ലക്ഷങ്ങൾ ശമ്പളമുണ്ടായിട്ടും സ്ത്രീധനം ചോദിച്ച ഉളുപ്പില്ലാത്ത കൂട്ടുകാരനെകുറിച്ചു യുവതിയുടെ കുറിപ്പ്

0
180

ഈ പുതിയ കാലത്തിലും ഉളുപ്പില്ലാതെ സ്ത്രീധനത്തിന് വേണ്ടി വാദിക്കുന്നവരുണ്ട്. ഇപ്പോളതിനെ വിവാഹസമ്മാനം എന്നാണു ഓമനപ്പേരിട്ട് വിളിക്കുന്നത് എന്നുമാത്രം. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഒരു യുവതി പങ്കുവച്ച കുറിപ്പ്. യുഎസിൽ സ്ഥിരതാമസമാക്കിയ വിദ്യാസമ്പന്നനും ഉന്നത ജോലിയുമുള്ള തന്റെ സുഹൃത്ത് കൂടിയായ യുവാവിനെക്കുറിച്ചാണ് നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആറക്കശമ്പളം അതായതു ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും സ്ത്രീധനം മോഹിച്ച യുവാവിനെക്കുറിച്ചാണ് ഈ കുറിപ്പ്. ജീവിതത്തില്‍ ഉന്നതമായി വിജയിച്ച അയാൾ വൻ സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചാല്‍ സമൂഹം എന്തു ചോദിക്കുമെന്ന ചിന്തയായിരുന്നു ആ യുവാവിനെകൊണ്ടു സ്ത്രീധനം ചോദിപ്പിച്ചതെന്ന് കുറിപ്പിൽ യുവതി പറയുന്നു. കുറിപ്പ് വായിക്കാം

പ്രിയ്യപ്പെട്ട ഇന്ത്യന്‍ പുരുഷന്മാരേ, സ്ത്രീധനത്തോട് അരുതെന്ന് പറയാന്‍ ദയവു ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളെ പഠിപ്പിക്കൂ. 

നിങ്ങളുടെ അച്ഛും അമ്മയും ഇതൊരു സമ്പ്രദായമാണെന്നും സമൂഹം ആവശ്യപ്പെടുന്നതാണെന്നും തുടങ്ങി എന്തു കാരണങ്ങള്‍ പറഞ്ഞാലും സ്ത്രീധനത്തോട് അരുതെന്ന് ദയവു ചെയ്ത് പറയൂ. നമ്മുടെ മാതാപിതാക്കള്‍ക്ക് മുമ്പുള്ള തലമുറ സ്ത്രീധനം നേരിട്ട് ചോദിച്ചിരുന്നു, നമ്മുടെ മാതാപിതാക്കളുടെ തലമുറയാകട്ടെ അതിനെ സമ്മാനമെന്നും മറ്റും വിളിച്ച് വാങ്ങാന്‍ തുടങ്ങി. നമുക്ക് ആ സമ്പ്രദായത്തെ ഇല്ലാതാക്കുന്ന തലമുറയാകാം. വധുവിന്റെ മാതാപിതാക്കള്‍ ആര്‍ഭാടപൂര്‍ണമായ വിവാഹത്തിന് പണം ചെലവഴിക്കുമെന്നും അമൂല്യമായ സമ്മാനങ്ങള്‍ സമ്മാനിക്കുമെന്നും പ്രതീക്ഷിക്കാത്ത തലമുറയാകാം. നമ്മുടെ മാതാപിതാക്കള്‍ കഠിനമായി പ്രയത്‌നിച്ചാണ് നമുക്ക് വിദ്യാഭ്യാസവും അവസരങ്ങളും നല്‍കിയത്. വിവാഹ ആഘോഷത്തിന്റെ പേരില്‍ അവരെ കടക്കെണിയില്‍ മുക്കി അവരുടെ വിരമിക്കല്‍ കാലം നശിപ്പിക്കാതിരിക്കാം.

