നിത്യേന 2.2 കിലോ കാരറ്റ് ജ്യൂസ് കഴിച്ച് യുവതി തന്റെ കാന്‍സര്‍ മാറ്റിയെന്ന് !

0
559

കാന്‍സര്‍ എന്ന ഇപ്പോള്‍ വളരെ സാധാരണയായി മാറിയ രോഗം സ്ഥിരീകരിച്ചാല്‍ പിന്നെ എത്ര കൊലകൊമ്പനായാലും ജീവിതത്തിലെ മറ്റു പരിപാടികള്‍ എല്ലാം നിര്‍ത്തി സ്വന്തം ജീവന്‍ രക്ഷിക്കുവാനുള്ള ഓട്ടത്തിലാകും. കീമോയില്‍ തുടങ്ങി ഒടുക്കം ഏതെങ്കിലും ആശുപത്രിക്കിടക്കയില്‍ വേദനയില്‍ അവസാനിക്കലാകും പിന്നെ ഉണ്ടാവുക.

വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചാണ് ആന്‍ കാമരോണ്‍ ശസ്ത്രക്രിയക്കു വിധേയമായത്. എന്നാല്‍ ഡോക്ടര്‍ പിന്നീടു ആനിനോട് നിര്‍ദേശിച്ചത് കീമോതെറാപ്പിക്ക് വിധേയയാവാന്‍ ആയിരുന്നു. കീമോയുടെ അപകടം മനസിലുള്ള ആന്‍ അതിനു തയാറായില്ല. എന്നാല്‍ തന്നെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ ശ്വാസകോശത്തെ ബാധിച്ച കാര്യം ദുഖത്തോടെ ആന്‍ അറിഞ്ഞു. രണ്ടു മുതല്‍ മൂന്നു വര്‍ഷം ഡോക്ടര്‍ ആനിനു വിധിയെഴുതി. ഡോക്ടര്‍ പിന്നെയും ജീവിതം നീട്ടിക്കിട്ടുവാന്‍ ആനിനോട് കീമോക്ക് വിധേയയാവാന്‍ ആവശ്യപ്പെട്ടു. ആന്‍ അതിനും വഴങ്ങിയില്ല.

ജീവിതത്തിനു മുന്‍പില്‍ ഒരു വഴിയും കാണാതിരുന്ന ആന്‍ ഇന്റര്‍നെറ്റില്‍ അലോപതി അല്ലാതെ കാന്‍സര്‍ മാറ്റുവാനുള്ള മറ്റു വഴികളെ കുറിച്ച് പരതാന്‍ തുടങ്ങി. കീമോ എങ്ങിനെ എങ്കിലും ചെയ്യാതെ ജീവിതം നീട്ടുക എന്നത് മാത്രമായിരുന്നു ആനിന്‍റെ ആഗ്രഹം. കീമോക്കും റേഡിയേഷനും ബദലായി ഇന്റര്‍നെറ്റില്‍ ലഭ്യമായുള്ള എല്ലാ മാര്‍ഗത്തെ കുറിച്ചും ആന്‍ പഠിച്ചു. എന്നാല്‍ അതില്‍ പലതും 2005 ല്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്വന്തം ഭര്‍ത്താവില്‍ പരീക്ഷിച്ചു പരാജയപ്പെട്ട സംഗതി ആയിരുന്നു.

അങ്ങിനെയിരിക്കെയാണ്‌ റാല്‍ഫ് കോള്‍ എന്ന മനുഷ്യന്റെ കഥ വായിക്കുന്നത്. തന്റെ ശ്വാസകോശത്തെ ബാധിച്ച കാന്‍സര്‍ സെല്ലുകളെ നിത്യേന അഞ്ചു പൌണ്ട് അഥവാ 2.2 കിലോ കാരറ്റ് ജ്യൂസടിച്ചു കഴിച്ചു നശിപ്പിച്ച റാല്‍ഫ് കോളിന്റെ കഥ ആന്‍ കാമരോണില്‍ ആവേശം വളര്‍ത്തി എന്ന് പ്രത്യേകം പറയേണ്ടല്ലോ. അങ്ങിനെ ആ പരീക്ഷണം ഇനിയൊരു പ്രതീക്ഷയും ഇല്ലാത്ത തന്റെ ജീവിതത്തില്‍ പരീക്ഷിക്കുവാന്‍ ആന്‍ തീരുമാനിച്ചു. ഒന്നും നഷ്ടപ്പെടുവാന്‍ ഇല്ലാത്ത തന്റെ ജീവിതത്തിനു ഇതൊരു വെളിച്ചമായാലോ എന്ന ചിന്ത ആനില്‍ ആവേശം വളര്‍ത്തി. 2012 നവംബര്‍ 7 നായിരുന്നു ആ തീരുമാനം ആന്‍ കൈകൊണ്ടത്.

എന്നാല്‍ പത്തു ദിവസങ്ങള്‍ക്ക് ശേഷം ദുഖിപ്പിക്കുന്ന വാര്‍ത്ത‍ ആനിനെ തേടിയെത്തി. തന്റെ ശ്വാസകോശത്തെ ബാധിച്ച കാന്‍സര്‍ സെല്ലുകള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു വരുന്നു എന്നതായിരുന്നു അത്. അതറിഞ്ഞിട്ടും കീമോക്ക് വഴങ്ങില്ലെന്ന തന്റെ തീരുമാനം ആന്‍ മാറ്റിയില്ല. കാരറ്റ് ജ്യൂസ് കുടിക്കല്‍ തുടരുകയും ചെയ്തു.

