Connect with us

Entertainment

ഒരാൾ വിന്നർ ആകണമെങ്കിൽ മറ്റെയാൾ ലൂസർ ആകണം, ലൂസറെ സൂക്ഷിക്കുക നമുക്ക് ചുറ്റുമുണ്ട്

എത്ര അച്ഛന്മാർ, സഹോദരന്മാർ …. ആ അച്ഛന്റെ മനസുമായി ജീവിക്കുന്നുണ്ട്. കൃഷ്ണപ്രിയയുടെ അച്ഛൻ നിയമത്തിനു മുന്നിൽ രക്ഷപെട്ടതുപോലെ..

 160 total views,  4 views today

Published

on

വിജിൻ വേണുഗോപാൽ സംവിധാനം ചെയ്ത വിന്നർ എന്ന റിവഞ്ച് ത്രില്ലർ മൂവി ഒരു അടിപൊളി ആസ്വാദനമാണ് പ്രേക്ഷകർക്ക് നൽകുന്നത്. പതിനാലര മിനിറ്റ് കൊണ്ട് പറഞ്ഞുതീർത്ത ഈ കഥ ഒരു സന്ദേശമായി സ്വീകരിക്കേണ്ടത് പിതാക്കന്മാരും സഹോദരന്മാരും എങ്കിൽ..ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കേണ്ടത് സമൂഹത്തിൽ കഴുകൻ കണ്ണുകളുമായി വിലസുന്ന ചിലരാണ്. കാരണം ഒരു തിരിച്ചടി എവിടെ നിന്നെങ്കിലും ഒരിക്കൽ ഉണ്ടാകും എന്നുള്ള ബോധം  അവർക്കു ഈ സിനിമ സമ്മാനിക്കും എന്ന് ഉറപ്പാണ്. ഇവിടെ ഈ കഥ വികസിക്കുന്നത് ഒരു അതിഥിയും ആതിഥേയനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്. രണ്ടുപേര് മാത്രമുള്ള ഈ സിനിമ എങ്ങനെയാണ് ഒരു പ്രതികാരത്തിന്റെ കഥയാകുന്നത് ? എന്താണ് അവർ തമ്മിലുള്ള പ്രശ്നം ?

വിന്നറിന് വോട്ട് ചെയ്തു മത്സരത്തിൽ ഒന്നാമതെത്തിക്കുക ,
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഈ ഷോർട്ട് മൂവി കാണുമ്പൊൾ എനിക്ക് ഓർമ്മവരുന്നതു കൃഷ്ണപ്രിയയുടെ അച്ഛനെയാണ്. മലയാളികൾക്കു  മറക്കാനാകാത്ത ഒരു അച്ഛനാണ് ശങ്കരനാരായണൻ . മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. എന്നാൽ 13 വയസുവരെ ജീവിക്കാനേ അവള്‍ക്ക് യോഗമുണ്ടായിരുന്നുള്ളു… 2001 ഫെബ്രുവരിയിൽ ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ മുഹമ്മദ് കോയ പീഡിപ്പിച്ചു കൊലപ്പെടുത്തി. എന്നാൽ അകത്തായെങ്കിലും ജാമ്യത്തിൽ ഇറങ്ങി വിലസിയ പ്രതിയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വെടിവച്ചു കൊലപ്പെടുത്തി. അങ്ങനെ ആ അച്ഛൻ സമൂഹത്തിന്റെ മുന്നിൽ ഹീറോ പരിവേഷത്തിലേക്കു ഉയർന്നു. കേസും വിസ്താരങ്ങളും കഴിഞ്ഞു ആ അച്ഛനെ വെറുതെ വിട്ടതും നമ്മൾ കണ്ടു.

എത്ര അച്ഛന്മാർ, സഹോദരന്മാർ …. ആ അച്ഛന്റെ മനസുമായി ജീവിക്കുന്നുണ്ട്. കൃഷ്ണപ്രിയയുടെ അച്ഛൻ നിയമത്തിനു മുന്നിൽ രക്ഷപെട്ടതുപോലെ…നരാധമന്മാരെ  ഇല്ലാതാക്കിയിട്ടു സ്വന്തം ജീവിതം കളയേണ്ട ആവശ്യവുമില്ല. പഴയ ബാബിലോണിയൻ ചക്രവർത്തിയായ ഹബുറാബിയുടെ നിയമം പോലെ ‘കണ്ണിനു കണ്ണ് പല്ലിനു പല്ലു’ എന്ന നയം നമ്മുടെ നിയമസംവിധാനത്തെ ചോദ്യം ചെയുന്നതാകാം എന്നാൽ നിയമത്തിന്റെ ‘ഓട്ടക്കൈ ‘ നിലനിർത്തുന്നിടത്തോളം കാലം കുറ്റകൃത്യങ്ങളും കൂടും. ആദ്യം നിയമങ്ങൾ ശരിയാക്കേണ്ടതുണ്ട്. എത്ര പെൺകുട്ടികളുടെ ചോരവീഴുന്ന മണ്ണാണ് ഇതെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.

ലൈംഗികാസക്തി, പ്രണയനൈരാശ്യം, പ്രണയം നിഷേധിച്ചത് കൊണ്ടുള്ള പക … ഇവകൊണ്ടൊക്കെ പെൺകുട്ടികൾ കൊല്ലപ്പെടുന്ന അവസ്ഥയും ഭീകരമായി തുടരുന്നു. അതെ നാണയത്തിലെ തിരിച്ചടികൾ കിട്ടാത്തടുത്തോളം കാലം അവയൊക്കെ തുടരും. ഈ സിനിമയിലെ ചുണയുള്ള സഹോദരനെ പോലെ ഒരായിരം സഹോദരന്മാർ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.

വിന്നറിന് വോട്ട് ചെയ്തു മത്സരത്തിൽ ഒന്നാമതെത്തിക്കുക ,
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഈ സിനിമ നിങ്ങള്ക്ക് ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല. ബുദ്ധിപരമായ കഥയും സംവിധാനവും അഭിനേതാക്കളുടെ പ്രകടനങ്ങളും ഈ സൃഷ്ടിക്കു മാറ്റ് കൂട്ടുന്നു. തീർച്ചയായതും നിങ്ങളിത് കണ്ടിരിക്കണം.. നിങ്ങള്ക്ക് ഒരു അനിയത്തിയോ  മകളോ ഉണ്ടെങ്കിൽ നിശ്ചയമായും. ഇവിടെ വിന്നർ ആകുന്നതു ആരാണ് ? ആ വിജയം ലോകമെങ്ങും പിച്ചിച്ചീന്തപ്പെട്ട എല്ലാ പെൺകുട്ടികളുടെയും ഓർമകൾക്ക് മുന്നിൽ സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.

എല്ലാരും ഈ നല്ല സിനിമ കാണുക..വോട്ട് ചെയ്യുക 

**

വിന്നർ സംവിധാനം ചെയ്ത വിജിൻ വേണുഗോപാൽ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ ഗൾഫിൽ ജോലി ചെയുകയായിരുന്നു, നാട്ടിൽ വന്നിട്ട് പിന്നെ തിരിച്ചു പോകാൻ പറ്റിയില്ല. അങ്ങനെ ഈ കോവിഡ് പ്രതിസന്ധി കാരണം കുറെ ടൈം നമുക്കു കിട്ടി. അപ്പോഴാണ് മൂവി ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരു കാമറ എന്റെ ഒരു സുഹൃത്തിനു കിട്ടിയത്.അപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി…എന്നാൽ  വെളിയിലിറങ്ങി ഒന്നും ചെയ്യാൻ സാധിക്കാത്ത സമയമായിരുന്നല്ലോ കഴിഞ്ഞുപോയത്  . എന്റെ ഒരു അനിയൻ പറഞ്ഞു ഫേസ് ബുക്കിൽ ഇടാൻ കുറച്ചു നല്ല ഫോട്ടോസ് എടുക്കാം എന്ന്.  എന്നാൽ എനിക്ക് അതിനോട് ഒരു താത്പര്യവും തോന്നിയില്ല. ഞാൻ പറഞ്ഞു നമുക്ക് ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാം എന്ന് . അങ്ങനെ പെട്ടന്ന് തന്നെ ഉണ്ടാക്കിയ ഒരു കഥയാണ് വിന്നർ. നമുക്ക് വളരെയധികം സൗകര്യങ്ങൾ കുറവായിരുന്നു. ലൈറ്റിങ് ആയാലും ഷൂട്ടിങ്ങിനുള്ള ആർട്ടിസ്റ്റുകൾ ആയാലും.. എന്തൊക്കെ നോക്കിയാലും ഒരു ചിലവും ഇല്ലാതെയായിരുന്നു വിന്നർ ഷൂട്ട് ചെയ്‌തത്‌.”

