സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
പലർക്കും ഇതുവളരെ അവിശ്വസനീയമായി തോന്നാം. അതെ വിശ്വസിക്കാൻ ബുദ്ധിമുട്ടുമാണ്.പക്ഷേ സംഗതി 100 % വും സത്യമാണ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വരെ ഇത് വലിയ വാർത്തയായി മാറിക്കഴി ഞ്ഞു.’റഫായേല ലാംപ്‌റോ’ എന്ന 24 കാരി സൈപ്രസ് സ്വദേശിനിയായ വനിത തന്റെ മുലപ്പാൽ ഓൺലൈനായി വിൽപ്പനനടത്തി ഇതുവരെ സമ്പാദിച്ചത് 4500 പൗണ്ട് അഥവാ നാലര ലക്ഷം ഇന്ത്യൻ രൂപ. വിൽപ്പന നടത്തിയത് ഏകദേശം 50 ലിറ്റർ മുലപ്പാൽ.Rafaela Lamprou കുറച്ചുനാൾ മുൻപ് ഒരാൺകുഞ്ഞിനു ജന്മം നൽകയിരുന്നു.അതേത്തുടർന്ന് അവർക്ക് അമിതമായി മുലപ്പാൽ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി ഡോക്ടറെ സമീപിക്കുകയായിരുന്നു.
റഫായേലയുടെ ശരീരഘടന മൂലമാണ് അമിതമായ രീതിയിൽ മുലപ്പാൽ ഉണ്ടാകുന്നതെന്നും, പാലില്ലാത്ത അമ്മമാരുടെ കുട്ടികൾക്ക് അത് സ്റ്റോർ ചെയ്തു നൽകാനുമാണ് ഡോകട്ർമാർ നിർദ്ദേശിച്ചത്. അത്തരം ആളുകളെ കണ്ടുകിട്ടാൻതന്നെ ബുദ്ധിമുട്ടായതിനാൽ ഓൺലൈനിൽ മുലപ്പാൽ വിൽക്കാനുപ ദേശിച്ചത് ഒരു സുഹൃത്തായിരുന്നു.അത് വലിയ വിജയമായി.മുലപ്പാലിൽ പ്രോട്ടീനും വൈറ്റമിനും അളവറ്റ മാത്രയിലുള്ളതിനാൽ നിരവധി ബോഡി ബിൽഡേഴ്‌സ് ഉപഭോക്താക്കളായി രംഗത്തുവന്നു.ബോഡി ബിൽഡേഴ്സിന് മുലപ്പാൽ വളരെ അത്യാവശ്യഘടകമാണത്രെ.ഇനിയും ഇതേ അവസ്ഥയിൽ 6 മാസം കൂടി തനിക്ക് മുലപ്പാൽ വിൽക്കാൻ കഴിയുമെന്നും അതിനു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്ന ഭക്ഷണക്രമങ്ങൾ കൃത്യതയോടെ പാലിക്കേണ്ടതുണ്ടെന്നുമാണ് Rafaela Lamprou പറയുന്നത്.