ജനുവരി 7 നടത്തിയ സി ടി സ്കാനില്‍ ശ്വാസകോശത്തിലെ കാന്‍സര്‍ സെല്ലുകളിലെ വളര്‍ച്ച നിന്നതായി കണ്ടത് ആനില്‍ ആത്മവിശ്വാസം കൂട്ടി. ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ട്യൂമറുകള്‍ ചുരുങ്ങി വരുന്നതായും ഫലം വന്നു. എട്ടാഴ്ച കാരറ്റ് ജ്യൂസ് കുടിച്ചതോടെ താന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെ വരുന്ന കാര്യം ആന്‍ സ്വയം തിരിച്ചറിഞ്ഞു. രസകരമായ കാര്യം എന്തെന്നാല്‍ ഇതേ എട്ടാഴ്ച കാലാവധിയില്‍ ആണ് റാല്‍ഫ് കോളിനും ഫലം കണ്ടു തുടങ്ങിയിരുന്നത്. അദ്ധേഹത്തിന്റെ കഴുത്തിനായിരുന്നു കാന്‍സര്‍ ബാധിച്ചിരുന്നത്.

മാര്‍ച്ച് അവസാനം നടത്തിയ മറ്റൊരു സി ടി സ്കാനില്‍ കാന്‍സര്‍ സെല്‍ വളരുന്നത് നിന്നതായി കണ്ടെത്തി. ട്യൂമറുകള്‍ ചുരുങ്ങി ഇല്ലാതാവുന്നതായും കണ്ടെത്തി. ആഗസ്റ്റോടെ ആനിനെ ബാധിച്ച കാന്‍സര്‍ പൂര്‍ണമായും ഇല്ലാതെ ആയതായി പരിശോധനയില്‍ തെളിഞ്ഞു.

സ്വന്തം ജീവിതം ആന്‍ ഒരു ഗ്രന്ഥമായി തന്നെ ഇറക്കിയിട്ടുണ്ട്. ആമസോണില്‍ കേവലം 9 ഡോളറില്‍ താഴെ വിലക്ക് ഈ ഗ്രന്ഥം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

എന്ത് കൊണ്ട് കാരറ്റ് ?

ഫാല്‍കരിനോള്‍ എന്ന പ്രകൃതിദത്തമായ കീടനാശിനിയുടെ സാന്നിധ്യമാണ് കാരറ്റിനെ ഇങ്ങനെ കാന്‍സര്‍ സെല്ലുകള്‍ക്കെതിരെ പൊരുതുവാന്‍ സഹായിക്കുന്നത്. ഫംഗല്‍ രോഗങ്ങള്‍ക്കെതിരെയും ഫാല്‍കരിനോള്‍ ഒരു പ്രതിരോധശക്തി തന്നെയാണ്. ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ തണുത്ത അവസ്ഥയില്‍ ആണ് ഇത് ഫലപ്രദമാവുക എന്നതാണ്. അത് കാരണം നമ്മള്‍ സാധാരണ കണ്ടു വരുന്ന പോലെ കാരറ്റ് പുഴുങ്ങിയ ശേഷം ജ്യൂസടിച്ചു കുടിക്കുക എന്നത് ഫലപ്രദമല്ല.

എലികള്‍ പോലുള്ള മനുഷ്യ ശരീരവുമായി ഏറ്റവുമധികം സാമ്യമുള്ള മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇത് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുവാന്‍ പര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതും അധികമായാല്‍ വിഷമാണ് എന്നത് പോലെ തന്നെ ആനിന്റെ കാര്യത്തില്‍ പറഞ്ഞ ഡോസിലധികം അഥവാ നിത്യേന 2.2 കിലോയില്‍ ആധികം ജ്യൂസടിച്ചു കുടിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നാഡീ സംബന്ധമായ ചില രോഗങ്ങള്‍ക്ക് അത് കാരണമാകും.

ന്യൂ കാസില്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ ട്യൂമറുകളിലെ കാന്‍സര്‍ സെല്ലുകളെ ഫാല്‍കരിനോള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ്‌ ഫുഡ്‌ കെമിസ്ട്രി യില്‍ അവരിത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ കിര്‍സ്റ്റന്‍ ബ്രാണ്ടിറ്റ് നിത്യേന ഒരു കാരറ്റ് എങ്കിലും മറ്റു പഴങ്ങളുടെയും പച്ചക്കറിക്കറികളുടെയും കൂടെ നമ്മോടു കഴിക്കുവാന്‍ ആവശ്യപ്പെടുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും കീടനാശിനി അടിച്ച കാരറ്റ് കഴിക്കാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഒടുവില്‍ ആ കീടനാശിനി കാരണം മറ്റു രോഗങ്ങള്‍ നമ്മള്‍ ക്ഷണിച്ചു വരുത്തുന്ന അവസ്ഥ ഉണ്ടാവരുതല്ലോ.