Wincent Joseph
കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ സംസാരിച്ചത് ഇതേ ദിവസം ….
1996 സെപ്റ്റംബർ 17 നാണ് കേരളത്തിൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഉദ്‌ഘാടനകോൾ നടന്നത്. എസ്കോട്ടെൽ മൊബൈൽ കമ്പനിയുടെ പ്രതിനിധി എ ആർ ഠണ്ഡൻ പ്രശസ്ത സാഹിത്യകാരൻ തകഴിയുമായാണ് ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. സർവീസിന്റെ ഔദ്യോഗിക ഉദ്‌ഘാടക പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി..
▪️
ഇന്ത്യയിൽ ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടന്നത് അന്നത്തെ ടെലിക്കോം മന്ത്രി സുഖ്‌റാമും അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും തമ്മിലായിരുന്നു; 1995 ജൂലൈ 31 നായിരുന്നു ആ ചടങ്ങ്.പിന്നീട് കാലക്രമത്തിൽ, ഇൻകമിങ് കോളുകൾ സൗജന്യമായി. ഇന്റർനെറ്റ്, 3ജി, 4ജി, ഇപ്പോൾ 5G… വാർത്താവിനിമയ വിസ്ഫോടനത്തിനു തന്നെ ഈ നാട് സാക്ഷിയായി..😊
മൊബൈൽ ഫോൺ ഇവിടെ വന്ന കാലത്ത് ഇൻകമിംഗ് കോളുകൾക്ക് ചാർജ്ജ് ഉണ്ടായിരുന്നു എന്ന കാര്യം, ഇന്ന് മൊബൈൽ ഫോൺ കൊണ്ട് സർക്കസ് കളിക്കുന്ന ന്യൂജെൻ കാർക്ക് പലർക്കും അറിയുമോ ആവോ ?
അന്നത്തെ കോൾ റേറ്റുകൾ മിനിട്ടിന് പീക്ക്, ഓഫ് പീക്ക് അടിസ്ഥാനത്തിൽ 4.20 രൂപ മുതൽ 18.80 രൂപ വരെ ആയിരുന്നു.
▪️▪️
1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്.അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ. ടി ആൻഡ് ടി കമ്പനിയും ബെല്ൽ ലാബ്‌സും ചേർന്ന് നടത്തിയ ഒരു പരീക്ഷണമായിരുന്നു തുടക്കം.പിന്നാലെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി. ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരത്തിനുതന്നെ ഇത് വഴി വച്ചു. 1 9 7 3 ൽ ഒരു കയ്ക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്റ്റെം ഡിവിഷന്റെ ജനറൽ മാനേജറായ ഡോക്ടർ മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള മാർഗ്ഗമാണ് തുറന്നുവെച്ചത്.