പ്രശസ്ത നടി മൈഥിലിയുടെ വിവാഹം ആയുടെയാണ് കഴിഞ്ഞത്. അതിന്റെ വിഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. ഒരു ആർക്കിടെക്ട് ആയ സമ്പത്തിനെ ആണ് മൈഥിലി വിവാഹം കഴിച്ചത്. എന്നാൽ നടികൾ വ്വിഅഹിതരാകുമ്പോൾ അത്തരം പോസ്റ്റുകൾക്കു താഴെ മലയാളിയുടെ വൃത്തികെട്ട ഞരമ്പുരോഗമാണ് കാണാൻ കഴിയുക. മലയാളി ഈ നൂറ്റാണ്ടിലൊന്നും നന്നാകില്ല. ഇത്തരം മോശമായ പ്രവണതയ്‌ക്കെതിരെ പ്രതികരിക്കുകയാണ് A roar of women page . കുറിപ്പ് വായിക്കാം.

WOMEN a roar of silence

“മൈഥിലിയുടെ വിവാഹ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ വായിച്ചാൽ അറിയാം ഒരു വിഭാഗം മലയാളികൾ, ഈ നൂറ്റാണ്ടിൽ എന്നല്ല, ഒരു നൂറ്റാണ്ടിലും നന്നാവാൻ പോകുന്നില്ല. എത്ര പേരുടെ കൂടെ റിലേഷൻ ഉണ്ടായിട്ടാകും അവസാനം ഒരുത്തനെ കെട്ടിയത് എന്നതാണ് കോമൺ ദുഃഖം! സ്ത്രീയുടെ പവിത്രത, പാതിവ്രത്യം തുടങ്ങിയ സംഗതികൾക്ക് ഇന്നും നല്ല മാർക്കറ്റ് തന്നെ.”

“സ്ത്രീ ആയി ജനിച്ചാൽ വീട്ടുകാർ ചൂണ്ടി കാണിച്ചു തരും ഒരു പുരുഷനെ. ജീവിതത്തിൽ ഒരേയൊരു പുരുഷനുമായി മാത്രമേ ബന്ധം പാടുള്ളൂ. അയാൾ ഇപ്പോ എങ്ങനെയുള്ളവൻ ആണെങ്കിലും ക്ഷമിച്ചും സഹിച്ചും അടിമയെപ്പോലെ എല്ലാ സ്ത്രീകളും ജീവിക്കണം. അല്ലാതെ വിവാഹത്തിന് മുൻപ് സ്ത്രീകൾക്ക് ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടനെ വിധി എഴുതാം – അവൾ പോക്കാണ്!”

‘ നല്ല ‘ സ്ത്രീ, ചീത്ത സ്ത്രീ ഈ ഡിവിഷൻ, പല അളവ് കോലുകൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ പല ബന്ധങ്ങൾ ഉള്ള ആണുങ്ങൾ കേമൻമാരായി പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ ചാരിത്ര്യം, പാതിവൃത്യം, വിശുദ്ധി ഇത്തരം പഴകി ചീഞ്ഞ സങ്കൽപ്പങ്ങളിൽ നിന്ന് ആളുകൾക്ക് എന്നാണ് ഒരു മോചനം?”

“ആളുകൾക്ക് ഒത്തു ചേർന്ന് പോകാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്നും അവർ പുറത്ത് പോകും. വിവാഹത്തിന് മുൻപ് പല ബന്ധങ്ങളും ഉണ്ടായെന്നുമിരിക്കും. എന്ന് കരുതി ഒരാളെ അസഭ്യം വിളിക്കാനുള്ള ലൈസൻസ് മറ്റുള്ളവർക്കില്ല. കന്യക, പരിശുദ്ധ തുടങ്ങിയ ഇല്ല്യൂഷൻ ഒക്കെ മനസ്സിൽ നിന്നും എടുത്ത് കളയൂ. ഒരു മനുഷ്യൻ മറ്റാർക്കും സ്വന്തമല്ല. അയാൾ അയാളുടേത് മാത്രമാണ്.”

“അതുകൊണ്ട് തന്നെ അയാൾ തീരുമാനിക്കട്ടെ ബന്ധങ്ങളിൽ നിന്നും ഇറങ്ങി വരണോ എന്നും ആരെ വിവാഹം കഴിക്കണം എന്നും. സന്തോഷത്തോടെ സമാധാനത്തോടെ കഴിയുക എന്നതാണ് പ്രാധാനം.”

Leave a Reply
You May Also Like

ഇന്ദുചൂഡനോ നീലകണ്ഠനോ ആരു വന്നാലും തോമാച്ചന്റെ തട്ട് താണുതന്നെ ഇരിക്കും

സ്പടികം മറ്റ് മാസ് മസാല സിനിമകളുടെ ക്യാറ്റഗറിയിൽ നിന്ന് വിട്ട് ക്ലാസിക്ക് ആവുന്നതിനുള്ള മെയിൻ കാരണം ഓരോ കഥാപാത്രങ്ങളുടെയും ഡെപ്ത് ആണ്.അനാവശ്യ നാട്യങ്ങകളില്ലാത്ത പച്ചയായ ഒരുപിടി കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം

‘കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഒരു ലോക പൗരനാണ്, നമ്മിലൊരുവനാണ് ‘

കഴിഞ്ഞ മാർച്ച് മാസത്തിൽ ഇന്ത്യ ലോക്ക് ഡൗണിലേയ്ക്ക് പോയതു മുതൽ കേരളീയരെ സംബന്ധിച്ചിടത്തോളം ഭീതിയുടെയും വെറുപ്പിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും

നിങ്ങളുടെ കമ്പ്യൂട്ടറിലെ “എഫ്2” കീയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍

എഫ്2 ഒരു എളുപ്പവഴിയാണ് അല്ലെങ്കില്‍ ഷോര്‍ട്ട്കട്ട്‌.! മൈക്രോസോഫ്റ്റ്‌ വേര്‍ഡില്‍ കട്ട്‌ കോപ്പി പേസ്റ്റ് ചെയ്യാന്‍ എഫ്2വിന് നിര്‍ണായകമായ സ്ഥാനമുണ്ട്.

മഴപെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും.. ചുമ്മാ ബഡായി

ഹോ… മഴ… നിര്‍വൃതിയുടെ എവറസ്റ്റാകുന്നു മഴ.. ഉള്ളിലെ ഉല്‍ക്കകളെ കെടുത്താന്‍ പോന്ന കുളിര്‍മയുടെ കൂക്ക്് വിളിയാകുന്നു മഴ…. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു.. മഴയെത്തും മുമ്പേ(വീടെത്തണം ., അല്ലേല്‍ പനി പിടിക്കുംന്നേ) ചന്നം പിന്നം മഴപെയ്യമ്പോള്‍ എന്നിലെ കവി കവിതയെഴുതുന്നു.. കവിതയെ എഴുതുന്നു..(അതാരാണെന്ന് ചോദിക്കരുത് ., പ്ലീസ്) എന്നിലെ കഥാകൃത്ത് കഥകളെ കൃത്തിക്കുന്നു.. എന്നിലെ ലേഖനിസ്റ്റ് ലേഖനം വിളമ്പുന്നു.. (ബട്ട് എല്ലാം അണ്‍സഹിക്കബ്ള്‍)