Gatta Kusthi (2022)
Tamil
Drama | Action
Verdict : Below Average / Watchable
003/2023
__________
Wilson Fisk
അവസാനം തിയേറ്ററിൽ റിലീസ് ആയ തമിഴ് സിനിമകളിൽ അത്യാവശ്യം നല്ല റെസ്പോൺസ് വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. വിഷ്ണു വിശാൽ,ഐശ്വര്യ ലക്ഷ്മി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വന്ന സിനിമ ഒരു ആക്ഷൻ കോമഡി ഡ്രാമ കാറ്റഗറി പടമാണ്.
സിനിമയുടെ കഥ ഡെവലപ് ആവുന്നത് നായികയിലൂടെയാണ്.കുഞ്ഞിലേ മുതൽ ഗുസ്തിയോട് ഇഷ്ടമുള്ള നായികയെ വീട്ടുകാരുടെ നിരന്തര പ്രേരണ കൊണ്ട് ചില കള്ളങ്ങൾ പറഞ്ഞു കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കുന്നു.എന്നാൽ നായകനായ പയ്യന് തന്റെ ഭാര്യ ഒരു റസ്റ്റ്ലർ ആണെന്നോ ഒരുപാട് പഠിപ്പുണ്ടെന്നോ അറിയില്ല തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്.
ഒരു സാധാരണ തമിഴ് ഗ്രാമ സിനിമ ടെംപ്ളേറ്റ് ൽ മെയിൽ ചോവനിസം ആണ് മുഖ്യമായി പറയാൻ ശ്രമിക്കുന്നത് അത് ഒരു പരിധിവരെ നന്നായി പറയുമ്പോഴും അതൊരു പൂർണ്ണ സംതൃപ്തി രീതിയിൽ വരുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലന്ന് പറയേണ്ടി വരും കാരണം സിനിമ പറയുന്ന വിഷയം മറന്ന് പലപ്പോഴും രസിപ്പിക്കൽ മാത്രം എന്ന രീതിയിൽ പോകുന്നത് കാണാം.അതിൽ തന്നെ ചില പോർഷൻസിന് ഒരു എൻഡിങ് തന്നെയില്ല.എന്നാലും സിനിമയിൽ വന്നു പോകുന്ന കോമഡികൾ ഏൽക്കുന്നുണ്ട്.
സിനിമയുടെ പോസിറ്റുവുകളിൽ മെയിൻ കേന്ദ്ര കഥാപാത്രങ്ങളായി വന്നവരുടെ പെർഫോമൻസ് തന്നെയാണ്.കിട്ടിയ കഥാപാത്രം വിഷ്ണു വിശാൽ നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാൽ പോലും പടത്തിന്റെ Show Stealer ഐഷു തന്നെയായിരുന്നു. അതിപ്പോ ആക്ഷൻ ആയാലും ആക്ടിങ് ആയാലും മികച്ച രീതിയിൽ ചെയ്തു വെച്ചിട്ടുണ്ട്.സിനിമയുടെ മേക്കിങ് ഒരു ഒകെ ലെവൽ മാത്രമാണ് പലപ്പോഴും ഒരു ഇഴച്ചിൽ ഫീൽ തോന്നുന്നുണ്ടായിരുന്നു.ബിജിഎം ഉം വല്യ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാതെ മോശം ലെവലിൽ നിക്കുന്നു.
സിനിമയുടെ മെയിൻ നെഗറ്റീവ് എന്നത് മൊത്തത്തിൽ ഉള്ള ഒരു ആർട്ടിഫിഷ്യൽ സെറ്റപ്പ് ആണ്.സിനിമയുടെ പല സീനികളിലും മറ്റു കഥാപാത്രങ്ങളുടെ അഭിനയത്തിലും ആ ഏച്ചു കെട്ടൽ നന്നായി അറിയാൻ കഴിയും എന്തിന്, സെറ്റ് വർക്കിൽ പോലും മനസിലാവും അതൊക്കെ സെറ്റ് ആണ് എന്നത് അതായത് ഒരു ഒർജിനാലിറ്റി ഫീൽ ഇല്ലായിരുന്നു.
ഒരുപക്ഷെ റെസ്റ്റലിങ് എന്ന സംഭവം ആഡ് ആക്കിയപ്പോൾ അതിനെ കുറച്ചൂടി പ്രാധാന്യം കൊടുത്ത് അവതരിപ്പിച്ചിരുന്നേൽ ഇതിലും നന്നായേനെ.അപ്പോഴും മൊത്തത്തിൽ ഒരു വാച്ചബിൾ ലെവൽ നിൽക്കുന്നുണ്ട് . സമയം ഉണ്ടേൽ ചുമ്മ കണ്ടിരിക്കാം കണ്ടില്ലേലും നഷ്ടമൊന്നുമില്ല.