Wilson Fisk

Kooman
2022 | Malayalam
Crime | Thriller
Verdict : Must Watch
_____________
ദൃശ്യത്തിന് ശേഷം റിലീസായ ജീതു ജോസഫ് സിനിമകളിൽ സ്ക്രിപ്റ്റ് വൈസും മേക്കിങ് വൈസും ഒരുപോലെ മികച്ചു നിന്ന സിനിമയാണ് കൂമൻ.എന്ത് പറഞ്ഞാലും spoiler ആവും എന്നത് കൊണ്ട് കഥയൊന്നും കൂടുതൽ പറയുന്നില്ല.ആസിഫ്അലി അവതരിപ്പിക്കുന്ന ഗിരി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.ആ കഥാപാത്രത്തിന്റെ ഇമോഷൻസും ചുറ്റുപാടും മറ്റും പരിചയപ്പെടുത്തിപോകുന്ന പടം തുടക്കം മുതൽ തന്നെ ട്രാക്കിൽ കേറുന്നു.

ആദ്യം മുതൽ അവസാനം വരെ ഒരേ ഫ്ലോയിൽ ഒട്ടും ബോറടിപ്പിക്കാതെ പക്കാ engaging ആയി കഥ പറഞ്ഞു പോകുന്നു എന്നതാണ് സിനിമയുടെ മെയിൻ പോസിറ്റീവ്.പടം തുടങ്ങി നേരെ കേറുന്നത് ട്രാക്കിൽ തന്നെയാണ് അതും ഇന്നത്തെ സമൂഹ സ്ഥിതിയിൽ വളരെയധികം അടുത്ത് നിൽക്കുന്ന കഥാഗതി,ആ ഒരു പ്ലോട്ടിനെ മികച്ച രീതിയിൽ KR Krishna Kumar സ്ക്രീൻ പ്ലേ ആക്കിയപ്പോൾ അതിനെ ഒട്ടും മോശമാക്കാതെ മികവുറ്റ രീതിയിൽ തന്നെ സ്‌ക്രീനിൽ എത്തിക്കാൻ ജിത്തു ജോസഫിനു കഴിഞ്ഞിട്ടുണ്ട്.Personally എന്റെ പോയിന്റ് ഓഫ് വ്യൂവിൽ ജിത്തുവിന്റെ Comeback ആണ് ഈ സിനിമ.

അടുത്തതായി എടുത്ത് പറയേണ്ടത് സിനിമയുടെ നട്ടെല്ല് ആയ Asif Ali എന്ന പെർഫോമറിനെ പറ്റിയാണ്.ആ കഥാപാത്രത്തിന്റെ ചില പ്രതേക ചിരി അടക്കം ഇമോഷൻസൊക്കെ വളരെ നന്നായി പുള്ളി അവതരിപ്പിച്ചിട്ടുണ്ട്.അതുപോലെ ജാഫർ ഇടുക്കി????. പുള്ളിയുടെ ഒരു narration part ഒക്കെ അന്യായ സ്കോറിങ് ആയിരുന്നു.പുള്ളിയിലെ നടനെ ഇനിയും explore ചെയ്യാനുള്ളതായി ഫീൽ ആയി.മറ്റു അഭിനേതാക്കളും അവരരുടെ characters നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്,ദൃശ്യം 2 ൽ ഫീലായപോലെ ഒരു Artificial ഫീൽ ഇവിടെ ഇല്ലായിരുന്നു.

ടെക്നിക്കലി പടം ആവശ്യപ്പെടുന്ന ലെവലിൽ എത്തി നില്കുന്നുണ്ട്. പ്രൊഡക്ഷൻ ക്വാളിറ്റി ഒക്കെ പടം അർഹിക്കുന്ന ലെവലിൽ ആയിരുന്നു.Background Score പടത്തിന്റെ മൂഡ് കട്ടക്ക് പിടിച്ചു നിൽക്കാൻ സഹായകമായിട്ടുണ്ട്.മൊത്തത്തിൽ ഒരു തിയേറ്റർ എക്സ്പീരിയൻസ് അർഹിക്കുന്ന മികച്ച ക്രൈം ത്രില്ലർ.ഇൻവെസ്റ്റിഗേഷൻ പാർട്ടുകളും ക്ലൈമാക്സ്‌ ഒക്കെ നല്ലൊരു എക്സ്പീരിയൻസ് തരും

 

Leave a Reply
You May Also Like

ആ വേഷം മമ്മൂട്ടിയോ മോഹൻലാലോ ചെയ്തിരുന്നെങ്കിൽ ഈ സിനിമയുടെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു

Latheef Mehafil കെ ജി ജോർജിന്റെ സിനിമകൾ കാലത്തെ അതിജീവിക്കുന്നത് ആ സിനിമകളുടെ സൃഷ്ടിപരമായ സത്യ…

ഒരു കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേർച്ചപ്പെട്ടി’

പി.ആർ.ഒ: പി.ശിവപ്രസാദ് സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ…

13 വര്‍ഷത്തിന് ശേഷം ഭാവന തമിഴിൽ- ‘ദ ഡോർ’, പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ലുക്ക്, സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ്

പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ…

മരിച്ചിട്ടും കഥകളിലൂടെ പപ്പേട്ടൻ നമ്മെ വിസ്മയിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ‘പ്രാവ് ‘

Shibin K കാൽപനികതയുടെയും യാഥാർത്ഥ്യത്തിൻ്റെയും നേർത്ത വരമ്പിലൂടെ കഥകൾ പറഞ്ഞ മലയാളത്തിൻ്റെ സ്വന്തം ചലച്ചിത്രകാരൻ പി.…