Kaapa (2022)
Malayalam
Crime | Action | Drama
Director: Shaji Kailas
Music : Dawn Vincent
Cinematography : Jomon T john
_________________
Wilson Fisk
INTRODUCTION :
ഷാജി കൈലാസിന്റെ തിരിച്ചു വരവിൽ ഏറെ പ്രതീക്ഷ വെച്ച ഒരു പ്രേഷകനായിരുന്നു ഞാൻ,അതും പ്രിത്വിരാജ് കോമ്പോയിൽ കടുവ പോലൊരു അത്യാവശ്യം ഹൈപിൽ വന്ന പടം പ്രതീക്ഷയോടെ പോയി കണ്ടിട്ട് പാതി വെച്ച് ഇറങ്ങി പോരാൻ ലെവലിൽ മോശമായി തോന്നിയിരുന്നു.അങ്ങനെ ഒരു കോമ്പോയിൽ നിന്ന് മറ്റൊരു സിനിമ എന്നത് ഒട്ടും പ്രതീക്ഷ ഉളവാക്കുന്ന ഒന്നല്ലായിരുന്നു, അതുകൊണ്ട് തന്നെ സീറോ ഹോപ്പിലാണ് കാപ്പ എന്ന സിനിമയെ ഞാൻ സമീപിച്ചത്, എന്നാൽ ശെരിക്കും സംതൃപ്തി നൽകിയൊരു കിടിലൻ എക്സ്പീരിയൻസ് ആണ് ഈ സിനിമ എനിക്ക് നൽകിയത്.
PLOT:
പ്രശസ്ത എഴുത്തുകാരൻ ജി ആർ ഇന്ദുചൂഢന്റെ ന്റെ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ വന്ന ഗ്യാങ്സ്റ്റർ ഡ്രാമ സിനിമയാണ് കാപ്പ.മറ്റു ഭൂരിഭാഗം ഇന്ദുഗോപൻ കഥകളിലെ പോലെ തിരുവനന്തപുരമാണ് കഥാപശ്ചാത്തലം,അവിടെയുള്ള കൊട്ട മധു എന്ന ഗുണ്ട ആ സ്ഥലത്തെ പ്രധാന ഗുണ്ടാ നേതാവായ കഥ അതോടൊപ്പം ബന്ധപെട്ടു നടക്കുന്ന ഗാങ് വാറുകളും അത് വഴിയുള്ള സംഭവങ്ങളും മറ്റും പറഞ്ഞു പോകുകയാണ് സിനിമ.
മേക്കിങ് തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ് എന്നത്. ആൾറെഡി എഴുതി വെച്ച പരിചിതമായ ഒരു നോവലിനെ സ്ക്രീനിൽ എത്തിക്കുന്നത് സ്വാഭാവികമായും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് അതും ഒരു പ്രെഡിക്റ്റബിൾ ആയ കഥയെ ഷാജി കൈലാസ് പുള്ളിയുടെ മേക്കിങ് കൊണ്ട് മികവുറ്റ രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നത് പ്രശംസ അർഹിക്കുന്ന ഒരു കാര്യം തന്നെയാണ്.അതുപോലെ ഇന്ദുഗോപന്റെ ശക്തമായ കഥാപാത്രങ്ങളെ അതിന്റെ എക്സ്സ്ട്രീം ഇമ്പാക്റ്റിൽ പ്രെസെന്റും ചെയ്തതും 👌
POSITIVE SIDES:
സിനിമ എടുത്തേക്കുന്നത് ഒരു ഡാർക്ക് ഷെയ്ഡ് മാസ് ഗ്യാങ്സ്റ്റർ ഡ്രാമ എന്ന രീതിയിലാണ്,അതിനൊപ്പം ഇമ്പാക്ട് കിട്ടുന്ന ലെവലിൽ മികച്ച ക്യാമറ വർക്സ് ആയിരുന്നു ജോമോൻ T ജോൺ ഒരുക്കിയിരിക്കുന്നത്, ശരിക്കും പുള്ളിയെ പറ്റി അങ്ങനെ എടുത്ത് പറയേണ്ട കാര്യം തന്നെയില്ല.ഒരു സിനിമക്ക് വേണ്ട ഔട്ട്പുട്ട് കളർ ഷെയ്ഡ് ഒക്കെ പക്കാ ആയി നൽകാൻ കെല്പുള്ള ആള് തന്നെയാണ് പുള്ളി പതിവ് പോലെ മികച്ചതാക്കിയിട്ടുണ്ട് എന്ന് തന്നെ പറയാൻ കഴിയും.അടുത്തത് സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോറിനെ പറ്റിയാണ്,ഈ സിനിമ അർഹിക്കുന്ന ലെവലിലുള്ള Background score Dawn Vincent നൽകിയിട്ടുണ്ട്.അതായത് പല സീനും ടോപ് ലെവലിൽ എത്താൻ പുള്ളി വഹിച്ച പങ്ക് ചെറുതല്ല അതിപ്പോ ഇമോഷണൽ ബാക്ക്ഗ്രൗണ്ട് ആണേലും സീരിയസ് സീനിൽ ആയാലും സോങ്സിന്റെ കാര്യത്തിൽ ആണേലും പുള്ളിയുടെ മാക്സിമം നൽകി മികച്ചതാക്കിയിട്ടുണ്ട്.
