സ്വയം സി​സേ​റി​യ​ൻ ന​ട​ത്തി​യ സ്ത്രീ

31

ദേവ് ദേവ്

സ്വയം സി​സേ​റി​യ​ൻ ന​ട​ത്തി​യ സ്ത്രീ

“എ​ന്‍റെ വേ​ദ​ന എ​നി​ക്കു സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​പ്പു​റ​മാ​യി​രു​ന്നു. എ​ന്‍റെ കു​ട്ടി മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഞാ​നും കൂ​ടെ മ​രി​ക്കും എ​ന്നു​ത​ന്നെ തീ​ർ​ച്ച​പ്പെ​ടു​ത്തി. പ​ക്ഷെ അ​വ​ൻ വ​ള​രു​ക​യാ​ണെ​ങ്കി​ൽ അ​വ​ൻ വ​ള​രു​ന്ന​തു കാ​ണാ​ൻ ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും എ​ന്നു ഞാ​ൻ വി​ചാ​രി​ച്ചു.”

​മെക്‌സി​ക്കോ​യി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ലെ ഒ​രു ഗ്രാ​മീ​ണ സ്ത്രീ ​അ​ടു​ക്ക​ള​യി​ലെ ക​റി​ക്ക​ത്തി​കൊ​ണ്ട് സ്വ​ന്തം വ​യ​റു​കീ​റി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത സം​ഭ​വം വൈ​ദ്യ​ലോ​ക​ത്തെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചു. അ​മ്മ​യും കു​ഞ്ഞും ഇ​ന്നും സു​ഖ​മാ​യി​രി​ക്കുന്നു…ഇ​ന​സ് റ​മീ​ര​സ് പേ​രെ (Ines Ramirez Perez) എ​ന്ന 40 വ​യ​സു​കാ​രി മെ​ക്സി​ക്കോ​യി​ലെ വൈ​ദ്യു​തി​യും ടെ​ലി​ഫോ​ൺ സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത ഗ്രാ​മ​മാ​യ ഒ​ഹാ​ക്ക​യി​ലെ (Oaxaca) താ​മ​സ​ക്കാ​രി​യാ​യി​രു​ന്നു. അ​വ​ർ​ക്കു 7 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 2000 മാ​ർ​ച്ച് 5 ന് ​അ​വ​രു​ടെ അ​ടു​ത്ത കു​ഞ്ഞി​ന്‍റെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും അ​ത് അ​സ​ഹ​നീ​യ​മാ​യ​ത് അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ്. സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ഭ​ർ​ത്താ​വി​നെ വി​ളി​ക്കു​വാ​നോ, വൈ​ദ്യ​സ​ഹാ​യം തേ​ടാ​നോ ക​ഴി​ഞ്ഞി​ല്ല.

