ആയിരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കാറ്റാടിയന്ത്രങ്ങൾ

Sreekala Prasad

പുരാതന കാലത്ത് മനുഷ്യരാശി ഊര്‍ജ്ജത്തെ വരുതിയിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആയിരം വർഷം പഴക്കമുള്ള ഇപ്പോഴും പ്രവർത്തിക്കുന്ന ഈ കാറ്റാടി യന്ത്രങ്ങൾ. ഇറാനിയൻ പട്ടണമായ നാഷ്‌തിഫാനിൽ സ്ഥിതിചെയ്യുന്നു, തുടക്കത്തിൽ നിഷ് ടൂഫാൻ അഥവാ “കൊടുങ്കാറ്റിന്റെ കുത്തൊഴുക്ക്” എന്ന് പേരിട്ടിരുന്ന കാറ്റാടിയന്ത്രങ്ങൾ മണിക്കൂറിൽ 74 മൈൽ വരെ കാറ്റിനെ നേരിടുന്നു. കിഴക്കൻ പേർഷ്യയിൽ 500-900 എ.ഡി.ക്ക് ഇടയിൽ രൂപകൽപ്പന ചെയ്തതായി കരുതപ്പെടുന്നു.

   കടുത്തമണല്‍ക്കാറ്റില്‍ നിന്നും ഈ ഗ്രാമത്തെ രക്ഷിക്കാനായി ഉണ്ടാക്കിയ 65 അടി ഉയരമുള്ള മണ്‍ചുമരുള്ള മതിലിനോട്‌ ചേര്‍ന്നാണ്‌ പുരാതന പേര്‍ഷ്യന്‍ കാലത്തുള്ള ഒരു ഡസനോളം കാറ്റാടി യന്ത്രങ്ങള്‍ ഉള്ളത്‌. കളിമണ്ണും വൈക്കോലും മരവും ഉപയോഗിച്ച്‌ കുത്തനെ നില്‍ക്കുന്ന രീതിയില്‍ ഉണ്ടാക്കിയിട്ടുള്ള ഈ യന്ത്രങ്ങള്‍ ആ പ്രദേശത്തെ ശക്തിയുള്ള കാറ്റിന്റെ ഊര്‍ജ്ജം താഴേക്കെത്തിച്ച്‌ ധാന്യങ്ങള്‍ പൊടിക്കാനുള്ള രീതിയില്‍ തയ്യാറാക്കിയിട്ടുള്ളതാണ്‌.ഈ കറക്കത്തിന്റെ ശക്തി ഉപയോഗിച്ച്‌ കല്ലുകള്‍ തിരിച്ച്‌ അതിനിടയില്‍ ഗോതമ്പ്‌ ഇട്ടുകൊടുത്താണ്‌ പൊടിക്കുന്നത്‌. ഇതില്‍ ഒരു ജനറേറ്റര്‍ വച്ചുകൊടുത്താല്‍ ഒരു ബള്‍ബ്‌ കത്തിക്കാനുള്ള ഊര്‍ജ്ജം പോലും ലഭിക്കാന്‍ സാധ്യതയില്ല. അലി മുഹമ്മദ്‌ ഏറ്റിബാരി എന്നൊരാളാണ്‌ ഇന്നതിനെ നോക്കിനടത്തുന്നതും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും.

സമയാസമയങ്ങളില്‍കേടുതീര്‍ത്താല്‍ ഇനിയും എത്രയോകാലം ഇവ നിലനില്‍ക്കുമെന്ന് അദ്ദേഹം പറയുന്നു.
ഇതിൽ നിന്നുള്ള അറിവ് കൊണ്ടാകാം യൂറോപ്യൻമാർ പേര്‍ഷ്യയിലെ ലംബമായരീതിയില്‍ നിന്നുമാറി പങ്കകള്‍ കറക്കി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടുതല്‍ കാര്യക്ഷമമായ രീതിയിലേക്ക്‌ മാറിയത്. ഇന്ന് പല രാജ്യങ്ങളും wind energy ഉപയോഗിക്കുന്നുണ്ട്. ഡന്മാര്‍ക്ക്‌ ഇപ്പോള്‍ അവരുടെ ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ 42 % കാറ്റില്‍നിന്നുമാണ്‌ ഉണ്ടാക്കുന്നത്‌. 2002 -ല്‍ ഇതിനെ ഇറാന്റെ ദേശീയ സമ്പത്തായി പ്രഖ്യാപിക്കുകയുണ്ടായി.

You May Also Like

കാശ്മീർ രാജകുമാരി (ഒരു വധശ്രമത്തിന്റെ കഥ)

Chandran Satheesan Sivanandan കാശ്മീർ രാജകുമാരി (ഒരു വധശ്രമത്തിന്റെ കഥ) 1962 ലെ ചൈനയുടെ ഇന്ത്യാ…

നൈജർ എന്ന ആഫ്രിക്കൻ രാജ്യത്തോട് ഫ്രാൻസ് ചെയ്യുന്ന ക്രൂരത

Vinayaraj V R നൈജർ (നിഷേർ) എന്ന ആഫ്രിക്കൻ രാജ്യത്തിന് കേരളത്തിന്റെ മുപ്പതിലിരട്ടിയിലേറെ വലിപ്പമുണ്ടെങ്കിലും രണ്ടരക്കോടിയിൽ…

രണ്ടാം ലോകമഹായുദ്ധത്തിന്റെ മറ്റൊരു പ്രതീക്താമക ഫോട്ടോ: റീച്ച്സ്റ്റാഗിൽ ഒരു പതാക ഉയർത്തലും ചരിത്രവും

രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധകെടുതി അനുഭവിക്കുന്ന ജാപ്പനീസ് ദ്വീപായ ഇവോ ജിമയ്ക്ക് മുകളിൽ അഞ്ച് യുഎസ് നാവികരും ഒരു നാവികനും അമേരിക്കൻ പതാക ഉയർത്തുന്ന ചിത്രം ഫോട്ടോഗ്രാഫർ ജോ റോസെന്താൽ പകർത്തിയപ്പോൾ, അത് അവിസ്മരണീയവും ലോകം മുഴുവൻ തിരിച്ചറിയാവുന്നതുമായ ഒരു ചിത്രങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല.

മൈസൂരിലെ പറക്കുന്ന ബാധകൾ

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ഹൈദർ അലി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഈ റോക്കറ്റുകൾ ഉദാരമായി ഉപയോഗിച്ചു. 1780-ൽ നടന്ന പൊള്ളിലൂർ യുദ്ധത്തിൽ ബ്രിട്ടീഷ് കാലാൾപ്പടയിൽ കുഴപ്പവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ഈ റോക്കറ്റുകളുടെ ഉപയോഗം കാരണം ബ്രിട്ടീഷുകാർക്ക് അവരുടെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചു