പൊതുവെ സ്ത്രീപുരുഷ ഭേദമന്യേ ജിമ്മിൽ വർക്ഔട്ട് ചെയുന്നത് ടീഷർട്ടും ട്രാക് സ്യൂട്ടും ഒക്കെ അണിഞ്ഞായിരിക്കും. ഒരർത്ഥത്തിൽ അതുതന്നെയാണ് ജിമ്മിൽ കംഫർട്ടബിൾ. എന്നാൽ സാരിയുടുത്തു വർക്ഔട്ട് ചെയുന്ന കാര്യം ചിന്തിയ്ക്കാനാകുമോ ? ഒന്നാമത് സാരി ഇപ്പോൾ പലർക്കും നേരെ ഉടുത്തുകൊണ്ടു നടക്കാൻ തന്നെ ബുദ്ധിമുട്ടാണ് എന്നാണ് പറയുന്നത്. അപ്പോഴാണ് ഇനി കസർത്തു കാണിക്കുമ്പോൾ സാരിയുടുക്കൽ. ഇവിടെ ഒരു യുവതി സാരിയുടുത്തും വർക്ഔട്ട് ചെയ്യാം എന്ന് കാണിച്ചുതരികയാണ്, അതും ലൈറ്റ് വർക്ഔട്ട് അല്ല നല്ല ഹെവി ആയ വർക്ഔട്ട് തന്നെ ചെയ്യുകയാണ് . റീന സിങ് ഫിറ്റ്നസ് എന്ന ഇന്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.