May be an image of 1 person and standingര​ണ്ടു വ​ർ​ഷം മു​മ്പ് അ​വ​രു​ടെ ഒ​രു കു​ട്ടി സി​സേ​റി​യ​ൻ സൗ​ക​ര്യം ല​ഭി​ക്കാ​തെ മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. അ​ടു​ത്ത കു​ഞ്ഞി​നും അ​തേ ദു​ർ​ഗ​തി സം​ഭ​വി​ക്കു​മോ എ​ന്ന ഭ​യ​പ്പാ​ടി​ൽ എ​ന്തും നേ​രി​ടാ​നു​ള്ള മാ​തൃ​ത്വ പ്രേ​ര​ണ​യി​ൽ റ​മീ​ര​സ് ധൈ​ര്യ​പൂ​ർ​വം വ​യ​റു കീ​റി കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ തി​രു​മാ​നി​ച്ചു. പി​ന്നീ​ട് ഈ ​സം​ഭ​വ​ത്തെ കു​റി​ച്ച് ഒ​രു പ​ത്ര​ലേ​ഖ​ക​നോ​ട് ഇ​ങ്ങ​നെ പ​റ​ഞ്ഞു.
“എ​ന്‍റെ വേ​ദ​ന എ​നി​ക്കു സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​പ്പു​റ​മാ​യി​രു​ന്നു. എ​ന്‍റെ കു​ട്ടി മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഞാ​നും കൂ​ടെ മ​രി​ക്കും എ​ന്നു​ത​ന്നെ തീ​ർ​ച്ച​പ്പെ​ടു​ത്തി. പ​ക്ഷെ അ​വ​ൻ വ​ള​രു​ക​യാ​ണെ​ങ്കി​ൽ അ​വ​ൻ വ​ള​രു​ന്ന​തു കാ​ണാ​ൻ ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും എ​ന്നു ഞാ​ൻ വി​ചാ​രി​ച്ചു.”
റ​മീ​ര​സി​ന് സി​സ​റി​യ​നെ​ക്കു​റി​ച്ചു​ള്ള വേ​ണ്ട​ത്ര അ​റി​വോ, വൈ​ദ്യ​പ​രി​ശീ​ല​ന​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 3 ചെ​റി​യ ഗ്ലാ​സ് മ​ദ്യം വെ​ള്ളം ചേ​ർ​ക്കാ​തെ കു​ടി​ച്ച​തി​നു​ശേ​ഷം അ​ടു​ക്ക​ള​യി​ലെ 15 സെ. ​മീ. നീ​ള​മു​ള്ള മ​ര​പ്പി​ടി​യു​ള്ള ക​റിക്ക​ത്തി​കൊ​ണ്ട് വ​യ​റു​കീ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ൽ പൊ​ക്കി​ളി​നു വ​ല​തു വ​ശ​ത്തു‌ നി​ന്നും താ​ഴോ​ട്ട് കീ​റി മു​റി​ച്ചു. ക​ത്തി​യു​ടെ പി​ടി​യി​ൽ പി​ടി​ക്കാ​തെ മൂ​ർ​ച്ച​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ മു​ക​ളി​ൽ പി​ടി​ച്ചാ​യി​രു​ന്നു ശ​ക്തി​യാ​യി വ​യ​റ്റി​ലേ​ക്കു ക​ത്തി ആ​ഴ്ത്തി ഇ​റ​ക്കി​യ​ത് . വേ​ദ​ന കൊ​ണ്ട് റ​മീ​ര​സ് ഉ​റ​ക്കെ ക​ര​ഞ്ഞു. ആ ​മു​റി​വി​ന്‌ 17 സെ. ​മീ. വ​ലി​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ഗ​ർ​ഭ​പാ​ത്ര​വും കീ​റി​മു​റി​ച്ച് ഒ​രു ആ​ൺ​കു​ഞ്ഞി​നെ കാ​ലി​ൽ പി​ടി​ച്ചു പു​റ​ത്തെ​ടു​ത്തു. പു​റ​ത്തു വ​ന്ന​യു​ട​നെ അ​വ​ൻ ശ്വാ​സ​മെ​ടു​ക്കു​ക​യും ക​ര​യു​ക​യും ചെ​യ്ത​പ്പോ​ൾ റ​മീ​ര​സി​ന് ആ​ശ്വാ​സ​മാ​യി. ഒ​രു ക​ത്രി​ക കൊ​ണ്ട് പൊ​ക്കി​ൾ കൊ​ടി​യും വേ​ർ​പെ​ടു​ത്തി​യ​ശേ​ഷം ത​ന്‍റെ അ​ന്ത​ര​ാവ​യ​വ​ങ്ങ​ൾ അ​ക​ത്തേ​ക്കു​ത​ന്നെ ത​ള്ളി വ​ച്ചു. മൂ​ത്ത മ​ക​ൻ 8 വ​യ​സ്സു​ള്ള ബെ​നീ​റ്റോ​യോ​ട് (Benito) ടൗ​ണി​ൽ ചെ​ന്ന് ഒ​രു ന​ഴ്‌​സി​നെ വി​ളി​ച്ചു​കൊ​ണ്ടു​വ​ര​ൻ പ​റ​ഞ്ഞു​കൊ​ണ്ട്‌ അ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക് മ​റ​ഞ്ഞു. ബോ​ധം തി​രി​ച്ചു കി​ട്ടി​യ​പ്പോ​ൾ ഒ​രു സ്വെ​റ്റ​ർ കൊ​ണ്ടു മു​റി​വ് വ​രി​ഞ്ഞു കെ​ട്ടി.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ഒ​രു ന​ഴ്സും ഒ​രു പു​രു​ഷ സ​ഹാ​യി​യും എ​ത്തി​ച്ചേ​രു​മ്പോ​ൾ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്. അ​ദ്ദേ​ഹം അ​വ​ളു​ടെ മു​റി​വു​ക​ൾ വീ​ട്ടി​ലെ സൂ​ചി​യും നൂ​ലും ഉ​പ​യോ​ഗി​ച്ചു തു​ന്നി​കെ​ട്ടി. ഒ​രു മി​നി ബ​സി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഒ​രു വൈ​ക്കോ​ൽ കി​ട​ക്ക​യി​ൽ കി​ട​ത്തി അ​ടു​ത്തു​ള്ള ഒ​രു ക്ലി​നി​ക്കി​ലേ​ക്കു യാ​ത്ര​യാ​യി. ര​ണ്ടു മ​ണി​ക്കൂ​ർ യാ​ത്ര ക​ഴി​ഞ്ഞു ക്ലി​നി​ക്കി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യു​ള്ള നേ​ഴ്സ് ഒ​ന്നു നോ​ക്കി​യ ഉ​ട​നെ സാ​ൻ പെ​ത്രോ​യി​ലു​ള്ള (San Pedro) ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​കാ​ൻ പ​റ​ഞ്ഞു. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കി​ട​ത്തി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ടാ​ർ ചെ​യ്യാ​ത്ത റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത് കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​വ​ളു​ടെ മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി തീ​ർ​ന്നു. ക​ടു​ത്ത വേ​ദ​ന​യി​ൽ അ​വ​ർ വീ​ണ്ടും ബോ​ധ​ര​ഹി​ത​യാ​യി.

സാ​ൻ പെ​ത്രോ ഹോ​സ്പി​റ്റ​ലി​ൽ അ​വ​ളു​ടെ ആ​ദ്യ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​തു പ്ര​സ​വ​ത്തി​നു ശേ​ഷം 16 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു. അ​വ​ളു​ടെ അ​ന്ത​ര​ാവ​യ​വ​ങ്ങ​ൾ​ക്കു കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്ത​പ്പോ​ൾ തി​രി​ച്ചു പോ​യ​ത് ഒ​രു ബ​സ്സി​ൽ ആ​യി​രു​ന്നു. മ​ല​ക​ളും കു​ന്നു​ക​ളും ക​റ​ങ്ങി തി​രി​ഞ്ഞു ബ​സ് അ​വ​ളു​ടെ ഗ്രാ​മ​ത്തി​ലെ​ത്താ​ൻ 12 മ​ണി​ക്കൂ​ർ സ​മയ​മെ​ടു​ത്തു. അ​വ​ളു​ടെ ഗ്രാ​മം അ​ടു​ക്കാ​റാ​യ​പ്പോ​ൾ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി. ആ ​കു​ട്ടി​യെ പു​റ​ത്തു കെ​ട്ടി ഒന്ന​ര മ​ണി​ക്കൂ​ർ ന​ട​ന്ന് എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ സ്വ​യം സി​സേ​റി​യ​ൻ ന​ട​ത്തി​യ അ​മ്മ​യും മ​ക​ൻ ഒ​ലാ​ന്‍റോ​യും (orlando) ഇ​ന്നും സ​സ​ന്തോ​ഷം ജീ​വി​ക്കു​ന്നു.