ഈ തീരുമാനം വന്നാൽ ലോകം നെഞ്ചിലേറ്റുന്ന അമേരിക്കൻ പ്രസിഡന്റ്‌ ആയി മാറും ജോ ബൈഡൻ

0
231

Wise decision from
White House

അസാധാരണ കാലത്ത് അസാധാരണ നടപടി എടുക്കാൻ അസാധാരണ ചങ്കൂറ്റം വേണം. അതിനു വേണ്ടത് അലിവുള്ള ഒരു ഹൃദയമാണ്. ബിസിനസ് ലോബികളുടെ എതിർപ്പ് വകവയ്ക്കാതെ കോവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കാൻ തീരുമാനം എടുക്കുന്ന ജോ ബൈഡൻ ലോകത്തിൻ്റെ നേതാവായി മാറുന്നു. ഈ തീരുമാനം വന്നാൽ, ലോകം നെഞ്ചിലേറ്റുന്ന അമേരിക്കൻ പ്രസിഡന്റ്‌ ആയി മാറും ജോ ബൈഡൻ. ഡമോക്രാറ്റുകൾ അവരുടെ പാർട്ടിയുടെ പേര് അന്വർഥമാക്കും. ബുധനാഴ്ചയാണ് കോവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കണമെന്ന നിരവധി രാജ്യങ്ങളുടെ നിരന്തരമായ ആവശ്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോ ബൈഡൻ ഭരണകൂടം രംഗത്തെത്തിയത്.

കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും മരണങ്ങൾ വർധിക്കുകയും ചെയ്തതോടെ വാക്സീൻ ക്ഷാമം അവസാനിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. …പേറ്റന്റ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചാൽ കൂടുതൽ കമ്പനികൾക്കു വാക്സീൻ നിർമിക്കാനാകും. വളരെ വേഗം ലോകജനതയ്ക്ക് അവ ലഭ്യമാകും.