വിന്‍ഡോസ്‌ ടെക് സപ്പോര്‍ട്ട് തട്ടിപ്പുകള്‍ തുറന്നു കാണിച്ചു കൊണ്ട് ഒരു വീഡിയോ !

532

hotel

മലയാള നാട്ടില്‍ അത്ര സാധാരണയല്ലെങ്കിലും വിന്‍ഡോസ്‌ ടെക് സപ്പോര്‍ട്ട് ആണെന്നും പറഞ്ഞു കൊണ്ട് നമ്മുടെ കംപ്യൂട്ടര്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു തരുമെന്ന വാഗ്ദാനവും നല്‍കി കൊണ്ട് ചില കോളുകള്‍ പലരെയും തേടി എത്താറുണ്ട്. സത്യത്തില്‍ അവര്‍ നമ്മുടെ കമ്പ്യൂട്ടര്‍ അവരുമായി കണക്റ്റ് ചെയ്ത ശേഷം നമ്മുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ അടക്കം അടിച്ചു മാറ്റിയായിരിക്കും അവര്‍ പോവുക.

ഇത്തരം കോളുകളെ തുറന്നു കാണിക്കുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത് മാല്‍വെയര്‍ ബൈറ്റ്സില്‍ നിന്നുമുള്ള ജെറോം സെഗ്യൂരയാണ്. അദ്ധേഹത്തെ വിളിച്ച ഇതുപോലൊരു വ്യാജനെ കക്ഷി കുരങ്ങു കളിപ്പിക്കുന്നതാണ് നമ്മള്‍ വീഡിയോയില്‍ കാണുക.