കാമുകി അറിയാതെ ചുറ്റികളികൾ ഉള്ള കാമുകന്മാർ എല്ലാം സൂക്ഷിക്കണം എന്നാണു അമേരിക്കയിൽ ടെക്സസിൽ നടന്ന ഈ സംഭവം തെളിയിക്കുന്നത്. സംഭവം ഇതാണ്. സെനെയ്ഡ മേരി സൊട്ടോ എന്ന 23കാരി തന്റെ കാമുകനെ ഫോൺ ചെയ്തു സൊള്ളാമെന്നു വച്ച് വിളിച്ചപ്പോൾ കാമുകന്റെ വീട്ടിൽ മറ്റൊരു തരുണീമണിയുടെ ശബ്ദം. അവൾ ആയിരുന്നു ഫോണെടുത്തത്. നമ്മുടെ സെനെയ്ഡ മേരി സൊട്ടോ എന്ത് ചെയ്തെന്നോ കാമുകന്റെ വീട്ടിൽ നിന്ന് തനിക്കാവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് മാറ്റിയ ശേഷം വീടിനെ തീയിട്ടു പുകച്ചുകളഞ്ഞു. അല്ലെങ്കിലും ചില പ്രേമങ്ങൾ ഒരു ‘തീക്കളി’ തന്നെയാണ് അല്ലെ ? അമേരിക്കൻ പോലീസ് അവരുടെ ഭാവനയും യുക്തിയും ചേർത്തു വിശദീകരിക്കുന്നതിങ്ങനെ ..

“അർധരാത്രിയിൽ കാമുകനെ സെനെയ്ഡ വിളിച്ചപ്പോൾ ഫോണെടുത്തത് മറ്റൊരു സ്ത്രീ ആയിരുന്നു. കലി കയറി പാഞ്ഞെത്തിയ സെനെയ്ഡ കാമുകന്റെ വീട്ടിലെത്തി ലിവിങ് റൂമിലെ കിടക്കയ്ക്ക് തീയിട്ടു. ഇത് പെട്ടെന്ന് മറ്റ് മുറികളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. 50,000 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടുന്നത്. കാമുകന്റെ ഫോണെടുത്ത പെൺകുട്ടി അവരുടെ അടുത്ത ബന്ധുവായിരുന്നെന്ന് പിന്നീട് കണ്ടെത്തി.”