വിന്നറിന് വോട്ട് ചെയ്തു മത്സരത്തിൽ ഒന്നാമതെത്തിക്കുക ,
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഇതിൽ അഭിനയിച്ചിരിക്കുന്ന Albin Thomas എന്ന മുടി വളർത്തിയ ആ ആള്  സഫാരി ചാനലിൽ ഒക്കെ വന്നിട്ടുണ്ട്. റോഡ് മാർഗ്ഗം പത്തു രാജ്യങ്ങളിലൂടെ ലിഫ്റ്റ് അടിച്ചുള്ള യാത്ര ചെയ്ത, ഒരുപാട് ഫോളോവേഴ്സ് ഒക്കെ ഉള്ള ഒരു യൂട്യൂബർ ആണ്. സഫാരി ചാനലിൽ ഒക്കെ ഇന്റർവ്യൂകൾ ചെയ്തിട്ടുണ്ട് എന്നല്ലാതെ അവൻ അങ്ങനെ അഭിനയിച്ചിട്ടില്ല. ഈ പ്രോജക്റ്റ് ചെയ്യാൻ നമുക്ക് ട്രൈ ചെയ്തു നോക്കാം എന്ന് അവൻ എനിക്കൊരു കോൺഫിഡൻസ് തന്നു. അങ്ങനെയാണ് നമ്മൾ കൊറോണ സമയത്തു വളരെ ലിമിറ്റഡ് ആയിട്ടുള്ള സൗകര്യങ്ങൾ വച്ച് അധികം ആരെയും പങ്കെടുപ്പിക്കാതെയുള്ള സോഴ്സ് വച്ച്  ഇത് ചെയ്തത്. ഒരു വീടും രണ്ടുകഥാപാത്രങ്ങളെയും വച്ചിട്ട് നമുക്ക് എന്തെങ്കിലും ഒന്ന് ട്രൈ ചെയ്തുനോക്കാം എന്നൊരു എക്സ്പിരിമെന്റൽ ആയിട്ടുള്ള വർക്ക് ആണ് വിന്നർ.”

“ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ആരും തന്നെ പ്രൊഫഷണൽ അല്ല. എഡിറ്റർ ചെയ്ത ആൾക്കാണെങ്കിൽ ഒരു യൂട്യൂബ് ചാനലുണ്ട്.   സ്വന്തം വീഡിയോസ് ഒക്കെ എഡിറ്റ് ചെയ്തിട്ടുള്ള എക്സ്പീരിയൻസ് മാത്രമേയുള്ളൂ..പിന്നെ കാമറാമാന്റെയും ആദ്യത്തെ വർക്ക് ആണ്. പുള്ളി നല്ല പാഷനേറ്റ് ആണ്. ഞാൻ പന്ത്രണ്ടു വര്ഷം മുമ്പ് ഒരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് , പ്ലസ് വണിൽ പഠിക്കുമ്പോൾ. അക്കാലത്തു  കൊല്ലത്തു വച്ച് നടന്ന ഒരു സ്റ്റുഡൻസ് short movie ഫെസ്റ്റിവലിൽ നൂറിലേറെ ഷോർട്ട് ഫിലിമുകളിൽ നിന്നും ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്ററിനുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. നടൻ മധുസാറും എം എ ബേബിയും ഒക്കെയാണ് എനിക്ക് അവാർഡ് തന്നത്.”

Advertisement

“പെൺകുട്ടികളെ അവരുടെ അറിവോടെയും അല്ലാതെയും ബ്ളാക് മെയിൽ ചെയ്തു അവരെ ഉപയോഗിക്കുക, അവരുടെ സ്വർണ്ണവും പണവും തട്ടിയെടുക്കുക ,അവരുടെ വീഡിയോസ് ഒക്കെ പ്രചരിപ്പിക്കുക.. ഇതൊക്കെ ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണ്. നീതികിട്ടാത്ത ഒരുപാട് പേര് നമ്മുക്കിടയിലുണ്ട്. പണവും സ്വാധീനവും കൊണ്ട് രക്ഷപെടുന്നവർ ഉണ്ട്. അതിലുപരിയായി ഈ വിഷയത്തെ ഞാൻ സമീപിച്ചത്, കൊറോണ കാലഘട്ടത്തിൽ ഒരു ക്രൈമിന് എന്ത് പ്രസക്തി എന്നാണു ..അതായതു ക്രൈമുകൾക്കു സാധ്യത ഉണ്ടാകുന്ന ചിലതു കൊറോണ കാലത്തിന്റെ സംഭാവനയാണ് എന്ന് എനിക്ക് തോന്നിയിരുന്നു.”

