Varisu
2023 | Tamil
Action | Romance | Drama
Director : Vamshi Paidipally
Verdict : Decent
______________
Wilson Fisk
വംശി – വിജയ് സിനിമ അനൗൺസ്മെന്റ് മുതൽ ഉണ്ടായിരുന്ന പ്രതീക്ഷയില്ലായ്മ ട്രൈലെർ കണ്ടതോടെ മുഴുവനായി ഇല്ലാതായ അവസ്ഥയിൽ സീറോ പ്രതീക്ഷയിൽ ആണ് കാണാൻ പോയത് എന്നാൽ ഒരു ഡീസന്റ് Or ആവറേജ് ലെവലിൽ ഉള്ള സിനിമയാണ് കിട്ടിയത്.ട്രൈലെറിൽ നിന്ന് ഊഹിച്ചെടുക്കാവുന്ന രീതിയിൽ ഉള്ള അല്ലു അർജുൻ സിനിമ ‘അല വൈകുണ്ഠപുരമുലു’ പോലുള്ള സിനിമയുടെ സെയിം ഫാമിലി സെന്റിമെന്റൽ ടെമ്പ്ലേറ്റ് തന്നെയാണ് ഈ സിനിമയും ഫോളോ ചെയ്യുന്നത്. കൂടെ വിജയ് പടം ഫോർമുല കൂടി ആവുമ്പോൾ കണ്ടിരിക്കാൻ പറ്റുന്ന ഒരു എന്റെർറ്റൈൻ സിനിമ എന്ന നിലക്ക് വാരിസ് എത്തി നിൽക്കുന്നുണ്ട്.
സിനിമ തുടങ്ങി ആദ്യ പകുതിയിലെ സ്റ്റോറി ഡെവലപ്പ്മെന്റ് ഒക്കെ ഇഴച്ചിൽ ആണ് അതിനിടയിൽ വരുന്ന അമ്മ പാസം അതിൽ വരുന്ന അമ്മ സോങ് പ്ളേസ്മെന്റ് ഒന്നും തന്നെ പേർസണലി എനിക്ക് കണക്ട് ആയില്ലായിരുന്നു. എന്നാൽ മുന്നോട്ട് പോയപ്പോൾ ഈ പാസം ഒക്കെ നല്ല രീതിക്ക് വർക്ഔട്ട് ആയതായി തോന്നി.
അതുപോലെ ഒരുപാട് കോമഡി മൊമെന്റ്സ് , കൗണ്ടേസ് അതുപോലെ വിജയുടെ സെല്ഫ് ട്രോൾസ്, റഫറൻസ് ഒക്കെ നല്ല രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതൊക്കെ നല്ല രീതിയിൽ എൻജോയ് ചെയ്തിരുന്നു.ഒരുപാട് നാളുകൾക്കു ശേഷമാണ് ഒരു ഫാൻ എന്ന നിലക്കും സാധാരണ പ്രേക്ഷകന് എന്ന നിലക്കും എന്ന നിലക്കും കോമഡി നീറ്റ് ആയി ചെയ്യുന്നത് കണ്ടത്.
രഷ്മികക്ക് പ്രത്യകിച്ചു ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. സാധാരണ കൊമേഴ്സ്യൽ സിനിമകളിലെ പോലെ പേരിനൊരു നടി എന്ന നിലക്ക് മാത്രം ഒതുങ്ങി പോയി എന്നാലും പുള്ളികാരിയുടെ പെർഫോമൻസ് ഒക്കെ നൈസ് ആയിരുന്നു അധികം വെറുപ്പിച്ചില്ല മറ്റുള്ള അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.
ടെക്നിക്കലി സിനിമ അത്യാവശ്യം വീക്ക് ആണ്,കാരണം സിമ്പിൾ ആയി എടുക്കാവുന്ന പല സീനുകൾക്കും അനാവശ്യ വിഎഫ്എക്സ് ഒക്കെ കേറ്റി ആർട്ടിഫിഷ്യൽ ലെവലിൽ ആക്കിയിട്ടുണ്ട്.അതും പോരാഞ്ഞിട്ട് മോശം കളർ ഷെയ്ഡും ബാക്കി ടെക്നിക്കൽ വശങ്ങൾ ഒക്കെ നല്ല രീതിയിൽ വന്നിട്ടുണ്ട് . പ്രത്യേകിച്ച് തമൻ മ്യൂസിക്👌സൂപ്പർ. പടം മുഴുവൻ അന്യായ സ്കോറിങ് ആയിരുന്നു. അതുപോലെ പാട്ടുകൾ അതിന്റെ വിഷ്വലൈസേഷൻ ഒക്കെ നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്.സിനിമയുടെ ഡ്യൂറേഷൻ ആണ് മറ്റൊരു നെഗറ്റീവ് അത് അല്പം കുറയ്ക്കാമായിരുന്നു.മൊത്തത്തിൽ സിനിമ കൊള്ളാം.വിജയ്യുടെ ഫുൾ ഓൺ പെർഫോമൻസ്, സ്വാഗ് ഒക്കെ ഉൾപ്പെടുത്തി പാസവും ചേർത്ത് ഒരു ഡീസന്റ് ലെവലിൽ സിനിമ വന്നു നിൽക്കുന്നുണ്ട്.