PERFORMANCE :
സിനിമയുടെ പോസിറ്റീവ് ആയി നിന്ന മറ്റൊരു ഫാക്ടർ തന്നെ പെർഫോമൻസ് സൈഡ് ആണ്,ട്രൈലെറിൽ കണ്ടപ്പോൾ തന്നെ അപർണ ബാലമുരളി സഹിതം പലരും മോശമാക്കുമെന്ന് കരുതിയെങ്കിലും അവരുടെ ഒക്കെ മികച്ച പെർഫോമൻസ് ആണ് കാണാൻ കഴിഞ്ഞത് ചെറിയ റോളിൽ വന്നവരിൽ പോലും ഡീസന്റ് പെർഫോമൻസ് കാണാൻ കഴിയും.Especially എടുത്ത് പറയേണ്ടത് പ്രിത്വിരാജ്, ആസിഫ് അലി,ജഗദീഷ്, ദിലീഷ് പോത്തൻ,നന്ദു എന്നവരുടെ പെർഫോമൻസ് ആണ് അതിൽ തന്നെ ആസിഫ് അലി ഒക്കെ ആ കഥാപാത്രത്തിന്റെ ഇമോഷണൻസ് മികച്ച രീതിയിൽ എത്തിച്ചിട്ടുണ്ട്, ജഗദീഷിന് സമീപ കാലങ്ങളിൽ കിട്ടിയ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഈ സിനിമയിലേത് എന്ന് തോന്നി. അതുപോലെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം എന്നത് സിനിമയിലെ ഭൂരിപക്ഷം പേരും തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്ത വിധം ആണ് 👌 പ്രിത്വിരാജ് ഒക്കെ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി സ്ലാങ് കൊണ്ട് വന്നിട്ടുണ്ട്.
NEGATIVES:
സിനിമയുടെ സ്റ്റോറി സൈഡ് നെഗറ്റീവ്സ് ഉണ്ടേലും അത് എത്രത്തോളം സ്വീകര്യമാണെന്ന് ഉറപ്പല്ല.
ഒരു ഗ്യാങ്സ്റ്റർ സിനിമ കാലങ്ങളായി കൊണ്ട് വരുന്ന ക്ലിഷേകൾ ഇവിടെയും കാണാം,അതുപോലെ ആർക്കും പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്ന കഥാഗതിയും ഒരു നെഗറ്റീവ് ആയി കൂട്ടാം.പിന്നെ സെക്കന്റ് ഹാൾഫിൽ വരുന്ന ചെറിയ ലാഗ്.പക്ഷെ മുഴുവനായുള്ള ഈ സിനിമയുടെ ആസ്വാധനത്തെ ഈ നെഗറ്റീവ്സ് അധികം ബാധിക്കുന്നില്ല ഒരു പരിധിവരെ സിനിമയുടെ മേക്കിങ്,ടെക്നിക്കൽ വശങ്ങൾ അതിനെ മറച്ചു നിർത്തുന്നുണ്ട്.
പിന്നെയുള്ളത് സിനിമയുടെ ക്ലൈമാക്സ് ആണ്, എല്ലാവർക്കും ബോധിക്കുന്ന ഒന്നല്ല എന്നാൽ അവിടെ ഒരു ഫാക്ട് എന്നത് Completely ഒരു നോവലിനെ ബേസ് ചെയ്ത് വരുന്ന സിനിമ ആവുമ്പോൾ ക്ലൈമാക്സും സ്വീകാര്യം ആക്കുന്നതിൽ ബുദ്ധിമുട്ട് വരും പക്ഷെ ആ കഥ അങ്ങനെയാണ്. ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്നിലെ പ്രേഷകനെ ഒരുപാട് തൃപ്തിപെടുത്തിയ മികച്ച ക്ലൈമാക്സ് ആണ് സിനിമയുടേത്.
LAST WORD:
കണ്ടിരിക്കാൻ പറ്റിയ നല്ലൊരു Gangster മാസ്സ് പടം.ഒന്നും പ്രതീക്ഷിക്കാതെ പോയ എന്നിലെ പ്രേഷകനെ പൂർണമായും തൃപ്തിപ്പെടുത്തി എന്ന് തന്നെ പറയാം, ശെരിക്കും ആലോചിച്ചു പോയി കടുവക്ക് കൊടുത്ത പ്രൊമോഷൻ ഇതിനു കൊടുത്തിരുന്നേൽ കുറച്ചൂടി റീച് കിട്ടിയേനെ എന്ന് ആ ഒരു റീച് ഈ സിനിമയുടെ output Deserve ചെയ്യുന്നുണ്ട്