ബെര്‍ലിന്‍ മതിലിനെ വിവാഹം ചെയ്ത സ്ത്രീ

അറിവ് തേടുന്ന പാവം പ്രവാസി

എയ്ജ റിത്ത എക്ലോഫ് ബെര്‍ലിന്‍ വാള്‍. അതാണ് അവളുടെ പേര്. ആ പേര് വെറുതെയല്ല. പേരിന്‍റെ അവസാനഭാഗത്തുള്ള ‘ബെര്‍ലിന്‍ വാള്‍’ സാക്ഷാല്‍ ബെര്‍ലിന്‍ മതില്‍ തന്നെയാണ്. വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും എയ്ജ വിവാഹം കഴിച്ചത് ബെര്‍ലിന്‍ മതിലിനെയാണ്. അവളുടെ ആ അവസ്ഥയ്ക്ക് പറയുന്ന പേരാണ് objectophilia അല്ലെങ്കിൽ object sexuality. ആളുകള്‍ക്ക് ഏതെങ്കിലും വസ്തുക്കളോടുള്ള സ്നേഹത്തെയാണ് ഒബ്ജെക്ടം സെക്ഷ്വാലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

ആധുനിക കാലത്ത് ആദ്യമായി ഈ വാക്കുപയോഗിക്കുന്നത് ഒരുപക്ഷേ എയ്ജയെ വിശേഷിപ്പിക്കാനായിരിക്കും. 2008 -ലെ അഞ്ചാം ബെർലിൻ ബിനാലെയിലെ ‘ബെർലിൻമുറെൻ’ എന്ന സിനിമ എക്ലോഫിന്റെ ജീവിതത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നു. ആ സിനിമ അവളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്.

വടക്കൻ സ്വീഡനിലെ സണ്ട്സ്വാളിനടുത്തുള്ള ലിഡനിൽ നിന്നുള്ളതാണ് എയ്ജ. 1979 ജൂൺ 17 -നാണ് അവള്‍ ബെർലിൻ മതിലിനെ ‘വിവാഹം’ കഴിച്ചത്. പടിഞ്ഞാറും കിഴക്കൻ ബെർലിനും തമ്മിലുള്ള വിഭജന മതിലിൽ എല്ലായ്പ്പോഴും ആകൃഷ്ടയായിരുന്നു അവള്‍. മതിലിനോട് സംസാരിക്കുകയും ചെയ്യുമായിരുന്നു എയ്ജ. ഈ ‘വിവാഹം’ കഴിഞ്ഞതു മുതൽ അവളുടെ പേരിനൊപ്പം മതിലിന്‍റെ പേര് കൂടി ചേര്‍ത്താണ് അവള്‍ തന്നെ വിശേഷിപ്പിച്ചത്. പേര് മാറ്റിയതായും അവള്‍ പറയുകയുണ്ടായി.

ദാമ്പത്യം ആഘോഷിക്കാനുള്ള അവളുടെ തീരുമാനത്തെക്കുറിച്ച് അവൾ പറഞ്ഞത് ഇങ്ങനെയാണ്, ‘ബെര്‍ലിന്‍ മതില്‍ എക്കാലത്തെയും ഏറ്റവും സെക്സിയായ മതിലാണ്’ എന്ന്. ബെർലിനിലെ ‘വിവാഹ’ -ത്തിന് ശേഷം അവള്‍ വീണ്ടും ലിഡനിലേക്ക് താമസം മാറി. 1989 നവംബർ ഒമ്പതിന് ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് അവള്‍ തകര്‍ന്നുപോയി, ആ വാര്‍ത്ത കേട്ട് അവൾ പൊട്ടിക്കരഞ്ഞു. അന്നു മുതല്‍ അവള്‍ സ്വയം വിശേഷിപ്പിച്ചത് വിധവ എന്നാണ്. 2015 ഒക്ടോബര്‍ 31 -നാണ് എയ്ജ മരിക്കുന്നത്.

സാൻഫ്രാൻസിസ്കോയിലെ എറിക്ക ലാ ടൂർ എന്ന പെൺകുട്ടി ഈഫൽ ടവറിനെ കല്യാണം കഴിച്ചതും വാർത്തയായിരുന്നു. 2007 ൽ 35 വയസ്സിലാണ് എറിക്ക ഈഫലിനെ കെട്ടിയത്.പ്രശസ്തയായ അമ്പെയ്ത്ത് താരം കൂടിയാണ് എറിക്ക. കണ്ടമാത്രയിൽ തന്നെ ഇഷ്ടം തോന്നിയതാണ് തന്നെ കല്യാണത്തിന് പ്രേരിപ്പിച്ചതെന്നാണ് എറിക്ക പറഞ്ഞത്.പിന്നീട് തന്റെ പേര് എറിക്ക ലാ ടൂർ ഈഫൽ എന്നാക്കുകയും ചെയ്തു.
2007 ൽ 35 വയസ്സിലാണ് എറിക്ക ഈഫലിനെ കെട്ടിയത്

Leave a Reply
You May Also Like

അമല പോൾ വീണ്ടും വിവാഹിതയാകുന്നു, പാർട്ടിക്കിടെ പ്രൊപ്പോസ് ചെയ്തത് സുഹൃത്ത്

നടി അമല പോൾ വീണ്ടും വിവാഹിതയാവുന്നു എന്ന സൂചനകൾ നൽകുകയാണ് അമലയുടെ സുഹൃത്ത് ജഗത് ദേശായി…

പടവലങ്ങ പോലെ ക്വാളിറ്റിയിൽ താഴോട്ട് പോകുന്ന ജിബു ജേക്കബ് രീതിയുടെ തുടർച്ച കൂടിയാണ് ഈ ചിത്രം

Yadu EZr Gnr :- Comedy Drama Lang :- മലയാളം കാർഗിൽ യുദ്ധത്തിനിടെ പാക്കിസ്ഥാൻ…

നെടുമാരന്റെ നിരാശകളും സങ്കടങ്ങളും ആത്മവിശ്വാസവും വിജയവും ഇനി അക്ഷയ്‌കുമാറിലൂടെ

സുധ കൊങ്കര സൂര്യയെ നായകനാക്കി ചെയ്ത സിനിമയാണ് സൂരറെെ പോട്ര്. അപർണ്ണ ബാലമുരളി ആയിരുന്നു നായികയായി…

പ്രേക്ഷകന് നിരാശയില്ലാത്ത എന്നാൽ അധികം സാറ്റിസ്ഫാക്ഷൻ തരുന്ന ഒരു ക്‌ളൈമാക്‌സ്, ആട്ടം ഒടിടി റിവ്യൂ

ആട്ടം ഒടിടി റിവ്യൂ Lalu Clement ആട്ടം ഒരു മികച്ച അവതരണം ആണ് കഥാപരമായും, അഭിനേതാക്കളുടെ…