ഇന്ത്യന്‍ കറന്‍സിയില്‍ നിങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്ന 10 വനിതകള്‍

0
545

എല്ലാത്തിനും ഒരു മാറ്റം നല്ലതാണ്. മാറ്റം ആഗ്രഹിക്കാത്ത ആരുമില്ല. അങ്ങനെ ഒരു മാറ്റം ആഗ്രഹിച്ച്, കൊല്‍ക്കത്തയിലെ ഒരു സ്കൂളിലെ സയന്‍സ് ടീച്ചര്‍, ‘ചേഞ്ച്‌.org’ എന്ന വെബ്സൈറ്റില്‍ ഒരു വോട്ടിംഗ് നടത്തി. “ഇന്ത്യന്‍ കറന്‍സിയില്‍ നിങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്ന പത്തു വനിതകള്‍ ആരൊക്കെ” എന്നതായിരുന്നു ചോദ്യം. ഇതിനു വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. അത് ആരൊക്കെയാണെന്ന് നമുക്ക് കാണാം..

1.സാവിത്രിഭായ് ഫുലെ

Savitri-bai-phule

മഹാരാഷ്ട്രയിലെ ആദ്യത്തെ വുമന്‍സ് സ്കൂള്‍ നിര്‍മിച്ച വ്യക്തി.ദളിത്‌ വംശത്തില്‍ പെട്ട ഇവര്‍, ബ്രാഹ്മണ സംസ്കാരത്തിനും ചിന്തകള്‍ക്കും എതിരെ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കി..

2. റാണി ലക്ഷ്മീഭായ്

ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യയിലെ ധീരവനിത.1857ന്‍റെതുടക്കത്തില്‍ സ്വന്തം മകനെ ചുമലില്‍ കെട്ടിവച്ചു ബ്രിട്ടിഷുകാര്‍ക്കെതിരെ കുതിരപ്പുരതിരുന്നു പോരാടിയ സ്ത്രീ.

3. ലതാ മങ്കേഷ്കര്‍

latha_mankeshkar

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നു.തന്‍റെ മധുരമായ ശബ്ദത്തിനാല്‍ ആയിരത്തിലേറെ പാട്ടുകള്‍ പാടി ഭാരതരത്ന അവാര്‍ഡിന് അര്‍ഹയായ വ്യക്തി.

4. മധുബാല

madhubala

മുംതാസ് ജെഹാന്‍ ദെഹ്ലവി എന്ന് യഥാര്‍ത്ഥ പേര്. ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും അധികാരമുള്ള സുന്ദരിയായ നടി. ദീര്‍ഘനാളത്തെ അസുഖത്തിന് ശേഷം മരണപ്പെട്ടു..

5.അരുണാ അസഫ് അലി

aruna_asaf_ali

ക്വിറ്റ്‌ ഇന്ത്യാ മൂവ്മെന്റില്‍ പങ്കെടുത്ത ധീര വനിത. ഡല്‍ഹിയുടെ ആദ്യത്തെ വനിതാമേയര്‍.മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പതാക ഉയര്‍ത്തി.

6. മദര്‍ തെരേസ

mother_theresa

 

ഇറ്റലിയിലെ റോമില്‍ ജനിച്ചു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും അനാഥകള്‍ക്കും അമ്മയായി. മനുഷ്യരുടെ ദുരിതങ്ങള്‍ കണ്ട് സന്യാസത്തിലേക്ക് മാറിയ വനിത..

7. കല്പന ചൌള

kalpana chawla

 

ബഹിരാകാശത്ത് കാലുകുത്തിയ ആദ്യത്തെ വനിത. ലോകത്ത് ഇന്നും പെണ്‍കുട്ടികള്‍ കല്പന ചൌളയെ റോള്‍മോഡല്‍ ആക്കി പഠിക്കുന്നു..

8. സര്‍ള തക്രാള്‍

sarla

നിങ്ങളില്‍ എത്ര പേര്‍ക്ക് ഇന്ത്യയുടെ ആദ്യ വനിതാപൈലറ്റ്‌ ആയ സര്‍ള തക്രാളിനെ അറിയാം.1936ല്‍ ‘ജിപ്സി മോത്ത്’ എന്ന വിമാനത്തില്‍ ഒരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ വിമാനം പറത്തിയ വനിത. തന്‍റെ ഇരുപത്തി ഒന്നാമത്തെ വയസ്സിലായിരുന്നു അത്..

9. മേരി കോം

mary kom

അഞ്ചു തവണ ലോക അമേച്ചര്‍ ബോക്സിംഗ് ചാമ്പ്യന്‍.ഒരുപാട് കഷ്ടപ്പാടുകളുടെ ഇടയില്‍ നിന്നും ഇന്ന് താരമായി നില്‍ക്കുന്ന  ഒരാളാണ്  ഈ സ്ത്രീ.നൂറുരൂപ നോട്ടില്‍ തന്റെ ചിത്രം ഇവര്‍ അര്‍ഹിക്കുന്ന ഒരു ബഹുമതിയാണ്.

10. നീരജ ഭാനോത്

neerja bhanot

സെപ്റ്റംബര്‍ 5, 1986നു തീവ്രവാദികള്‍ കയറിക്കൂടിയ പ്ലയിനില്‍ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിനിടക്ക് മരണപ്പെട്ട എയര്‍ഹോസ്റ്റസ്.