എന്റെ സുഹൃത്തുക്കളിലൊരാള്‍ ഒരു വധുവിനെ തേടുകയായിരുന്നു. തീര്‍ത്തും അറേഞ്ച്ഡ് മാര്യേജ്. തുടക്കത്തില്‍ അവന് പെണ്‍കുട്ടിയെ ഇഷ്ടമായി. അവള്‍ സുന്ദരിയായിരുന്നു. വിദ്യാസമ്പന്നയും മികച്ച ജോലിയുമുണ്ടായിരുന്നു. മാത്രമല്ല സുഹൃത്തിനൊപ്പം അമേരിക്കയിലേക്ക് പോകാനും തയാറായിരുന്നു. പിന്നീടാണ് വിലപേശലുകള്‍ തുടങ്ങിയത്. പക്ഷേ വധുവിന്റെ വീട്ടുകാര്‍ തങ്ങളുടെ വീട് വരന്റെ പേരില്‍ എഴുതിവെക്കണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. മാത്രമല്ല ആ മാതാപിതാക്കളുടെ ഏകപുത്രിയായിരുന്നു ആ പെണ്‍കുട്ടി, അതിനാല്‍ പാരമ്പര്യമായി ആ പെണ്‍കുട്ടി മാത്രമാണ് അവകാശി. ഈ സുഹൃത്താകട്ടെ എനിക്കൊപ്പം എനിക്കൊപ്പം എഞ്ചിനീയറിങ് കഴിച്ച് ഒരു വന്‍കിട കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെ അമേരിക്കയില്‍ പഠനത്തിന് പോവുകയും അവിടെയുള്ള മികച്ച കമ്പനിയില്‍ ജോലി നേടുകയും ചെയ്തിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഞാന്‍ അവനോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് വീടിനുവേണ്ടി ഇത്ര പ്രാധാന്യം നല്‍കിയതെന്ന് ചോദിച്ചു. എന്നാല്‍ വീടുപോലും വാങ്ങാതെ വിവാഹം കഴിച്ചാല്‍ എന്താവും സമൂഹം ചിന്തിക്കുക എന്നാണ് അവന്‍ മറുപടി നല്‍കിയത്. താന്‍ ഇത്രത്തോളം വിജയം നേടിയവനായതിനാല്‍ വളരെ കുറഞ്ഞത് മാന്യമായൊരു വീടെങ്കിലും ലഭിക്കേണ്ടതാണെന്ന് അവന്‍ പറഞ്ഞു.

ഞാന്‍ അവനോട് വീണ്ടും ഇതേക്കുറിച്ച് സംസാരിച്ചു, പക്ഷേ അത് ഫലമുണ്ടായില്ല അവന്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചില്ല, ആ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു അനുഗ്രഹമായി. പിന്നീടുള്ള മൂന്നു നാലു വര്‍ഷം നിരാശയോടെയുള്ള തിരച്ചിലിനൊടുവില്‍ അവനൊരു പെണ്‍കുട്ടിയെ കണ്ടെത്തി. ആ പെണ്‍കുട്ടി മുമ്പത്തെ പെണ്‍കുട്ടിയുടെ അത്ര സമര്‍ഥയായിരുന്നില്ല. മുമ്പത്തെ പെണ്‍കുട്ടിയുടെ കഴിവോ സാമര്‍ഥ്യമോ ഇല്ലെങ്കിലും അവന്‍ ഈ പെണ്‍കുട്ടിയില്‍ സംതൃപ്തയാണെന്നു പറഞ്ഞു, കാരണം അവന് ധാരാളം സ്ത്രീധനം ലഭിച്ചിരുന്നു. അവന്റെ ഈ സ്വഭാവം കാരണം പരസ്പരം വാക്കുതര്‍ക്കമുണ്ടായ ഞങ്ങള്‍ ഇന്ന് സുഹൃത്തുക്കളല്ല.

സ്ത്രീധനം പ്രധാനമല്ല എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. സമൂഹത്തെ സന്തോഷിപ്പിക്കാനായി നമ്മുടെ മാതാപിതാക്കള്‍ ഇനിയും ബുദ്ധിമുട്ടാതിരിക്കട്ടെ.