുപ്പുണ്ട്. ഈ സംഭവത്തിലെ നിര്‍മ്മിതിസാഹചര്യങ്ങളില്‍ ഓരോന്നായി സാങ്കല്‍പ്പികമായി നീക്കംചെയ്യുക. ഏത് നീക്കുമ്പോഴാണ് സംഭവം അസാധ്യമാകുന്നത്? ആ സാഹചര്യം/ഘടകം ആയിരിക്കും ആ സംഭവത്തിന്റെ നിര്‍മ്മിതികാരണങ്ങളില്‍ പ്രധാനം.

(7) സഹായകരമായ ഒരു ചിന്താപരീക്ഷണം: രണ്ടു കൂട്ടരും പറയുന്നത് വിശ്വസിക്കേണ്ടതില്ല. പകരം ചോദിക്കുക-അനില്‍ എന്ന സംവിധായകന്‍ ‘അവര്‍ണ്ണ’ജാതിയില്‍ പെട്ടയാളായിരുന്നെങ്കില്‍ ഈ സംഭവത്തിന് സാധ്യതയുണ്ടോ? ബീനീഷ് ‘സവര്‍ണ്ണ’ജാതിയില്‍ പെട്ട ആളായിരുന്നെങ്കില്‍ സാധ്യതയുണ്ടോ? ബിനീഷിന്റെ സ്ഥാനത്ത് കുറെക്കൂടി സ്റ്റാര്‍ഡം ഉണ്ടായിരുന്ന ‘സവര്‍ണ്ണേതര’നായിരുന്നുവെങ്കില്‍ (ഉദാ-മമ്മൂട്ടി, ഫഹദ്, മുകേഷ് etc) ഈ സംഭവത്തിന് സാധ്യതയുണ്ടോ? കോളജ് യൂണിയന്‍ ടീം സൂപ്പര്‍പരദൂഷണ-തമ്മിലടി മേക്കേഴ്സ് അല്ലെങ്കില്‍ സാധ്യതയുണ്ടോ?….ഉത്തരങ്ങള്‍ സമാഹരിക്കുക. പ്രശ്നത്തിന്റെ ശരിയായ കാരണങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പുറത്തുവരും. ജാതി അപ്രസക്തമായാലും ഏത് ജാതിയില്‍പെട്ടവരാണ് കഥാപാത്രങ്ങളെങ്കിലും ഈ സംഭവത്തിന് സാധ്യതയുണ്ട് എന്നു വ്യക്തമാകും. പക്ഷെ ജാതിയുണ്ടെന്ന് സ്ഥാപിച്ചാലേ ജാതിവെറിയര്‍ക്ക് ജാതിജിഹാദ് നടത്താനാവൂ എന്നു മാത്രം. തങ്ങള്‍ക്ക് വളരാനാവില്ല എന്ന പിടിവാശിയല്ല സമൂഹത്തെ ഒരുതരത്തിലും രോഗവിമുക്തിനേടാന്‍ സമ്മതിക്കില്ലെന്ന ദുശാഠ്യമാണ് ഈക്കൂട്ടരെ കേരളത്തില്‍ ഒരു സ്വതന്ത്രസമൂഹ നിര്‍മ്മിതിക്ക് മുമ്പിലുള്ള വമ്പന്‍ ഭീഷണികളിലൊന്നായി മാറ്റുന്നത്.ആതുരതകള്‍ ആസുരമായി ആഘോഷിക്കരുത്. Kindly give this society a chance