“ഗ്ലൗസ്, മാസ്ക് ഇവയൊക്കെ വച്ച് കൊറോണ കാലത്തു ഒരു ക്രൈം എങ്ങനെ സൃഷ്ടിക്കാം എന്നാണു ഞാൻ ആലോചിച്ചത്. ആ ആലോചനയിൽ നിന്നാണ് ഇങ്ങനെയൊരു വർക്ക് എക്സിക്യൂട്ട് ചെയ്തതെടുത്തത്. വിന്നറിന്റെ സെക്കന്റ് പാർട്ട് ഞാൻ കഥയൊക്കെ ആലോചിച്ചു വച്ചിട്ടുണ്ട്. (ആശയം ഇവിടെ ചേർക്കുന്നില്ല )
ആദ്യ ഭാഗത്തിൽ സാങ്കേതികമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സെക്കന്റ് പാർട്ട് ചെയുമ്പോൾ അത് വിഷ്വലി പെർഫെക്റ്റ് ആകണം എന്ന്  ഞാൻ ചിന്തിച്ചു. സെക്കൻഡ് പാർട്ട് തുടങ്ങാത്തത്തിന്റെ കാരണവും അതുതന്നെ. ഈ ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ ഉപയോഗിക്കാം എന്നായിരുന്നു ഞങ്ങൾ ശ്രദ്ധിച്ചത്. അതിപ്പോ ഷൂട്ട് ചെയ്യാൻ ആണെങ്കിലും ആ പ്രമേയത്തിൽ ആണെങ്കിലും കോവിഡിനെ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്നാണു ചിന്തിച്ചത്. കൊറോണയുടെ ഉള്ളിലും നമുക്ക് കഥകൾ കണ്ടുപിടിക്കാം എന്നുള്ള ഒരു സന്ദേശവും കൂടിയാണ് നൽകാൻ ശ്രമിച്ചത്.”

“ഈ മൂവിയെ കുറിച്ച് ഒരുപാട് പോസ്ടിട്ടീവ് അഭിപ്രായങ്ങൾ വന്നിരുന്നു. യുട്യൂബിൽ ആണെങ്കിലും പലരും അഭിപ്രായപ്പെട്ടത് ഇതൊരു underrated മൂവിയാണ് എന്നായിരുന്നു. മാർക്കറ്റിങ്ങിന്റെ കാര്യത്തിൽ ഞാനും വളരെ വീക്ക് ആണ്. ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടും…വാട്സാപ്പിൽ ഷെയർ ചെയ്യും എന്നല്ലാതെ ആരോടും പോയി നിർബന്ധിച്ചു പറയാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്നെക്കാൾ എത്രയോ നല്ല വർക്കുകൾ പലരും ചെയ്തത് ഉള്ളപ്പോൾ എന്റേതാണ് ബെസ്റ്റ് എന്ന് പറയാനുള്ള കോൺഫിഡൻസ് എനിക്കില്ല.”

“ബൂലോകം ഒടിടി പ്ലാറ്റ്ഫോം നല്ല ഷോർട്ട് മൂവീസിനെ ഷോക്കേസ് ചെയ്യാനുള്ളൊരു നല്ലൊരു ഉദ്യമം ആണ്. നേരത്തെ അതിനുള്ള ഒരു സംവിധാനം ഇവിടെ ഇല്ലാത്ത സാഹചര്യത്തിൽ ബൂലോകം ടീവിക്ക് അതിന്റേതായ ഒരു പ്രാധാന്യം ഇവിടെ കിട്ടും. ബൂലോകം ടീവി ഇനി വളരാനിരിക്കുന്നതേയുള്ളൂ. ഇനിയും ഒരുപാട് ആളുകൾ ഇതിലേക്ക് കടന്നുവരാനിരിക്കുന്നതേയുള്ളൂ. നല്ല ക്വളിറ്റിയുള്ള പ്രസന്റേഷൻ ആണ് കാണാൻ കഴിയുന്നത്. മലയാളികൾക്ക് എന്നല്ല ഏതു ഭാഷക്കാർക്കും ഇഷ്ടപ്പെടുന്ന നിലവാരം അതിനുണ്ട്.”

വിന്നറിന് വോട്ട് ചെയ്തു മത്സരത്തിൽ ഒന്നാമതെത്തിക്കുക ,
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

എല്ലാരും വിന്നർ കാണുക….വോട്ട് ചെയുക..

The one who fights injustice,
The one who cares for his loved ones,
The one who eliminates evil,
&
The one who survives till the last,
turns out to be
The “WINNER”
————————————————————————

WINNER malayalam short film
Director- v’jin venugopal
Story, screeplay, dialogues- v’jin venugopal
DOP- Akhil Daaz
Editing & Sound Design – Sanoop sajeevan
Making Coordinator – Tijo Davidson
Title design – Sanoop sajeevan
Cast- ft.Albin P Thomas (Albin On The Road)
Vaisakh kumar
MUSIC CREDIT : www.bensound.com

**********

Advertisement

 161 total views,  5 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement